TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
അമ്പിളി ദേവിയെ ജീവിതസഖിയാക്കുന്നതിന് മുന്‍പ് നാല് കെട്ടിയോ? ആദിത്യന്റെ മറുപടി ഇങ്ങനെ? കാണൂ!
സീരിയല്‍ രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ള കാര്യങ്ങളാണ് അമ്പിളി ദേവിയുടെയും ആദിത്യ ജയന്റെയും ജീവിതത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും വിവാഹിതരായത്. സീത സീരിയലില്‍ ഭാര്യ ഭര്ത്താക്കന്മാരായി അഭിനയിച്ച് വരുന്നതിനിടയിലാണ് ഇരുവരും ജീവിതത്തിലും ഒരുമിച്ചത്. ഓണ്‍സ്ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കുന്ന നിരവധി ദമ്പതികളുണ്ട്. ആ ലിസ്റ്റിലേക്കാണ് ഇവരും ഇടംപിടിച്ചത്. അമ്പിളി ദേവിയുടെ വിവാഹ വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ താരത്തിനെതിരെയും ഭര്‍ത്താവായ ആദിത്യയ്ക്കെതിരെയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ആദിത്യ നേരത്തെ നാല് വിവാഹം നടത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.
അനിരുദ്ധനെ ജീവിതത്തിലും ഭര്‍ത്താവാക്കിയ അമ്പിളി ദേവി!സീതയിലെ ട്വിസ്റ്റാണോ വിവാഹത്തിലേക്ക് നയിച്ചത്?
തട്ടിപ്പ് കേസിലെ പ്രതിയാണ് ആദിത്യനെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. അമ്പിളി ദേവിയുടെ മുന്‍ഭര്‍ത്താവായ ലോവല്‍ ഷൂട്ടിങ്ങ് സെറ്റില്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സീരിയലിനെ വെല്ലുന്ന തരത്തിലുള്ള ആരോപണങ്ങളും കഥകളുമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമ്പിളി ദേവിയും ആദിത്യ ജയനും എത്തിയിട്ടുണ്ട്. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ഇവര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. അതേക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.
ദിവ്യ ഉണ്ണിയുടെ സഹോദരിയും അഭിനേത്രിയുമായ വിദ്യ ഉണ്ണി വിവാഹിതയായി! ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!
നാല് വിവാഹം?
അമ്പിളി ദേവിയെ ജീവിതസഖിയാക്കുന്നതിന് മുന്‍പേ ആദിത്യ ജയന് നാല് വിവാഹ നടത്തിയെന്ന തരത്തിലുള്ള പ്രചാരണങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്. വിവാഹ തട്ടിപ്പ് കേസില്‍ പ്രതിയായിരുന്നു താരമെന്ന തരത്തിലുള്ള ആരോപണങ്ങളും പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ ശക്തമായതതോടെയാണ് പ്രതികരണവുമായി ആദിത്യയും അമ്പിളി ദേവിയുമെത്തിയത്. ഒരു പ്രാവശ്യം മാത്രമോ താന്‍ വിവാഹിതനായിട്ടുള്ളൂവെന്നും അധികം വൈകാതെ തന്നെ ആ ബന്ധത്തില്‍ നിന്നും മോചിതനായെന്നും താരം പറയുന്നു. അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നാണ് ആ ബന്ധത്തില്‍ നിന്നും മോചനം നേടിയത്.
ആദ്യ വിവാഹത്തില്‍ നിന്നും മോചിതനായി
മുന്‍പ് വിവാഹം ചെയ്തതും ആ ബന്ധത്തില്‍ നിന്നും മോചനം നേടിയതിനെക്കുറിച്ചുമൊക്കെ അമ്പിളി ദേവിക്കും കുടുംബത്തിനും അറിയാം. വ്യാജ വാര്‍ത്തകള്‍ പുറത്തുവിടുന്നവരെക്കുറിച്ച് തനിക്കറിയാമെന്നും അവരുടെ താല്പര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. തന്നെ ദ്രോഹിക്കുന്നത് തുടര്‍ന്നാല്‍ താനും പല കാര്യങ്ങളും പുറത്തുവിടുമെന്നും ചിലരുടെയൊക്കെ യഥാര്‍ത്ഥ മുഖം പുറത്തുവരുമെന്നും അദ്ദേഹം പറയുന്നു.
