ആന്റണി വര്‍ഗീസിന് താരസുഹൃത്തുക്കള്‍ നല്‍കിയ പിറന്നാള്‍ സര്‍പ്രൈസ്, വൈറലായി ചിത്രങ്ങള്‍

By Midhun Raj

അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിലെ പ്രകടനം നടന്റെതായി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അങ്കമാലി ഡയറീസില്‍ പെപ്പെ എന്ന മാസ് കഥാപാത്രമായിട്ടാണ് ആന്റണി വര്‍ഗീസ് തിളങ്ങിയത്. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ നടന്റെതായി പുറത്തിറങ്ങിയ മറ്റു ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന്‍ മോളിവുഡില്‍ മുന്നേറികൊണ്ടിരിക്കുന്നത്. അതേസമയം മലയാളികളുടെ പ്രിയതാരത്തിന്റെ 31ാം പിറന്നാള്‍ ദിനമാണിന്ന്.

antony varghese

ആരാധകരുടെ സ്വന്തം പെപ്പയുടെതായി പുറത്തിറങ്ങിയ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. പിറന്നാള്‍ ദിനത്തില്‍ ആന്റണിക്ക് സര്‍പ്രൈസ് നല്‍കി രണ്ട് താരങ്ങള്‍ വീട്ടില്‍ എത്തിയിരുന്നു. നടന്റെ സുഹൃത്തുക്കളായ ആദില്‍ ഇബ്രാഹിം, സര്‍ജാനോ ഖാലിദ് തുടങ്ങിയവരാണ് രാവിലെ അങ്കമാലിയിലെ വീട്ടില്‍ മനോഹരമായൊരു കേക്കുമായി എത്തിയത്. ആന്റണിയുടെ കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്.

പെപ്പെയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ താരത്തിന്റെ ഫാന്‍സ് ഗ്രൂപ്പുകളിലും സുഹൃത്തുക്കളുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലുമൊക്കെയാണ് പ്രചരിക്കുന്നത്. ഇതിന് പുറമെ നിരവധി താരങ്ങളും ആരാധകരുമാണ് ആന്റണി വര്‍ഗീസിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. കോവിഡ് കാലമായതിനാല്‍ കുടുംബത്തിനൊപ്പമായിരുന്നു ആന്റണി വര്‍ഗീസ്. ലോക്ഡൗണ്‍ കാലത്തും വീട്ടില്‍ നിന്നുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം നടന്‍ പങ്കുവെച്ചിരുന്നു. അങ്കമാലിക്ക് പിന്നാലെ ഇറങ്ങിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളും ആന്റണിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ടിനു പാപ്പച്ചനാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ സംവിധാനം ചെയ്തിരുന്നത്. പ്രിസണ്‍ ത്രില്ലറായി ഇറങ്ങിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ തന്നെ പുറത്തിറങ്ങിയ ജല്ലിക്കട്ടിലെ നടന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിയ്യേറ്റര്‍ റിലീസിനൊപ്പം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അടക്കം സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. ടെലിവിഷന്‍ ചാനലുകളില്‍ വന്നപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്. ജല്ലിക്കട്ടിന് പിന്നാലെ അജഗജാന്തരം, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് തുടങ്ങിയവയാണ് ആന്റണി വര്‍ഗീസിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങള്‍.

Read more about: antony varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X