പ്രിയ വാര്യരുമായി റോഷന്‍ പ്രണയത്തിലാണോ? മനസ്സില്‍ അങ്ങനെ തോന്നിയോ? താരത്തിന്‍റെ മറുപടി? കാണൂ!

പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു അഡാര്‍ ലവ്. ഒമര്‍ ലുലു സംവിധാനം ചെയ്ത അടുത്തിടെയാണ് തിയേറ്ററുകളിലേക്കെത്തിയത്. വന്‍ പ്രതീക്ഷയോടെയെത്തിയ സിനിമയ്ക്ക് അത്ര നല്ല സ്വീകരണമായിരുന്നില്ല ലഭിച്ചത്. പ്രേക്ഷകര്‍ക്ക് ദഹിക്കാത്ത തരത്തിലുള്ള ക്ലൈമാക്‌സാണ് ചിത്രത്തിന് വിനയായതെന്നും അത് മാറ്റി വീണ്ടും സിനിമയെത്തുന്നുണ്ടെന്നും വ്യക്തമാക്കി സംവിധായകന്‍ എത്തിയിരുന്നു. മാണിക്യമലരായ പൂവി എന്ന ഗാനം പുറത്തുവന്നതോടെയാണ് പ്രിയ വാര്യര്‍ എന്ന കണ്ണിറുക്കല്‍ സുന്ദരിയെക്കുറിച്ച് എല്ലാവരും ചോദിച്ചുതുടങ്ങിയത്.

ആദ്യ സിനിമ എത്തുന്നതിന് മുന്‍പ് തന്നെ താരമായി മാറുകയായിരുന്നു പ്രിയ വാര്യര്‍. ദേശീയ മാധ്യമങ്ങള്‍ വരെ കണ്ണിറുക്കല്‍ സുന്ദരിക്ക് പിന്നാലെയായിരുന്നു. ജൂനിയര്‍ ആര്‍ടിസ്റ്റായെത്തിയ പ്രിയയുടെ റോളും മാറി മറിയുകയായിരുന്നു. തിരക്കഥയില്‍ വേണ്ടത്ര തിരുത്തല്‍ വരുത്തിയായിരുന്നു പിന്നീട് സിനിമ ചിത്രീകരിച്ചത്. പ്രിയയുടെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവും സംവിധായകനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുമുണ്ടായിരുന്നു. പ്രിയയ്ക്ക് പ്രാധാന്യം നല്‍കിയപ്പോള്‍ തന്റെ കഥാപാത്രത്തെ അധികമാരും ശ്രദ്ധിച്ചിരുന്നില്ലെന്നും അക്കാര്യത്തില്‍ തനിക്ക് സങ്കടമുണ്ടെന്നും വ്യക്തമാക്കി നൂറിന്‍ ഷെരീഫും രംഗത്തെത്തിയിരുന്നു. സിനിമയിലെപ്പോലെ ജീവിതത്തിലും പ്രണയജോഡികളാണോ പ്രിയയും റോഷനും എന്ന സംശയത്തിലാണ് പലരും. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് റോഷന്‍ കാര്യങ്ങള്‍ പങ്കുവെച്ചത്.

പ്രിയ വാര്യരും റോഷനും

പ്രിയ വാര്യരും റോഷനും

അഡാര്‍ ലവ് എന്ന സിനിമയുടെ തുടക്കം മുതലേ തന്നെ നിറഞ്ഞുനിന്നവരാണ് റോഷനും പ്രിയയും. ഇരുവരും ഒരുമിച്ചുള്ള രംഗങ്ങളും ചിത്രങ്ങളുമൊക്കെ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. അടുത്തിടെയായിരുന്നു ഇരുവരും ഒരുമിച്ചുള്ള ലിപ് ലോക്ക് രംഗങ്ങള്‍ പുറത്തുവന്നത്. ട്രോളര്‍മാര്‍ ആഘോഷമാക്കി മാറ്റിയിരുന്നു ഇത്. ഇവരുടെ സ്‌ക്രീന്‍ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

പ്രിയയുമായി പ്രണയം

പ്രിയയുമായി പ്രണയം

സിനിമയ്ക്കപ്പുറത്ത് ജീവിതത്തിലും പ്രിയയുമായി പ്രണയത്തിലാണ് റോഷനെന്ന തരത്തിലുള്ള പ്രചാരണങ്ങളും പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിച്ച് തുടങ്ങിയത്. ആരാധകരുടെ സംശയത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് റോഷന്‍. തുടക്കക്കാരനെന്ന നിലയില്‍ തനിക്ക് മികച്ച ഓപ്പണിങ്ങാണ് ലഭിച്ചത്. നാല് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങിയത്.

നല്ലൊരു സുഹൃത്താണ്

നല്ലൊരു സുഹൃത്താണ്

തന്റെ സുഹൃത്തുക്കളും പ്രിയയുമായുള്ള പ്രണയത്തെക്കുറിച്ച് ചോദിച്ചിരുന്നു. നിങ്ങള്‍ തമ്മിലുള്ള ബന്ധം എങ്ങനെയാണെന്നാണ് അവര്‍ ചോദിച്ചത്. തന്റെ വളരെ നല്ല സുഹൃത്താണ് പ്രിയ. അഡാര്‍ ലവില്‍ നിന്നും ലഭിച്ച നല്ല സുഹൃത്ത്. ഗോസിപ്പുകള്‍ അങ്ങനെ തന്നെ പോയിക്കോട്ടെയെന്നും താരം പറയുന്നു. തമാശയായി മാത്രമേ എടുത്തിട്ടുള്ളൂ. സുഹൃത്തുക്കളില്‍ പലരും ഇത് വിശ്വസിക്കുന്നില്ല. അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും താരം പറയുന്നു.

 ക്ലൈമാക്‌സ് മാറ്റി

ക്ലൈമാക്‌സ് മാറ്റി

മലയാളി പ്രേക്ഷകര്‍ക്ക് ദഹിക്കാത്ത തരത്തിലാണ് സിനിമയുടെ ക്ലൈമാക്‌സെന്നും അത് മാറ്റി ചിത്രീകരിച്ച് പുതിയ പതിപ്പ് വീണ്ടുമെത്തുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. തനിക്ക് നേരിട്ടറിയാവുന്ന സംഭവമാണ് ക്ലൈമാക്‌സിലേതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രണ്ട് തരത്തിലാണ് അത് സ്വീകരിക്കപ്പെടുന്നത്. പലര്‍ക്കും അത് ഉള്‍ക്കൊള്ളാനായില്ലെന്ന് റോഷന്‍ പറയുന്നു. സംവിധായകനാണ് അതേക്കുറിച്ച് തീരുമാനിച്ചത്.

തിരക്കഥ മാറ്റാന്‍ പറഞ്ഞോ?

തിരക്കഥ മാറ്റാന്‍ പറഞ്ഞോ?

സിനിമയുടെ ചിത്രീകരണം മുന്നേറുന്നതിനിടയില്‍ തിരക്കഥ മാറ്റാനായി പ്രിയ വാര്യര്‍ ആവശ്യപ്പെട്ടുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അത്തരത്തിലൊരു സംഭവം നടന്നതായി അറിയില്ലെന്ന് റോഷന്‍ പറയുന്നു. ജൂനിയര്‍ ആര്‍ടിസ്റ്റായാണ് പ്രിയ എത്തിയത്. പിന്നീട് പ്രിയയുടെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നു. അങ്ങനെ പറയുന്ന ആളല്ല പ്രിയയെന്നാണ് താന്‍ മനസ്സിലാക്കിയിട്ടുള്ളതെന്നും താരം പറയുന്നു.

പ്രിയയ്ക്ക് പ്രാധാന്യമില്ല?

പ്രിയയ്ക്ക് പ്രാധാന്യമില്ല?

ഗാനം പുറത്തുവന്നപ്പോള്‍ മുതല്‍ എല്ലാവരും കാത്തിരുന്നത് പ്രിയ വാര്യരെക്കാണാനായിരുന്നു. പ്രിയയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. സിനിമ റിലീസ് ചെയ്തതിന് ശേഷം പ്രിയയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്ന് പറഞ്ഞ് നിരാശപ്പെട്ടവരും കുറവല്ലായിരുന്നു. ഇതേക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു റോഷന്‍റെ പ്രതികരണം. പ്രിയയുള്ളതിനാലാണ് സിനിമയെ വിവാദം വിടാതെ പിന്തുടരുന്നതെന്നായിരുന്നു നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയത്.

ഡീഗ്രേഡിങ്ങ് നടക്കുന്നത്?

ഡീഗ്രേഡിങ്ങ് നടക്കുന്നത്?

സിനിമയുടെ ആദ്യ പ്രദര്‍ശനം നടക്കുന്നതിനിടയില്‍ത്തന്നെ റിവ്യൂ പുറത്തുവന്നിരുന്നുവെന്ന് കേട്ടിരുന്നു. എന്തുകൊണ്ടാണ് ആളുകള്‍ ഈ സിനിമയെ ഡീഗ്രേഡ് ചെയ്യുന്നതെന്നറിയില്ലെന്നും താരം പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ സസിനിമയ്ക്കെതിരെ കടുത്ത വിമര്‍ശനമായിരുന്നു ഉയര്‍ന്നുവന്നിരുന്നത്. ഒമര്‍ ലുലുവിന്‍റെ ഫേസ്ബുക്ക് പേജിലും പൊങ്കാലയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X