മോശക്കാരനായിരുന്നുവെങ്കില്
2013 ല്‍ സ്വസ്ഥത നഷ്ടമായിരുന്നുവെന്നും തന്നെ ദ്രോഹിക്കാനായി ആദ്യഭാര്യ നടത്തിയ ശ്രമങ്ങളുമായിരുന്നു അന്ന് വേദനിപ്പിച്ചത്. അധികം വൈകാതെ തന്നെ ആ ബന്ധത്തില്‍ നിന്നും മുക്തനാവുകയും ചെയ്തിരുന്നു. പിന്നീടാണ് കണ്ണൂരില്‍ നിന്നും ഒരു ആലോചന വന്നത്. വാക്കുറപ്പിച്ച ശേഷമാണ് അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് അറിയുന്നത്. അങ്ങനെയാണ് താന്‍ അതില്‍ നിന്നും പിന്മാറിയത്. സ്വര്‍ണ്ണവും പണവും തട്ടിയെന്ന തരത്തില്‍ കേസ് വന്നുവെങ്കിലും തന്രെ നിരപരാധിത്വം മനസ്സിലാക്കിയ കോടതി വെറുതെ വിട്ടിരുന്നു. താന്‍ മോശക്കാരനായിരുന്നുവെങ്കില് അമ്പിളി ദേവിയോ അവരുടെ കുടുംബമോ ഈ വിവാഹത്തിന് സമ്മതിക്കുമോയെന്നും ആദിത്യ ചോദിക്കുന്നു.
അമ്പിളി ദേവിയുമായുള്ള സൗഹൃദം
അമ്പിളി ദേവിയുടെ ആദ്യ നായകന് താനാണ്. അന്നേ അവളെ അറിയുമായിരുന്നു. സെറ്റിലും ശാന്ത സ്വഭാവക്കാരിയാണ്. എല്ലാവര്ക്കും അവളെ വളരെ ഇഷ്ടമാണ്. സെറ്റില്‍ വളരെ സൈലന്റായിരുന്നു അമ്പിളി. അന്ന് ആ ഇഷ്ടം അറിയിക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും അതിനിടയില്‍ത്തന്നെ ലോവല്‍ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നിരുന്നു. തന്റെ നല്ല സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം. അവരുടെ ജീവിതത്തിലെ പല പ്രശ്നങ്ങളെക്കുറിച്ചും അമ്പിളി ദേവി പറഞ്ഞിരുന്നു. ഒരുമിച്ച് പോവാന്‍ കഴിയില്ലെന്ന് വ്യക്തമായപ്പോഴാണ് ഇരുവരും വേര്‍പിരിഞ്ഞത്.
വിവാഹ ശേഷം ആദ്യം പോയത്
വിവാഹം കഴിഞ്ഞ് മണ്ഡപത്തില്‍ നിന്നും ഇറങ്ങി ആദ്യം തങ്ങള്‍ പോയത് ഡാന്‍സ് പരിപാടിക്കായിരുന്നുവെന്നും ആദിത്യ പറയുന്നു. അമ്പിളിയുടെ കലാജീവിതത്തിന് പൂര്‍ണ്ണ പിന്തുണ നല്കി എന്നും താനൊപ്പമുണ്ടാവുമെന്നും അദ്ദേഹം പറയുന്നു. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ചിട്ടുണ്ട് അമ്പിളി ദേവി. കലോത്സവ വേദിയില്‍ നിന്നുമാണ് താരം സിനിമയിലേക്കെത്തിയത്.
മകന്റെ പിറന്നാള്‍ ആഘോഷമാക്കി
വിവാഹത്തിന് പിന്നാലെ മകന്റെ പിറന്നാള്‍ ഇരുവരും ആഘോഷമാക്കി മാറ്റിയിരുന്നു. കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ആദിത്യനുമായി നല്ല കൂട്ടാണ് മകന്. മകന്റെ പിറന്നാൡന് പോലും കേക്ക് മുറിക്കാത്ത വ്യക്തി തന്രെ വിവാഹത്തെക്കുറിച്ച് കേട്ടപ്പോള്‍ കേക്ക് മുറിച്ചെന്ന് കേട്ടപ്പോള്‍ തനിക്ക് ചിരിയാണ് വരുന്നതെന്നും താരം പറഞ്ഞിരുന്നു.
അവഗണിക്കുകയാണ്
ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ പ്രതീക്ഷിച്ച് തന്നെയാണ് തങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതെന്ന് ഇരുവരും പറയുന്നു. അതിനാല്‍ത്തന്നെ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളൊന്നും തങ്ങളെ ബാധിക്കില്ല. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ നടത്തുന്ന ഇത്തരത്തിലുള്ള ആരോപണങ്ങളെ അവഗണിക്കുകയാണ് തങ്ങളെന്നും നവദമ്പതികള്‍ പറയുന്നു.