ഉള്ളി കഴിക്കരുത്, മദ്യപിക്കരുത്! ഭക്ഷണമുണ്ടാക്കി ചിരിച്ചുകൊണ്ട് വിളമ്പിത്തരണം, വരനെ തേടി നടി
റിയാലിറ്റി ഷോകളിലൂടേയും സമൂഹിക മാധ്യമങ്ങളിലൂടേയും താരങ്ങൾ ജീവിത പങ്കാളിയെ കണ്ടെത്താറുണ്ട്. ഇപ്പോഴിത സമൂഹിക മാധ്യമങ്ങളിലൂടെ വരനെ തേടി നടി ആദാ ശർമ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. ഭാവി വരനെ കുറിച്ചുള്ള സങ്കൽപ്പവും താരം പങ്കുവെച്ചിട്ടുണ്ട് നടിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ജാതി, മതം, നിറം, ഷൂസിന്റെ അളവ്, ഇൻസ്റ്റഗ്രാമിലുളള ഫോളോവേഴ്സ്, ഉള്ളി കഴിക്കരുത് എന്നിങ്ങനെയുളള ഒരു കാര്യത്തിലും തനിയ്ക്ക് നിബന്ധനയില്ല. നിന്തൽ നിർബന്ധമില്ല. എന്നാൽ മൂന്ന് നേരം ഭക്ഷണം പാകം ചെയ്ത് തനിയ്ക്ക് ചിരിച്ച മുഖത്തോടെ വിളമ്പി തരണം. കൂടാതെ എല്ലാ ദിവസവും ഷേവ് ചെയ്തിരിക്കണം.
ഒരു ദിവസം അഞ്ച് ലിറ്റർ വെളളം മാത്രമേ ഞാൻ കുടിക്കാൻ കൊടുക്കുകയുള്ളൂ. അതു കൊണ്ട് തന്നെ മദ്യപിക്കാനോ മാസാഹാരം കഴിക്കോനോ പാടില്ല. ഇന്ത്യയിലെ എല്ലാ ഭാഷകളിലേയും ചിത്രങ്ങളും കാണുകയും ആസ്വദിക്കുകയും ചെയ്യണം. ബാക്കിയുള്ള കാര്യങ്ങൾ വഴിയെ പറയാമെന്നും നടി പോസ്റ്റിൽ പറയുന്നു. നേരം പോക്കിനു വേണ്ടിയാണ് ഇത്തരത്തിലുള്ള പോസ്റ്റ് എന്നാണ് ആരാധകരുടെ വാദം.തമിഴ്‌നാട്ടില്‍ ജനിച്ചു വളര്‍ന്ന ആദാ ശര്‍മ്മ ബോളിവുഡ് ചിത്രങ്ങളിലും തെന്നിന്ത്യൻ സിനിമകളിലും സജീവമാണ്.


Click it and Unblock the Notifications