അടി കപ്യാരെ കൂട്ടമണിയ്ക്ക് രണ്ടാം ഭാഗമോ?
ധ്യാന്‍ ശ്രീനിവാസനും നമിതാ പ്രമോദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അടി കപ്യാരെ കൂട്ടമണിയ്ക്ക് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവായ സാന്ദ്രാ തോമസാണ് ഇക്കാര്യം പറഞ്ഞത്. രണ്ടാം ഭാഗം പൂര്‍ണമായും ഒരു ഹൊറര്‍ കോമഡി ത്രില്ലറായിരിക്കുമെന്നും നിര്‍മ്മാതാവ് സാന്ദ്രാ തോമസ് പറയുന്നു.
ഒരു മെന്‍സ് ഹോസ്പിറ്റലിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ജോണ്‍ വര്‍ഗീസായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗവും ജോണ്‍ വര്‍ഗീസ് തന്നെയാണ് സംവിധാനം ചെയ്യുന്നത്.

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്രാ തോമസും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന് ഇപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ച് വരുന്നത്. അജു വര്‍ഗീസ്, നീരജ് മാധവ്, ബിജു കുട്ടന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്.
malayalam film news malayalam movie malayalam cinema adi kapyare koottamani director actor dhyan sreenivasan മലയാളം സിനിമ അടി കപ്യാരെ കൂട്ടമണി സംവിധായകന് നടന് ധ്യാന്‍ ശ്രീനിവാസന്


Click it and Unblock the Notifications