»   » ആദിത്യയും ബാബുരാജിന്റെ വഴിയേ

ആദിത്യയും ബാബുരാജിന്റെ വഴിയേ

Posted By:
Subscribe to Filmibeat Malayalam
Adithya
എന്റെ വില്ലന്‍ ഇമേജ്, എന്റേതെന്നല്ല ആരുടേതാണെങ്കിലും മാറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല-പറയുന്നത് മറ്റാരുമല്ല മാമ്പഴക്കാലത്തില്‍ ശോഭനയുടെ ഭര്‍ത്താവായി അഭിനയിച്ച ആദിത്യ മേനോനാണ്. സ്ഥിരമായി വില്ലന്‍ വേഷങ്ങള്‍ ചെയ്ത് മടുത്ത ആദിത്യ ഇപ്പോള്‍ കളംമാറ്റിച്ചവിട്ടാനൊരുങ്ങുകയാണ്.

അതിന് വഴിയൊരുക്കുന്നതാവട്ടെ ശശിമോഹനും. ശശിമോഹന്റെ പുതിയ ചിത്രത്തില്‍ തനിക്ക് ഏറെ വ്യത്യസ്തമായ ഒരു റോളാണ് ലഭിച്ചിരിക്കുന്നതെന്ന് നടന്‍ പറയുന്നു.

മാമ്പഴക്കാലത്തിന് പുറമേ താന്തോന്നി, ബസ്‌കണ്ടക്ടര്‍, ബെന്‍ജോണ്‍സണ്‍, മനുഷ്യമൃഗം തുടങ്ങിയ ചിത്രങ്ങളിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ആദിത്യ ഒരു വ്യത്യസ്തമായ വേഷത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. തെലുങ്കില്‍ ഏറെ തിരക്കുള്ള ഈ മലയാളി നടന് രഘുവരനെ പോലെ വ്യത്യസ്തമായ ഇമേജിനെ മറികടക്കുന്ന തരത്തിലുള്ള വേഷങ്ങള്‍ ചെയ്യാനാണ് മോഹം.

സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ഒറ്റച്ചിത്രത്തിലൂടെ തന്റെ വില്ലന്‍ പരിവേഷം പൊളിച്ചെഴുതിയ ബാബുരാജിനേ പോലെ ആദിത്യയ്ക്കും പ്രതിനായക വേഷങ്ങള്‍ മാത്രമല്ല തനിയ്ക്ക് ഇണങ്ങുന്നതെന്ന് തെളിയിക്കാനാവട്ടെ എന്നാശംസിക്കാം.

English summary
Adithya Menon wish to change his villain image

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam