Just In
- 15 min ago
മോഹന്‍ലാല്‍ അഭിനയിക്കുന്നതിന്റെ സ്റ്റൈല്‍ എന്താണ്, ശ്രീകുമാരന്‍ തമ്പി പറയുന്നു,.
- 58 min ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 1 hr ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
- 1 hr ago
വാരണാസിയിലെ തട്ടുകടയില്‍ ആരാധകനൊപ്പം തല അജിത്ത്, വൈറലായി ചിത്രം
Don't Miss!
- News
അതിഥി തൊഴിലാളികൾക്ക് 2500 മുതൽ രണ്ട് ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ: എന്താണ് കേരള സർക്കാരിന്റെ ആവാസ്?
- Finance
ഇന്ത്യന്‍ സമ്പദ് ഘടന 25 ശതമാനം ഇടിയും! ഞെട്ടിക്കുന്ന നിരീക്ഷണവുമായി സാമ്പത്തിക വിദഗ്ധന്‍
- Sports
IND vs AUS: ഇന്ത്യക്കു ജയിക്കാന്‍ ഓസീസിനെ എത്ര റണ്‍സിന് എറിഞ്ഞിടണം? ഗവാസ്കര്‍ പറയുന്നു
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നടി അമ്പിളി ദേവി വീണ്ടും അമ്മയായി! കുഞ്ഞിനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങളുമായി ആദിത്യന് ജയന്
മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ അമ്പിളി ദേവിയ്ക്കും ആദിത്യന് ജയനും കുഞ്ഞ് പിറന്നു. ഇക്കൊല്ലം ജനുവരി 25 നായിരുന്നു അമ്പിളിയും ആദിത്യനും വിവാഹിതാരാവുന്നത്. പിന്നാലെ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി വരാന്‍ പോവുകയാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഫേസ്ബുക്ക് പേജിലൂടെ ആദിത്യന് തന്നെയാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറന്ന കാര്യം പുറംലോകത്തോട് പറഞ്ഞത്.
'ഞങ്ങള്‍ക്ക് ഒരു ആണ്കുഞ്ഞു ജനിച്ചു അമ്പിളി സുഖമായി ഇരിക്കുന്നു. എന്റെ വല്യച്ഛന്റെ മാസമാണ് നവംബര്‍. അമ്മേടെ നക്ഷത്രം. ഈശ്വരനോടും പ്രാര്ഥിച്ചവരോടും സഹായിച്ചവരോടും നന്ദി'. എന്നുമാണ് ആദിത്യന് സമൂഹ മാധ്യമത്തിലൂടെ പറഞ്ഞിരിക്കുന്നത്. അമ്പിളി ദേവിയ്ക്കൊപ്പമുള്ള ചിത്രവും കുഞ്ഞിന്റെ ചിത്രവും താരം പങ്കവുെച്ചിരുന്നു. താരദമ്പതികളുടെ പോസ്റ്റിന് താഴെ ഇരുവര്‍ക്കും ആശംസകളുമായി ആരാധകരും എത്തിയിരിക്കുകയാണ്.

അമ്പിളി ദേവിയുടെയും ആദിത്യന്റെയും രണ്ടാം വിവാഹമായിരുന്നു. ഇരുവരും ഒരുമിച്ച് ഒരു സീരിയലില്‍ ഭാര്യ ഭര്ത്താക്കന്മാരായി അഭിനയിച്ച് കൊണ്ടിരിക്കവേയാണ് വിവാഹിതരാവുന്നത്. ആദ്യം സീരിയലിലെ രംഗമാണെന്ന് എല്ലാവരും കരുതിയെങ്കിലും പിന്നീടാണ് യാഥര്‍ഥ്യം പുറത്ത് വരുന്നത്. ഇതിനിടെ താരദമ്പതികളെ കളിയാക്കി നിരവധി പേര് എത്തിയിരുന്നെങ്കിലും ജനങ്ങളുടെ പൂര്‍ണ പിന്തുണ ഇരുവര്‍ക്കും ഉണ്ടായിരുന്നു.

സ്കൂള്‍ കലോത്സവത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് അമ്പിളി ദേവി. സിനിമയില്‍ കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും ടെലിവിഷന്‍ പരമ്പരകളിലൂടെ നടി കുടുംബ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തി. സീരിയലുകളായിരുന്നു അമ്പിളി ദേവിയ്ക്ക് ഏറ്റവും കൂടുതല്‍ ആരാധകരെയും സമ്മാനിച്ചത്. അതേ സമയം സീരിയല്‍ താരം ആദിത്യന് ജയനുമായി അമ്പിളിയുടെ രണ്ടാം വിവാഹം കഴിഞ്ഞതോടെയാണ് പലരും അമ്പിളി ദേവി നേരത്തെ വിവാഹിതയാണെന്ന കാര്യം പോലും പുറംലോകം അറിഞ്ഞത്.

സ്കൂള്‍ കലോത്സവത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് അമ്പിളി ദേവി. സിനിമയില്‍ കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും ടെലിവിഷന്‍ പരമ്പരകളിലൂടെ നടി കുടുംബ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തി. സീരിയലുകളായിരുന്നു അമ്പിളി ദേവിയ്ക്ക് ഏറ്റവും കൂടുതല്‍ ആരാധകരെയും സമ്മാനിച്ചത്. അതേ സമയം സീരിയല്‍ താരം ആദിത്യന് ജയനുമായി അമ്പിളിയുടെ രണ്ടാം വിവാഹം കഴിഞ്ഞതോടെയാണ് പലരും അമ്പിളി ദേവി നേരത്തെ വിവാഹിതയാണെന്ന കാര്യം പോലും പുറംലോകം അറിഞ്ഞത്.
രാജന് പി ദേവിന്റെ മകന് ഉണ്ണി വിവാഹിതനായി! താരവിവാഹത്തിന്റെ വീഡിയോസും ചിത്രങ്ങളും പുറത്ത്

ഫളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീത എന്ന ഹിറ്റ് സീരിയലില്‍ ഭാര്യ ഭര്ത്തക്കാന്മാരായി അഭിനയിച്ച് ജയന് ആദിത്യനും അമ്പിളി ദേവിയും ശ്രദ്ധേയരായിരുന്നു. സീരിയലില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട താരജോഡികളില്‍ ഒരു കൂട്ടര് ഇവരായിരുന്നു. ഗര്‍ഭിണിയായതിന് ശേഷം ശാരീരിക പ്രശ്നങ്ങള്‍ കാരണം അമ്പിളി സീരിയലില്‍ നിന്നും മാറി നിന്നിരുന്നു. അധികം വൈകാതെ ഈ സീരിയല്‍ അവസാനിക്കുകയും ചെയ്തു. നിലവില്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് അമ്പിളിയും ആദിത്യനും ജീവിതം അടിച്ച് പൊളിച്ച് കൊണ്ടിരിക്കുകയാണ്.
മലയാള സിനിമയിലെ മദ്യപിക്കാത്ത താരങ്ങള്‍! മമ്മൂട്ടിയും കുഞ്ചാക്കോ ബോബനുമെന്ന് സലീം കുമാര്‍