ബിജു മേനോനെന്ന് കേട്ടപ്പോള്‍ നടിയും നിര്‍മാതാവും പിന്മാറി??

By Aswathi

'കരുമാടികുട്ടന്‍' എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായികയാകാന്‍ അന്ന് ഒരു മുന്നിര നായികയോട് പറഞ്ഞപ്പോള്‍ നിരസിച്ചിരുന്നു. ഒടുവില്‍ നന്ദിനി ആ കഥാപാത്രത്തെ ഏറ്റെടുക്കുകയും സിനിമ സൂപ്പര്‍ഹിറ്റാകുകയും ചെയ്തു. അത്തരം അവസരങ്ങള്‍ മലയാളത്തില്‍ ധാരാളം ഉണ്ടായിട്ടുണ്ട്. ഒടുവിലിതാ വിജയം കൊയ്ത് മുന്നേറുന്ന വെള്ളിമൂങ്ങയെ കുറിച്ചും അത്തരമൊരു വാര്‍ത്ത.

ബിജു മേനോനാണ് നായകനെന്ന് പറഞ്ഞപ്പോള്‍ നിര്‍മാതാക്കളും നടിമാരും പിന്മാറിയത്രെ. ചിത്രത്തിന്റെ സംവിധായകനായ ജിബു ജേക്കബ് തന്നെയാണ് ഈക്കാര്യത്തെ കുറിച്ച ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഈ സിനിമയിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. നിര്‍മാതാവിനെ കിട്ടാന്‍ ഒരുപാട് ബുദ്ധിമുട്ടു. പ്രൊഡ്യൂസേഴ്‌സ് എല്ലാം ശരിയാകുമ്പോള്‍ നായകന്‍ ബിജു മേനോനാണെന്നുള്ളതുകൊണ്ട് പിന്മാറി.

vellimoonga

പകുതിയില്‍വച്ച് ഇട്ടിട്ടുപോകുന്നു ഇത്തരം വിഷമതകളില്‍ നിന്ന് ശശിസാറിന്റെ അടുത്തെത്തിയപ്പോഴാണ് യാഥാര്‍ത്ഥമായതെന്ന് സംവിധായകന്‍ പറഞ്ഞു. പിന്നെ പ്രശ്‌നം നടിയായിരുന്നു. നല്ല പ്രായ വ്യത്യാസവും ബിജുവിന് മാച്ചിങുമായ നടിയെയാണ് തിരഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍, പലരെയും ഇതിനായി സമീപിച്ചെങ്കിലും ബിജുവാണ് നായകനെന്നറിയമ്പോള്‍ തിരക്കുകള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും ജിജോ ജേക്കബ് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X