നടിയെ ലൈംഗികമായി ആക്രമിച്ച കേസ്: ഇടവേള ബാബു അറസ്റ്റില്‍
മുകേഷിന് പിന്നാലെ നടന്‍ നടന്‍ ഇടവേള ബാബുവും അറസ്റ്റില്‍. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടനെ വിട്ടയയ്ക്കുമെന്നാണ് സൂചന.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാളത്തിലെ പ്രമുഖ നടന്മാര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്ന് വന്നത്. നടന്മാരായ മുകേഷ്, ഇടവേള ബാബു, സിദ്ദിഖ്, ജയസൂര്യ എന്നിങ്ങനെ പല താരങ്ങള്‍ക്കെതിരെയും ലൈംഗികാരോപണമായിരുന്നു നടിമാര്‍ ഉന്നയിച്ചത്. ഇന്നലെ നടനും എംഎല്‍എ യുമായ മുകേഷിനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചിരുന്നു.

അതേ സമയം കേസില്‍ ഇടവേള ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ ജാമ്യത്തില്‍ വിട്ടേക്കും. രാവിലെ കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവാന്‍ ഇടവേള ബാബുവിന് പോലീസ് നിര്‍ദ്ദേശം കൊടുത്തിരുന്നു. പത്ത് മണി മുതല്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറോളം നീണ്ടു. ഇതിന് ശേഷമാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
'താരസംഘടനയായ അമ്മയുടെ മെമ്പര്‍ഷിപ്പിന് വേണ്ടി ഇടവേള ബാബുവിനെ വിളിച്ചപ്പോള്‍ കലൂരിലെ ഫ്ളാറ്റിലേക്ക് വരാനാണ് പറഞ്ഞതെന്നും ശേഷം ഫളാറ്റിലെത്തിയ തന്നെ നടന്‍ ശാരീരികമായി ഉപദ്രവിച്ചെന്നുമായിരുന്നു നടിയുടെ ആരോപണം. 'മെമ്പര്‍ഷിപ്പിനുള്ള ഫോമില്‍ ഒപ്പിടണമെന്ന് പറഞ്ഞാണ് വിളിച്ചത്. ഒപ്പിടാന്‍ വേണ്ടി കുനിഞ്ഞപ്പോള്‍ അദ്ദേഹം കഴുത്തില്‍ വന്ന് ഉമ്മ വെച്ചു. താല്‍പര്യമില്ലെന്ന് പറഞ്ഞ് തട്ടിയപ്പോള്‍ ഒന്ന് സഹകരിച്ചൂടേ, ഞാന്‍ കല്യാണം പോലും കഴിക്കാതെ നില്‍ക്കുകയല്ലേന്ന് പറഞ്ഞു.

എന്റെ കൂടെ നിന്നാല്‍ ഒരുപാട് നേട്ടമുണ്ടാവും. സ്റ്റേജ് പ്രോഗ്രാമുകള്‍ക്ക് കൊണ്ട് പോകാം, ഒത്തിരി പണം ഉണ്ടാക്കാന്‍ സാധിക്കുമെന്നും ഒക്കെയാണ് ഇടവേള ബാബു പറഞ്ഞത്. എന്നാല്‍ ഞാനവിടെ നിന്നും ഓടി പോവുകയാണ് ചെയ്തതെന്ന്' നടി പരസ്യമായി വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെ നടന്‍ മുകേഷും താനറിയതെ അമ്മയില്‍ നുഴഞ്ഞ് കയറാമെന്ന് വിചാരിച്ചോ എന്ന് ചോദിച്ച് വിളിച്ചിരുന്നതായിട്ടും നടി ആരോപിച്ചു. 'നിനക്ക് കൊടുക്കാന്‍ വലിയ ബുദ്ധിമുട്ടല്ലേ, നീ ആര്‍ക്കും കൊടുക്കണ്ട. നീ മെഴുക് കൊണ്ട് അടച്ച് വെച്ചോ എന്ന് പച്ചയായി എന്നോട് സംസാരിച്ചു. ഞങ്ങളെ ഗൗനിക്കാതെ ഒരിക്കലും നിനക്ക് അമ്മ മെമ്പര്‍ഷിപ്പ് കിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും മാത്രമല്ല മുകേഷില്‍ നിന്ന് വളരെ മോശമായ ദുരനുഭവം തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് നടി തുറന്ന് പറഞ്ഞതെന്നും' നടി കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











