ഡിസ് ലൈക്ക് ആയാൽ എന്താ!! ട്രെന്റിങ് ലിസ്റ്റിൽ ഫ്രീക്കി പെണ്ണ് ഒന്നാമത്, ഒരുമില്യണ്‍ ആകാൻ വലിവ്
കഴിഞ്ഞ പാട്ടിന് ലൈക്കുകൾ വാരിക്കൂട്ടി റെക്കോഡുകൾ മറി കടന്നെങ്കിൽ രണ്ടാമത്തെ പാട്ട് ഡിസ്ലൈക്കിലൂടെ റെക്കോഡുകൾ നേടുകയാണ്.
സോഷ്യൽ മീഡിയയിലെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള സംസാര വിഷയം ഒമർ ലുലുവിന്റെ ഫ്രീക്കി പെണ്ണേ എന്ന ഗാനത്തെ കുറിച്ചാണ്. പ്രേക്ഷകർ ഒരു കാലത്ത് നെഞ്ചിലേറ്റിയ മണിക്യ മലരായ പൂവിയ്ക്ക് ശേഷം പുറത്തിറങ്ങിയ അഡാറ് ലവിലെ രണ്ടാമതത്തെ പാട്ടാണ് ഇത്. എന്നാൽ മാണഇക്യ മലരായ പൂവി ജനങ്ങൾ ഹൃദയം കൊണ്ട് സ്വീകരിച്ചെങ്കിൽ രണ്ടാമത്തെ ഗാനത്തിന് വിമർശനത്തിന്റേയും ട്രോളിന്റേയും പെരുമഴയായിരുന്നു.

പാട്ട് പുറത്തിറങ്ങിയതിനു പിന്നാലെ ഡിസ് ലൈക്കിന്റെ അഭിഷേകമായിരുന്നു. ആദ്യ ഗാനം ലൈക്കുകൾ വാരിക്കൂട്ടി റെക്കോഡുകൾ മറി കടന്നെങ്കിൽ രണ്ടാമത്തെ പാട്ട് ഡിസ്ലൈക്കിലൂടെ റെക്കോഡുകൾ നേടുകയാണ്. ആഞ്ഞ് പിടിച്ചാൽ ഒരു മില്യൺ ഡിസ് ലൈക്കുകൾ നേടി കൊടുക്കാമെന്നാണ് പലരുടേയും പ്രതികരണം. എന്നൽ പ്രളയം അതിജീവിച്ച് നമ്മൾ ഇതും അതിജീവിക്കുമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.
ലൈക്കുകളിലൂടെ പാട്ട് ഹിറ്റാകാറുണ്ട്. എന്നാൽ ഡിസ് ലൈക്കിന്റെ പേരിൽ ഇത്രയും ഹിറ്റായ ഗാനം ഒരു പക്ഷെ ഇതായിരിക്കും. ഇതിനകം ആറുലക്ഷത്തി അൻപത്തി മൂവായിരം ഡിസ്‌ലൈക്കാണു ഗാനത്തിനുള്ളത്. യുട്യൂബ് ട്രന്റിങ്ങിൽ ഒന്നാമതാണു ഗാനം. നവാഗതനായ സത്യജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്. സത്യജിത്തും നീതു നടുവത്തെറ്റും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. നൂറിനു, പ്രിയ വാര്യരും, റോഷനുമാണ് പാട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


Click it and Unblock the Notifications