»   » മെന്‍സ് ഹോസ്റ്റലില്‍ നമിതാ പ്രമോദിന് എന്താ കാര്യം?

മെന്‍സ് ഹോസ്റ്റലില്‍ നമിതാ പ്രമോദിന് എന്താ കാര്യം?

Posted By: Siniya
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മെന്‍സ് ഹോസ്റ്റലില്‍ ഭാനുപ്രസാദിന്റെ മുറിയില്‍ ബഹളവുമാണെന്ന് കേട്ടയുടനെ ഹോസ്റ്റല്‍ വാര്‍ഡനും അച്ഛനുമായ ഫാദര്‍ ആല്‍ഫ്രഡ് കാട്ടുവിളയില്‍ ഭാനുപ്രസാദിന്റെ മുന്നിലെത്തി. ദേഷ്യപ്പെട്ടു നില്‍ക്കുന്ന അച്ഛനെ കണ്ടപ്പോള്‍ ഭാനുപ്രസാദ് ഒന്നുപതറി. ഉടന്‍ തന്നെ അച്ഛന്‍ അടച്ചിട്ടിരിക്കുന്ന തന്റെ മുറി തുറക്കാന്‍ ആവശ്യപ്പെട്ടു. ഭാനുപ്രസാദിനും കൂട്ടുക്കാര്‍ക്കും മുറിതുറന്നു കൊടുക്കാതെ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല. മുറി തുറന്ന ഉടനെ അച്ഛന്‍ അവിടെയെങ്ങും അരിച്ചുപെറുക്കാന്‍ തുടങ്ങി. എന്നാല്‍ തെറ്റുകാണിച്ച ഭാനുപ്രസാദിനെ അച്ഛന്‍ കൈയോടെ പിടികൂടി. എന്നാല്‍ ഇതു മാത്രമല്ല ഇവിടേക്ക് ഒരു പെണ്‍കുട്ടി കൂടി കടന്നു വരുന്നുണ്ട്. ഇതോടെ ഇവരുടെ ജീവിതത്തില്‍ എന്തു സംഭവിച്ചുവെന്ന് പറയേണ്ടല്ലൊ? സിറ്റിയിലെ മെന്‍സ്‌ഹോസ്റ്റല്‍ നടന്നതാണ്. പക്ഷെ ഒരു കാര്യം ഇത് വരാന്‍ പോകുന്ന സിനിമയിലെ ഒരു രംഗം മാത്രമാണ്. കോമഡിയും ത്രില്ലറുമാവുമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

  adikapyar

  നവാഗതനായ ജോണ്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിലെ ഭാഗങ്ങളാണ്. വിനീത് ശ്രീനിവാസന്റെ ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിന് ശേഷം ധ്യാന്‍ ശ്രീനിവാസന്റെ നായികയായി നമിതാ പ്രമോദ് എത്തു ചിത്രമാണിത്.

  ഭാനുപ്രസാദ് ആയി വേഷമിടുന്നത് ധ്യാന്‍ ശ്രീനിവാസനും ഹോസ്റ്റല്‍ വാര്‍ഡനായി മുകേഷും എത്തുന്നു. അജു വര്‍ഗ്ഗീസ്, നീരജ് മാധവ്, വിനീത് മോഹന്‍ എന്നിവരും വേഷമിടുന്നു.

  ജോണ്‍വര്‍ഗ്ഗീസിന്റെ കഥയ്ക്ക് കൂട്ടുകാരനായ അഭിലാഷ് നായരും ജോണും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.സാന്ദ്ര തോമസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത് അജയ് കാച്ചപ്പിള്ളയാണ്. സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.സ്റ്റില്‍ മഹാദേവന്‍ തമ്പിയാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ക്രിസ്റ്റമസിന് തിയേറ്ററുകളില്‍ എത്തും.

  English summary
  Bhanuprasad looks worried as an angry Father Alfred Kattuvilayil stands before him. The priest demands that Bhanu open a locked door. With no other way out, the youngster obliges, albeit reluctantly. Watching the drama unfold is a bunch of students. It is a scene from debutant director John Varghese’s Adi Kapyare Koottamani.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more