യൂടൂബില്‍ ട്രെന്‍ഡിംഗ് ആയി 'ഹലോ ദുബായിക്കാരന്‍'... ട്രെയിലര്‍ കാണാം...
അവതാരകനും നടനുമായ ആദില്‍ ഇബ്രാഹിം നായകനാകുന്ന ഹലോ ദുബായിക്കാരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. തൊഴിലില്ലായ്മയും അതിന്റെ പേരില്‍ യുവാക്കള്‍ അനുഭവിക്കുന്ന അപമാനവും പ്രമേയമായി വരുന്ന മുഴുനീള കമഡി എന്റര്‍ടെയിനറാണ് ചിത്രം. മാളവിക മേനോന്‍ ചിത്രത്തില്‍ നായികയാകുന്നു. ദുബായില്‍ പോകാന്‍ ആഗ്രഹിക്കുന്ന പ്രകാശന്‍ എന്ന കഥാപാത്രമാണ് ആദിലിന്റേത്.

മിമിക്രി താരങ്ങളായ ഹരിശ്രീ യൂസഫ്, ബാബുരാജ് ഹരിശ്രീ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപാവലി ദിനത്തില്‍ യൂടൂബില്‍ റിലീസ് ചെയ്ത ട്രെയിലര്‍ ഇതിനോടകം യൂടൂബ് ട്രെന്‍ഡിംഗില്‍ രണ്ടാം സ്ഥാനത്തെത്തിരിയിരിക്കുകയാണ് ട്രെയിലര്‍.
സലിം കുമാര്‍, മാമുക്കോയ, ധര്‍മജന്‍, കൊച്ചു പ്രേമന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരും ശ്രദ്ധേയ വേഷങ്ങളില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു.
hello dubaikkaran adil ibrahim malavika menon malayalam film ഹലോ ദുബായിക്കാരന്‍ ആദില്‍ ഇബ്രാഹിം മാളവിക മേനോന്‍ മലയാളം സിനിമ


Click it and Unblock the Notifications