»   » 'ജാതിപ്പേരില്‍ അറിയാനാണ് ഇന്നത്തെ നടിമാര്‍ക്ക് താത്പര്യം, ഇതിനെതിരെ പ്രതികരിക്കണം'

'ജാതിപ്പേരില്‍ അറിയാനാണ് ഇന്നത്തെ നടിമാര്‍ക്ക് താത്പര്യം, ഇതിനെതിരെ പ്രതികരിക്കണം'

Posted By: Rohini
Subscribe to Filmibeat Malayalam

ഇപ്പോഴുള്ള നായികമാരകുടെ പേരുകള്‍ക്കൊപ്പമൊക്കെ ജാതിപ്പേരുണ്ടാവും. നായര്‍, മേനോന്‍, കുറുപ്പ് അങ്ങനെ നീളുന്നു. ഇതിനെ ശക്തമായി വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍.

രഞ്ജിനി ഹരിദാസ് സന്തോഷ് പണ്ഡിറ്റിനെ വിവാഹം ചെയ്തു; വീഡിയോ കാണൂ

ഈ ഇടെ മിക്ക നടിമാരും സമുദായപ്പേര് ചേര്‍ക്കാന്‍ താത്പര്യപ്പെടുന്നു എന്നും ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കണം എന്നും ജി സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴ താലൂക്ക് എസ്എന്‍ഡിപി യോഗത്തിന്റെ മെറിറ്റ് ഈവിനിങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

g-sudhakaran

ആദ്യകാല നായികമാരായ ഷീലയും പി ലീലയും വൈജയന്തിയുമൊക്കെ എവിടെയാണ് ജാതിപ്പേര് രേഖപ്പെടുത്തിയത് എന്നും ജി സുധാകരന്‍ ചോദിയ്ക്കുന്നു.

പേരിന് പിന്നില്‍ മേനോന്‍ എന്ന ചേര്‍ത്തതിന് ശക്തമായി പ്രതികരിച്ച നടിയാണ് പാര്‍വ്വതി. അന്യഭാഷ ചിത്രങ്ങളിലേക്ക് പോയപ്പോള്‍, മലയാളി പെണ്‍കുട്ടിയാണ് എന്ന തരത്തിലാണ് തന്റെ പേരിനൊപ്പം മേനോന്‍ എന്ന് ചേര്‍ത്തത് എന്ന് പാര്‍വ്വതി പറഞ്ഞിരുന്നു. അതിന്റെ ആവശ്യം തനിക്കില്ല എന്ന് നടി തുറന്നടിച്ചത് വാര്‍ത്തയായി.

English summary
Actresses are interested to know in their cast name says G Sudhakaran

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam