ആരോഗ്യസ്ഥിതി ഭേദപ്പെട്ടു! അമ്പിളി ദേവിയെക്കുറിച്ച് ആദിത്യന്‍! എല്ലാം സന്തോഷകരമാവുമെന്ന് ആരാധകര്‍!

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നായികയാണ് അമ്പിളി ദേവി. ഇടക്കാലത്ത് താരം ടെലിവിഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു താരത്തിന്റെ വിവാഹം. ആദിത്യന്‍ ജയനെയായിരുന്നു താരം വിവാഹം ചെയ്തത്. പരമ്പരയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ഭാര്യഭര്‍ത്താക്കന്‍മാരായി മാറുകയായിരുന്നു ഇരുവരും. വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ഇരുവരും എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് ഇവരുടെ പോസ്റ്റുകള്‍ ശ്രദ്ധേയമായി മാറുന്നത്.

അമ്പിളി ദേവിയെ ആശുപത്രിയിലേക്ക് മാറ്റിയെന്നറിയിച്ചായിരുന്നു നേരത്തെ ആദിത്യന്‍ ജയന്‍ എത്തിയത്. നിരവധി പേരാണ് താരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച് എത്തിയത്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. അതിനിടയിലാണ് താരത്തെ ആശുപത്രിയിലാക്കി എന്ന വിവരമെത്തിയത്. അമ്പിളിയുടെ ആരോഗ്യസ്ഥിതി ഇപ്പോള്‍ ഭേദപ്പെട്ടുവെന്നും ഷുഗറും പ്രഷറും അല്‍പ്പം ഡൗണ്‍ ആയതാണ് ശാരീരിക അസ്വസ്ഥതയ്ക്ക് കാരണമായതെന്നും ആദിത്യന്‍ പിന്നീട് പറഞ്ഞിരുന്നു.

Ambili Devi

നല്ല വാര്‍ത്തയ്ക്കായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു ആരാധകരുടെ കമന്റ്. നിങ്ങള്‍ ഒന്നിച്ചതിന് ശേഷമുള്ള ഓരോ ദിവസവും തങ്ങള്‍ ഒാര്‍്ത്തിരിക്കുന്നുണ്ടെന്നും ഒരു കുഴപ്പവുമില്ലാത്ത സുന്ദരിവാവ ഉണ്ടാവട്ടെയെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്. എല്ലാം സന്തോഷകരമായിത്തീരുമെന്നുള്ള കമന്റുകളാണ് പോസ്റ്റിന് കീഴിലുള്ളത്. കുഞ്ഞതിഥി എത്തിയെന്ന സന്തോഷവാര്‍ത്ത അറിയുന്നതിനായി കാത്തിരിക്കുകയാണ് എല്ലാവരും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X