100ഡിഗ്രി സെല്‍ഷ്യസില്‍ നായികമാരുടെ പാട്ട്
കൊച്ചി: ഒരു ചിത്രത്തില്‍ അതിലെ നായിക പാടുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ നായികാ പ്രാധാന്യമുള്ള ഒരു ചിത്രത്തില്‍ അതിലെ എല്ലാ നയികമാരും കൂടി പാടിയാലോ, അതൊരല്‍പ്പം പുതുമ തന്നെയല്ലേ. രാകേഷ് ഗോപന്‍ സംവിധാനം ചെയ്യുന്ന 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിലാണ് നായികമാരായ ഭാമ, മേഘ്‌ന, അനന്യ, ശ്വേതാ മേനോന്‍ എന്നിവര്‍ ഒരുമിച്ച് പാടിയത്. ഗോപി സുന്ദറാണ് നായികമാരെ ഗായികമാരാക്കിയത്.
മാത്രമല്ല നായികമാര്‍ക്കൊപ്പം സംഗീത സംവിധായകനും കൂടി പാടിയിയിട്ടുണ്ട്. സ്ത്രീകള്‍ അനുഭവിയ്ക്കുന്ന ബുദ്ധിമുട്ടുകള്‍, അവയെ നേരിടാനുള്ള മാര്‍ഗങ്ങള്‍ എന്നിവായാണ് പാട്ടില്‍ പ്രതിപാദിയ്ക്കുന്നത്. മലയാളത്തില്‍ മുന്‍പ് പാടി പരിചയമില്ലാത്ത മേഘ്‌ന എങ്ങനെ പാടുമെന്നായിരുന്നു സംവിധായകന്റെ പേടി. എന്നാല്‍ വരികള്‍ നന്നായി മനസിലാക്കി വളരെ കൂളായി പാടി മേഘ്‌ന കൈയ്യടി നേടി.

അടുത്തത് ശ്വേതാ മേനോന്‍. ശ്വേതയെ അവരുടെ ശൈലിയില്‍ തന്നെ പാടാന്‍ അനുവദിയ്ക്കുകയായിരുന്നു. കുട്ടികളുടെ ഒരു ചലച്ചിത്രത്തിന് വേണ്ടി ഭാമ പാടിയിട്ടുണ്ട്. സരയുവിന്റെ സംവിധായികയായിട്ടുള്ള അരങ്ങേറ്റ ചിത്രത്തില്‍ ഗാനം ആലപിച്ചതിനാല്‍ അനന്യയ്ക്കും പേടിയില്ലായിരുന്നു. മലയാളമറിയില്ലെങ്കിലും കന്നടയില്‍ പാടിയതിന്റെ ആത്മവിശ്വസത്തിലായിരുന്നു മേഘ്‌ന.


Click it and Unblock the Notifications











