»   » ആദം ജോണ്‍ വീണ്ടും ഞെട്ടിക്കും! മോഹന്‍ലാലിനെ പിന്തുടര്‍ന്ന് പൃഥ്വിരാജ് പോവുന്നത് എങ്ങോട്ടേക്കാണ്?

ആദം ജോണ്‍ വീണ്ടും ഞെട്ടിക്കും! മോഹന്‍ലാലിനെ പിന്തുടര്‍ന്ന് പൃഥ്വിരാജ് പോവുന്നത് എങ്ങോട്ടേക്കാണ്?

Posted By: Teresa John
Subscribe to Filmibeat Malayalam

ഓണത്തിന് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച സിനിമ പൃഥ്വിരാജ് നായകനായി എത്തിയ ആദം ജോണ്‍ ആയിരുന്നു. സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍ക്കൊപ്പം മത്സരിച്ചെത്തിയ സിനിമ സെപ്റ്റംബര്‍ 1 നായിരുന്നു തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്. ജിനു എബ്രാഹം സംവിധാനം ചെയ്ത ആദം ജോണ്‍ വിദേശത്ത് കൂടി പ്രദര്‍ശനത്തിനെത്താന്‍ പോവുകയാണ്.

അമല പോള്‍ രണ്ടാമതും വിവാഹിതയാകുന്നു? ധനുഷുമായി ഉണ്ടായിരുന്നു അടുപ്പം എന്തായി? നടി പറയുന്നത് ഇങ്ങനെ!!

യുഎഇ അടക്കം ഗള്‍ഫ് രാജ്യത്തേക്കാണ് ആദം ജോണിന്റെ അടുത്ത യാത്രയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതിനുള്ള തയ്യാറെടുപ്പുകളെല്ലാം അണിയറയില്‍ നടക്കുന്നുണ്ടെന്നും സെപ്റ്റംബര്‍ 14 ന് ചിത്രം വിദേശത്തേക്ക് കൂടി റിലീസ് ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്.

പൃഥ്വിരാജ് സിനിമയിലെത്തിയിട്ട് 15 വര്‍ഷമായി! നേടിയ സ്വപ്‌നങ്ങള്‍ക്ക് പിന്നില്‍ അന്ന് പറഞ്ഞ ഈ വാക്ക്!

ആദം ജോണ്‍ വിദേശത്തേക്ക്


പൃഥ്വിരാജിനെ നായകനാക്കി ജിനു എബ്രാഹം സംവിധാനം ചെയ്ത ആദം ജോണ്‍ വിദേശത്ത് കൂടി പ്രദര്‍ശനത്തിനെത്താന്‍ പോവുകയാണ്. സെപ്റ്റംബര്‍ 14 ന് യുഎഇ അടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ ആദം ജോണ്‍ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു വാര്‍ത്തകള്‍.

ബോക്‌സ് ഓഫീസിനെ ഞെട്ടിക്കും

വിദേശത്ത് കൂടി ചിത്രം എത്തുന്നതോട് കൂടി ബോക്‌സ് ഓഫീസിനെ ഞെട്ടിക്കുന്ന തരത്തിലുള്ള കളക്ഷന്‍ ഉണ്ടാവുമെന്നാണ് പറയുന്നത്. ചിത്രം ആദ്യ പ്രദര്‍ശനം തുടങ്ങിയത് മുതല്‍ മികച്ച കളക്ഷനായിരുന്നു നേടിയിരുന്നത്.

ആദ്യ ദിനം


ആദം ജോണ്‍ സെപ്റ്റംബര്‍ 1 നായിരുന്നു തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്. ആദ്യദിനം 1.31 കോടി രൂപയായിരുന്നു ബോക്‌സ് ഓഫീസില്‍ നേടിയിരുന്നത്. ശേഷം കോടികള്‍ നേടിയ ചിത്രം ഇപ്പോളും ജൈത്രയാത്ര തുടരുകയാണ്.

ഓണചിത്രം

ഇത്തവണത്തെ ഓണത്തിന് നിരവധി സിനിമകളായിരുന്നു റിലീസ് ചെയ്തിരുന്നത്. മോഹന്‍ലാല്‍, മമ്മുട്ടി, നിവിന്‍ പോളി എന്നിവരുടെ സിനിമകള്‍ക്കൊപ്പം ആദം ജോണായിരുന്നു മുന്നിലെത്തിയത്.

വെളിപാടിന്റെ പുസ്തകം


മോഹന്‍ലാല്‍ ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പിറന്ന വെളിപാടിന്റെ പുസ്തകം വിദേശത്ത് റിലീസ് ചെയ്തിരുന്നു. പിന്നാലെയാണ് ആദം ജോണും വിദേശ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്.

English summary
Adam Joan is gearing up to conquer other regions, as well. Reportedly, the makers of the film are all set to release the film in UAE/GCC regions.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam