സംഭവം ആഡാറ് തന്നെ!! മാണിക്യ മലരായ പൂവിയുടെ ഓഫിഷ്യൽ റിമിക്സ് വീഡിയോ പുറത്ത്
ഗാനത്തിന്റെ ഓഫിഷ്യൽ റീമിക്സ് അണിയറപ്രവർത്തകർ
ഒറ്റ രാത്രി കൊണ്ട് കേരളക്കരയാകെ ഇളക്കി മറിച്ച ഒരു പാട്ടായിരുന്നു ഒമനർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ഒര് അഡാറ് ലവിലെ മാണിക്യ മലരായ പൂവി എന്ന ഗാനം. മലയാളത്തിലെ വേറൊരു ഗാനത്തിനും ലഭിക്കാൻ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യയുടെ അതിർത്തി ഭേദിച്ച് ആഡാറ് ലവിലെ അഡാറ് ഗാനം പുറത്തു പോയിരുന്നു.

ഇപ്പോൾ മാണിക്യ മലരായ പൂവി എന്ന ഗാനം വീണ്ടും തരംഗമാകുകയാണ്. ഗാനത്തിന്റെ ഓഫിഷ്യൽ റീമിക്സ് അണിയറപ്രവർത്തകർ പുറത്തിറക്കി. പ്രമുഖ ഡിജെ ആയ സാവിയോ ആണ് പാട്ടിന്റെ റീമിക്സ് തയ്യാറാക്കിയിരിക്കുന്നത്. റീമിക്സ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. സിനിമയിലെ ഗാനത്തിന് ലഭിച്ച അതേ പ്രേക്ഷക പിന്തുണയും സ്വീകാര്യതയും റീമിക്സ് ഗാനത്തിനു ലഭിക്കുന്നുണ്ട്.
ഹിറ്റ് ഗാനങ്ങളുടെ തമ്പൂരാന്മാരായ ഷാൻ റഹ്മാൻ- വിനീത് ശ്രീനിവാസൻ കൂട്ട്കെട്ടിൽ പിറന്ന ഗാനമാണിത്. മലബാറിന്റെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണിത്. ഗാനം ഹിറ്റായതോടെ ഇതിനെ ചൊല്ലി ചില വിവാദങ്ങളും തലപൊക്കിയിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് ഒരു കൂട്ടർ പാട്ടിനെതിരെ രംഗത്തെത്തിയിരുന്നു. കൂടാതെ പാട്ടിന്റെ രംഗത്തെ വിമർശിച്ചും ഒരു കൂട്ടർ രംഗത്തെത്തിയിരുന്നു. സുപ്രീം കോടതിയിൽ വരെ കേസ് എത്തിയിരുന്നു.


Click it and Unblock the Notifications