ഞാനും അമ്പിളി ദേവിയും തമ്മിലുള്ള വിവാഹത്തിന് കാരണം അവനാണ്! തുറന്നുപറച്ചിലുമായി ആദിത്യന്‍!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യനും. സീതയെന്ന പരമ്പരയില്‍ ഭാര്യഭര്‍ത്താക്കന്‍മാരായി അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിച്ചത്. സീരിയലിന്റെ ചിത്രീകരണത്തിനിടയിലെ രംഗങ്ങളാണോ ഇതെന്ന സംശയത്തിലായിരുന്നു ആരാധകര്‍. നിമിഷനേരം കൊണ്ടായിരുന്നു ഇവരുടെ ചിത്രങ്ങള്‍ പ്രചരിച്ചത്. പിന്നീടങ്ങോട്ട് അരങ്ങേറിയ വിവാദങ്ങളെക്കുറിച്ച് പ്രേക്ഷകര്‍ക്ക് തന്നെ അറിയാവുന്നതാണ്. വിവാദങ്ങളും പ്രതിസന്ധികളുമൊക്കെയായിരുന്നുവെങ്കിലു ആരാധകര്‍ ഇവരുടെ തീരുമാനത്തിന് കൈയ്യടിക്കുകയായിരുന്നു. വിവാഹത്തിന് ശേഷവും ഇരുവരും സീരിയലില്‍ സജീവമായിരുന്നു. അടുത്തിടെയായിരുന്നു സീത അവസാനിച്ചത്.

നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തുവരുന്ന സ്ത്രീപദത്തിലും അമ്പിളി ദേവി അഭിനയിക്കുന്നുണ്ടായിരുന്നു. പരമ്പര മുന്നേറഉന്നതിനിടയിലായിരുന്നു തനിക്ക് ഇടവേളയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കി താരമെത്തിയത്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമായാണ് അഭിനയത്തില്‍ നിന്നും ബ്രേക്കെടുക്കുന്നതെന്നുമായിരുന്നു താരം പറഞ്ഞത്. അഭിനയത്തില്‍ സജീവമല്ലെങ്കിലും വിശേഷങ്ങളെല്ലാം പങ്കുവെച്ച് അമ്പിളിയും ആദിത്യനും എത്താറുണ്ട്. അമ്പിളിയുടെ നൃത്ത വിദ്യാലത്തിലെ ഓണാഘോഷവും ആദിത്യന്റെ പിറന്നാളാഘോഷത്തിന്റെ ചിത്രവുമൊക്കെ പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ആദിത്യന്‍ അപ്പുവിനെക്കുറിച്ച് വാചാലനായത്.

മനോഹരമായ ഓണം

തങ്ങളുടെ ജീവിതത്തിലെ ഏറെ മനോഹരമായ ഓണമാണ് ഇത്തവണത്തേതെന്നായിരുന്നു ആദിത്യനും അമ്പിളി ദേവിയും പറഞ്ഞത്. മാതൃഭൂമി ന്യൂസിന്റെ രസക്കൂട്ടില്‍ അതിഥികളായെത്തിയപ്പോഴായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്. 6 വര്‍ഷത്തിന് ശേഷം ഏറെ സന്തോഷം നിറഞ്ഞ ഓണമാണ്. സീരിയല്‍ സെറ്റില്‍ തങ്ങള്‍ മുന്‍പ് ഒരുമിച്ച് ഓണം ആഘോഷിച്ചിട്ടുണ്ടോയെന്ന കാര്യത്തെക്കുറിച്ച് ഓര്‍മ്മയില്ലെന്നും ആദിത്യന്‍ പറയുന്നു. ഇവരുടെ വിവാഹവും അതിന് പിന്നാലെ നടന്ന സംഭവങ്ങളുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതുമാണ്.

സീരിയലിലെ രംഗം

തങ്ങളുടെ വിവാഹ ഫോട്ടോ പുറത്തുവന്നപ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ലെന്നും സീതയിലെ രംഗമാണ് അതെന്നുമായിരുന്നു എല്ലാവരും കരുതിയത്. ആ സീരിയലില്‍ ഇരുവരും ഭാര്യയും ഭര്‍ത്താവുമായാണ് അഭിനയിച്ചത്. സീരിയലിലെ വിവാഹത്തിന്റെ ചിത്രങ്ങളാണോ പുറത്തുവന്നതെന്നായിരുന്നു പലരും ചോദിച്ചത്. തങ്ങള്‍ വിവാഹിതരായി എന്നറിഞ്ഞതിന് പിന്നാലെയായി കുത്തുവാക്കുകളുമായാണ് പലരും എത്തിയത്. ഈ ദൗമ്പത്യബന്ധം ഒരാഴ്ചയിലധികം പോവില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. വിവാഹം കഴിഞ്ഞ് 7 മാസം കഴിഞ്ഞിരിക്കുകയാണ്. കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് തങ്ങള്‍.

