ആഡിസും വിൻസിയും കല്യാണം കഴിക്കുമോ...!! സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈ വീഡിയോ, കാണൂ

നായിക-നായകനിലെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ജോഡിയായിരുന്നു ആഡിസും വിൻസിയും

ഈ അടുത്ത കാലാത്ത് ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ച് ഒരു റിയാലിറ്റി ഷോയായിരുന്നു മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്ത നായിക നായകൻ. തന്റെ പുതിയ ചിത്രത്തിലേയ്ക്ക് പുതിയ മുഖത്തെ തേടി ആരംഭിച്ച റിയാലിറ്റി ഷോയായിരുന്നു ഇത്. 16 പേരാണ് ഷോയിൽ പങ്കെടുത്തത്. മലയാല ടെലിവിഷനിലെ തന്നെ അ ഏറ്റവും മികച്ച റിയാലിറ്റി ഷോകളിൽ ഒന്നായിരുന്നു ഇത്.

മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്ത് നായിക നായകൻ എന്ന പ്രോഗ്രാമിലൂടെ അതിലെ മത്സരാർഥികൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ്. മികച്ച സ്വീകാര്യതയായിരുന്നു ഈ പരിപാടിയ്ക്ക് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ലാൽ ജോസിന്റെ ഷോ ഈ മത്സാർഥികൾക്ക് മികച്ച ട്രെയിനിങ് തന്നെയായിരുന്ന. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ഇവരെ തേടി മികച്ച സിനിമകളാണ് കാത്തിരിക്കുന്നത്. നായിക-നയകൻ ഷോയിലെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ജോഡിയായിരുന്നു വിൻസിയും- അഡിസും. ഇവരുടെ എല്ലാ പെർഫോമൻസും ഇപ്പോഴും സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലൈറലാകുന്നത് ആഡിസ്-വിൻസി എന്നിവരുടെ ചാറ്റ് ഷോയുടെ ടീസറാണ്.

ചാറ്റ് ഷോ ടീസർ

ചാറ്റ് ഷോ ടീസർ

സിനിമ ടീസർ ട്രെയിലർ, പാട്ട് എന്നിവയാണ് സാധാരണ ഗതിയിൽ യൂട്യൂബ് ട്രെന്റിങ്ങിലും സമൂഹമാധ്യമങ്ങളിലും ഹിറ്റ് ലിസ്റ്റിൽപ്പെടുന്നത്. എന്നാൽ ഇപ്പോൾ ട്രെന്റിങ്ങിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്നത് ആഡിസ്-വിൻസി ചാറ്റ് ഷോയുടെ ടീസറാണ്. മനോരമ ഓൺ ലൈൻ അവതരിപ്പിക്കുന്ന ചാറ്റ് ഷോയിലാണ് ഇവർ അതിഥിയായി എത്തുന്നത്. ഇതിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ടീസറിനു വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

 ആഡിസും വിൻസിയും  കല്യാണം കഴിക്കുമോ

ആഡിസും വിൻസിയും കല്യാണം കഴിക്കുമോ

നായിക-നായകനിലെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ജോഡിയായിരുന്നു ആഡിസും വിൻസിയും. റൊമാന്റിക് കപ്പിൾസ് മാത്രമല്ല നർമ്മത്തിലും വിൻസി- ആഡിസ് കോമ്പിനേഷൻ വളരെ മികച്ചതായിരുന്നു. പ്രേക്ഷകർ ഏറ്റെടുത്ത കോമ്പോയായിരുന്നു ഇത്. ഷോയ്ക്കിടെ ജഡ്ജസ് തന്നെ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. ഇപ്പോൾ എല്ലാവർക്കും അറിയേണ്ടത് ഇവർ കല്യാണം കഴിക്കുമോ എന്നാണ്. ടീസറിന്റെ ചുവടെ കമന്റായി ഇത് ചോദിക്കുകയും ചെയ്യുന്നുണ്ട്. ഭൂരിഭാഗം പേരും ഇവർ വിവാഹം കഴിക്കണം എന്നാണ് ആഗ്രഹിക്കുന്നത്.

  പേളി-ശ്രീനിയെ പോലെ ഇവരേയും

പേളി-ശ്രീനിയെ പോലെ ഇവരേയും

ഇവർക്കിടയിലേയ്ക്ക് പേളി-ശ്രീനി പ്രണയവും കടന്നു വരുന്നുണ്ട്. പേളിയേയും ശ്രീനിയേയും പോലെ ഇവരേയും പറ‍ഞ്ഞ് കെട്ടിക്കുമോ എന്നും ചോദിക്കുന്നുണ്ട്. കൂടാതെ വിൻസി- വിശ്വ ജോഡിയേയും ഇഷ്ടപ്പെടുന്നവരുമുണ്ട്. അഡിസ്-വിൻസി വിവാഹം കഴിച്ചാൽ ഉറപ്പായും വിവാഹത്തിന് ക്ഷണിക്കണമെന്നുമുള്ള കമന്റും പ്രത്യക്ഷപ്പെടുന്നുണ്ട്.

പ്രേമം റൗണ്ടിന് ശേഷം

പ്രേമം റൗണ്ടിന് ശേഷം

നായിക നായകൻ ഷോയിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ച റൗണ്ടായിരുന്നു പ്രേമം. മികച്ച പ്രകടനമാണ് മത്സരാർഥികൾ കാഴ്ചവെച്ചത്. പ്രേമം റൗണ്ടിന് ശേഷമായിരുന്നു ആഡിസ്-വിൻസി ജോഡിയ്ക്ക് കൂടുതൽ ജനശ്രദ്ധ ലഭിച്ചത്. ഇവരുടെ പ്രേമം റൗണ്ട് ഇന്നും യൂട്യൂബ് ട്രെന്റിങ്ങ് ലിസ്റ്റിലുണ്ട്. പട്ടാളക്കാരുടെ പ്രണയകഥയാണ് പ്രേമം റൗണ്ടിൽ ഇവർ അവതരിപ്പിച്ചത്. മനോരമ ഓൺലൈൻ സംപ്രേക്ഷണം ചെയ്യുന്ന ഈ ചാറ്റ് ഷോയ്ക്കായി കട്ട കാത്തിരിപ്പിലാണ് പ്രേക്ഷകർ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X