പുകവലി ശീലമാക്കിയ നടിമാര്‍
സിനിമയില്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന ഒരു രംഗമുണ്ടെങ്കില്‍ താഴെ എഴുതികാണിക്കും 'മദ്യപാനം ആരോഗ്യത്തിന് ഹാനീകരം, പുകവലി ആരോഗ്യത്തിന് ഹാനീകരം' സിനിമയിലെ ഇത്തരം രംഗങ്ങള്‍ കാഴ്ചക്കാരെ തെറ്റു ചെയ്യാന്‍ പ്രേരിപ്പിക്കരുത് എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ അഭിനയിക്കുന്ന നായിക- നായകന്മാരുടെ യഥാര്‍ത്ഥ ജീവിതത്തിലേക്കൊന്ന് നോക്കിയാല്‍ അവിടെ അവര്‍ക്ക് പുകവലിയും മദ്യപാനവും ഒരു ഫാഷനാണ്.
പുകവിക്കുന്ന പുരുഷന്മാരെക്കുറിച്ച് ഘോരഘോരം പ്രസംഗിച്ച് ബോധവത്കരിക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ബോളിവുഡ് ലോകത്ത് നായികമാരെ ബോധവത്കരിച്ച് നേരെയാക്കമെന്ന് ആര്‍ക്കും ഒരു അധിമോഹം വേണ്ട. പുകവലിക്കുക എന്നത് ഇവരുടെ ലൈഫ് സ്റ്റൈലായി മാറിയിരിക്കുന്നു. ബോളിവുഡില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പുകവലി ശീലമാക്കിയ ചില നടിമാരെ പരിചയപ്പെടൂ.

പുകവലി ശീലമാക്കിയ നടികള്‍
സോണിയ ആഗര്‍വാളിന് ഒരു ഷോട്ട് കഴിഞ്ഞാല്‍ പുകവലിച്ചില്ലെങ്കില്‍ അസഹിഷ്ണുത തോന്നുമത്രെ. ഒരു ദിവസം പാക്കറ്റ് കണക്കിനാണത്രെ ഇവര്‍ പുകവലിക്കാറുള്ളത്.

പുകവലി ശീലമാക്കിയ നടികള്‍
ബോളിവുഡ് ലോകത്തെ പേരുകേട്ട പുകവലിക്കാരിയായിരുന്നു മനീഷ കൊയ് രാള. ചെയില്‍ സ്‌മോക്കറായിരുന്നത്രെ. ഒന്നുവലിച്ചു കഴിഞ്ഞാല്‍ മറ്റൊന്നിന് തീ കൊളുത്തു. വിവാഹ ദിവസം പോലും പുകവലിക്കുന്ന വധുവിനെ കണ്ട വരന്റെ വീട്ടുകാര്‍ ഞെട്ടിയിട്ടുണ്ട്. അര്‍ബുദ രോഗത്തിന് ചികിത്സനേടിയതിന് ശേഷം മനീഷ ഈ ദുശീല ഉപേക്ഷിച്ചു.

പുകവലി ശീലമാക്കിയ നടികള്‍
രാവിലെ ഒരു കപ്പ് ചായയെക്കാള്‍ പ്രധാനമാണ് റാണി മുഖര്‍ജിയ്ക്ക് സിഗരറ്റ്. വീട്ടില്‍ ഇതേ ചൊല്ലി എന്നും വഴക്കാണെങ്കിലും തിരുത്താന്‍ ഇവര്‍ക്ക് കഴിയുന്നില്ല. എങ്കിലും എന്നെങ്കിലും ഉപേക്ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് റാണി

പുകവലി ശീലമാക്കിയ നടികള്‍
ചില സിനിമയില്‍ സിഗരറ്റ് വലിക്കുന്ന രംഗം അഭിനയിച്ച് അഭിനയിച്ചാണത്രെ കങ്കണയ്ക്ക് ഈ ശീലം വന്നത്. സിഗരറ്റ് വലിക്കുക എന്നത് വ്യക്തി താത്പര്യമാണെന്നാണ് കങ്കണ പറയുന്നത്.

പുകവലി ശീലമാക്കിയ നടികള്‍
സുസ്മിത സെന്നും ഒരു ചെയില്‍ സ്‌മോക്കറാണത്രെ. പൊതു സ്ഥലത്തുവച്ച് താരം സിഗരറ്റ് വലിച്ചത് അടുത്തിടെ വിവാദമായിരുന്നു.

പുകവലി ശീലമാക്കിയ നടികള്‍
നടി കൊങ്കണയും ചെയില്‍ സ്‌മോക്കറായിരുന്നു. പല അഭിമുഖത്തിലും ഇവരീക്കാര്യം തുറന്നു സമ്മതിച്ചിട്ടുണ്ട്. ഗര്‍ഭിണിയായ സമയത്ത് സിഗരറ്റ് വലി നിയന്ത്രിക്കാന്‍ ഇവര്‍ ഏറെ പ്രയാസപ്പെട്ടിരുന്നുവത്രെ.

പുകവലി ശീലമാക്കിയ നടികള്‍
ബോളിവുഡിലെ മുന്‍നിര നായിക കാജോളിന്റെ അമ്മയും ആദ്യകാല നടിയുമായ തനൂജയും ഒരു പുകവലിക്കാരിയാണ്.

പുകവലി ശീലമാക്കിയ നടികള്‍
ബോളിവുഡിലെ മറ്റൊരു പുകവലിക്കാരിയാണ് ഷെര്‍ലിന്‍ ചോപ്ര. കാമസൂത്ര എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ 22 മണിക്കൂര്‍ നഗ്നയായിരുന്ന ഷെര്‍ലിന്‍ സമയം തള്ളി നീക്കിയത് പുകവലിച്ചാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.


Click it and Unblock the Notifications