അപ്പുവാണ് കാരണം

അമ്പിളിയുമായുള്ള വിവാഹത്തിന് പിന്നിലെ പ്രധാന കാരണം അപ്പുവാണെന്നാണ് ആദിത്യന്‍ പറയുന്നത്. കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ അവനെ കാണാറുണ്ട്. അവനുമായി വല്ലാത്തൊരു അടുപ്പമാണ്. കുഞ്ഞിനെ കൈയ്യിലെടുത്ത് താന്‍ നാടകം കളിക്കുകയാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്. അതൊന്നും സത്യമല്ലെന്ന കാര്യത്തെക്കുറിച്ച് അമ്പിളിക്കും അപ്പുവിനും അറിയാം. അത് മതി തനിക്കെന്നും ആദിത്യന്‍ പറയുന്നു.

മകനെക്കുറിച്ചാണ് ഓര്‍ത്തത്

തന്നെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ആദിത്യന്‍ പറഞ്ഞപ്പോള്‍ താന്‍ ആദ്യം ചിന്തിച്ചത് അപ്പുവിനെക്കുറിച്ചായിരുന്നു. അവന്‍ സന്തോഷവാനായിരിക്കണം, അവന്റെ സന്തോഷത്തിന് താന്‍ അത്രയധികം പ്രാധാന്യം നല്‍കുന്നുണ്ട്. അപ്പുവിന് കൂടി താല്‍പര്യമാണെന്നറിഞ്ഞതോടെയാണ് വിവാഹത്തിന് സമ്മതിച്ചത്. തന്റെ ജീവിതത്തില്‍ സംഭവിച്ച പല കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തോട് പറയേണ്ടതില്ലായിരുന്നു. അപ്പുവിനേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നൊരാളെ മാത്രമേ താന്‍ വിവാഹം ചെയ്യുള്ളൂവെന്ന് നേരത്തെ തീരുമാനിച്ചിരുന്നതായി അമ്പിളി ദേവി പറഞ്ഞിരുന്നു.

അപ്പുവിന് വന്ന മാറ്റം

തങ്ങളുടെ വിവാഹത്തിന് ശേഷം അപ്പുവിന് വന്ന മാറ്റത്തെക്കുറിച്ചും അമ്പിളി ദേവി പറഞ്ഞിരുന്നു, എല്ലാവരുമായി സംസാരിക്കാനും ഇടപെടാനുമൊക്കെ തുടങ്ങിയത് അതിന് ശേഷമായിരുന്നു. കളരി പഠിക്കാന്‍ തുടങ്ങിയതും ഡാന്‍സ് ചെയ്തതുമൊക്കെ അതിന് ശേഷമാണ്. കളരി പഠിക്കാന്‍ തുടങ്ങിയതോടെ അവനില്‍ മാറ്റങ്ങളും പ്രകടമായിരുന്നു. അപ്പുവിന്റെ വിശേഷങ്ങളെക്കുറിച്ച് വാചാലനായി ആദിത്യന്‍ മിക്കപ്പോഴും എത്താറുണ്ട്. ഡാന്‍സ് ചെയ്തപ്പോള്‍ സമ്മാനം നല്‍കാനായതിന്റെ സന്തോഷം പങ്കുവെച്ചും ആദിത്യന്‍ എത്തിയിരുന്നു.

പായസം ടേസ്റ്റ് ചെയ്തത്

അമ്പിളി ദേവിയുടെ പാചകത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ അടുക്കളയില്‍ കയറിയിട്ട് വേണ്ടേ, ഇക്കാര്യത്തില്‍ അദ്ദേഹം തന്നെ ഉപദേശിക്കാറുണ്ടെന്നായിരുന്നു അമ്പിളി ദേവി പറഞ്ഞത്. അമ്പിളിയുടെ അമ്മയാണ് കാര്യങ്ങളെല്ലാം ചെയ്യുന്നത്. സീരിയലും ഡാന്‍സ് സ്‌കൂളുമൊക്കെയായി അമ്പിളി മിക്കപ്പോഴും തിരക്കിലായിരിക്കും. പഴപ്പായസമായിരുന്നു അമ്പിളി ദേവി തയ്യാറാക്കിയത്. പായസം തയ്യാറാക്കിയതിന് പിന്നാലെയായി അപ്പുവിനെയായിരുന്നു ടേസ്റ്റ് ചെയ്യാനായി വിളിച്ചത്. അവന്‍ കൊള്ളാമെന്ന് പറഞ്ഞപ്പോഴാണ് തനിക്ക് സമാധാനമായതെന്നും അമ്പിളി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X