ഒപ്പമുണ്ടാവണമെന്ന് ആഗ്രഹിച്ചിരുന്നു, കഴിഞ്ഞില്ല! അമ്പിളി ദേവിക്ക് ആദിത്യന്റെ സ്‌നേഹാശംസ ഇങ്ങനെ!

യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയവര്‍ നിരവധിയാണ്. അഭിനയത്തിന് പുറമേ നൃത്തത്തിലും കഴിവ് തെളിയിച്ചാണ് പലരും എത്തിയത്. അവരിലൊരാളാണ് അമ്പിളി ദേവിയും. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള പ്രകടനവുമായാണ് ഈ താരം എത്താറുള്ളത്. അഭിനയ ജീവിതത്തിന് പുറമേ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും താരം വാചാലയാവാറുണ്ട്. അടുത്തിടെയായിരുന്നു അമ്പിളി ദേവിയും ആദിത്യന്‍ ജയനും വിവാഹിതരായത്.

അമ്പിളി ദേവിയുടെ ആദ്യനായകന്‍ കൂടിയാണ് ആദിത്യന്‍. അമ്പിളിയെ തനിക്ക് മുന്‍പേ ഇഷ്ടമായിരുന്നുവെന്നും പല കാരണങ്ങളാലും അത് തുറന്നുപറയാന്‍ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സീത സീരിയലില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് പിന്നാലെയായി വിവാദങ്ങളും അരങ്ങേറിയിരുന്നു. ഇതൊന്നും ഇവരെ ബാധിച്ചിരുന്നില്ല. ഇപ്പോഴിതാ അമ്പിളി ദേവിക്ക് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് ആദിത്യന്‍ ജയന്‍.

അമ്പിളിയുടെ പിറന്നാള്‍

അമ്പിളി ദേവിയുടെ പിറന്നാളാണെന്ന കാര്യത്തെക്കുറിച്ച് വ്യക്തമാക്കി എത്തിയത് ആദിത്യനായിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായി മാറിയത്. ചിങ്ങമാസത്തിലെ രേവതി നക്ഷത്രത്തിലാണ് അമ്പിളി ജനിച്ചത്. ചിങ്ങത്തിലെ ഉത്രാടത്തിലാണ് താന്‍ ജനിച്ചതെന്നും ആദിത്യന്‍ കുറിച്ചിട്ടുണ്ട്. ആദിത്യന് പിറന്നാളാശംസ നേര്‍ന്ന് നേരത്തെ അമ്പിളി ദേവി എത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായി മാറിയത്.

 അടുത്തില്ലാത്തതിന്റെ സങ്കടം

പിറന്നാള്‍ ദിനത്തില്‍ അമ്പിളിക്കൊപ്പമുണ്ടാവണമെന്ന് കരുതിയിരുന്നിരുവെങ്കകിലും അതിന് കഴിഞ്ഞില്ല, ആ സങ്കടവും ആദിത്യന്‍ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുറിപ്പും ചിത്രവും ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. തൃശ്ശൂരിലാണ് താനിപ്പോള്‍ ഉള്ളതെന്നും വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പോയിരുന്നുവെന്നും സങ്കടമെല്ലാം പറഞ്ഞുവെന്നും താരം കുറിച്ചിട്ടുണ്ട്. ഇപ്പോഴും കുറച്ച് സങ്കടമുണ്ട്.

കുഞ്ഞിനായുള്ള കാത്തിരിപ്പ്

സങ്കടമൊക്കെ പറഞ്ഞുകഴിഞ്ഞപ്പോള്‍ താന്‍ ഹാപ്പിയാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ആയുരാരോഗ്യത്തോടെയും സന്തോഷത്തോടെയും എന്നും അമ്പിളി ദേവി തനിക്കൊപ്പമുണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്. വടക്കുന്നാഥനോട് ഇതേക്കുറിച്ചാണ് പ്രാര്‍ത്ഥിച്ചത്. അമ്പിളി അറിയാതെ പകര്‍ത്തിയ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. പിറന്നാള്‍ ആശംസകള്‍ അമ്പിളിക്കൊച്ചേ എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചിട്ടുള്ളത്.

അപ്പുവിന്റെ സന്തോഷം

അപ്പുവിന്റെ കാര്യങ്ങള്‍ക്കാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് നേരത്തെ അമ്പിളി ദേവി പറഞ്ഞിരുന്നു. അവന്റെ സന്തോഷമാണ് എന്നും കാണേണ്ടത്. അപ്പുവും ആദിത്യനുമായുള്ള കൂട്ട് കണ്ടപ്പോഴാണ് സമാധാനമായതും അദ്ദേഹത്തെ വിവാഹം കഴിക്കുന്നതിന് സമ്മതിച്ചതിന് പിന്നിലെ പ്രധാന കാരണം അതാണെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു. അപ്പുവിനെ കാണുമ്പോഴെല്ലാം തനിക്ക് പ്രത്യേക വാത്സല്യം തോന്നിയതായി ആദിത്യന്‍ പറഞ്ഞിരുന്നു.

ആദിത്യനായി ചുവടുവെച്ചു

അമ്പിളി ദേവിയുടെ ഡാന്‍സ് സ്‌കൂളിലെ കാര്യങ്ങള്‍ ആദിത്യനും ശ്രദ്ധിക്കാറുണ്ട്. ഭാര്യയുടെ നൃത്തത്തിന് ശക്തമായ പിന്തുണയായിരുന്നു അദ്ദേഹം നല്‍കിയത്. ഓണാഘോഷത്തിനിടയിലായിരുന്നു ആദിത്യന്‍ അമ്പിളി ദേവിയോട് ചുവടുവെക്കാനായി അഭ്യര്‍ത്ഥിച്ചത്. വയ്യാതിരുന്നിട്ട് കൂടിയും സ്‌നേഹപൂര്‍വ്വം ആ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു അമ്പിളി ദേവി. ശ്യാമവാനിലേതോ എന്ന ഗാനത്തിനൊപ്പമായാണ് അമ്പിളി ദേവി ചുവടുവെച്ചത്. ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

അമ്പിളിയുടെ പിറന്നാൾ

ഇന്ന് രേവതി നക്ഷത്രം അമ്പിളിയുടെ പിറന്നാൾ. ചിങ്ങമാസത്തിലെ രേവതി ആണ് അമ്പിളി.ഞാൻ ചിങ്ങ മാസത്തിലെ ഉത്രാടവും. ഞാൻ ഇപ്പോൾ തൃശ്ശൂർ ആണ് ഒപ്പം ഉണ്ടാകണം എന്ന് ആഗ്രഹിച്ചു,പക്ഷെ വടക്കുംനാഥനെ ഒന്ന് പോയി കണ്ടു സങ്കടമെല്ലാം പറഞ്ഞു കുറച്ചു സങ്കടമൊക്കെ ഉണ്ട്.എങ്കിലും ഹാപ്പി ആണ്. ആയുരാരോഗ്യത്തോടെ എന്നും സന്തോഷത്തോടെ എന്റെ ഒപ്പം എന്നും ഉണ്ടാകണം എന്ന് എന്റെ വടക്കുംനാഥനോടു പ്രാർത്ഥിക്കുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X