വർഷങ്ങൾ കഴിയും തോറും സൗഹൃദങ്ങൾക്ക് മാറ്റ് കൂടും! അംജിത്തിനെക്കുറിച്ച് ആദിത്യൻ ജയന്‍

By Midhun Raj

മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരദമ്പതികളാണ് ആദിത്യന്‍ ജയനും അമ്പിളി ദേവിയും. കഴിഞ്ഞ വര്‍ഷം നടന്ന വിവാഹത്തിന് പിന്നാലെയാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. ആദിത്യന്‍ ജയന്‍ പങ്കുവെക്കാറുളള മിക്ക കുടുംബ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വിവാഹത്തിന് ശേഷം സീരിയല്‍ രംഗത്തുനിന്നും അമ്പിളി ഇടവേളയെടുത്തിരുന്നു.

ഗര്‍ഭിണിയായതിന് ശേഷമാണ് സീരിയലുകളില്‍ നിന്ന് പിന്മാറുന്നതായി നടി അറിയിച്ചത്. അടുത്തിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് മകന്‍ അര്‍ജുന്‍ വന്നത്. മൂത്തമകന്‍ അമര്‍നാഥിനും അര്‍ജുനൊപ്പമുളള ആദിത്യന്റെ ചിത്രം മുന്‍പ്‌ വൈറലായിരുന്നു. കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആദിത്യന്‍ ജയന്‍ എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്.

നടന്റെതായി വരാറുളള

നടന്റെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകാറുളളത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. നേരത്തെ ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷമായിരുന്നു അമ്പിളി ദേവിയുടെ രണ്ടാമത്തെ വിവാഹം നടന്നത്. സീത സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി ഇവരുടെ വിവാഹം നടന്നത്.

അടുത്തിടെയാണ്

അടുത്തിടെയാണ് ഇരുവരും വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വിവാഹ വാര്‍ഷികത്തിന് മുന്‍പേയാണ് മകന്‍ ഇവരുടെ ജീവിതത്തിലേക്ക് വന്നത്. കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ക്കൊപ്പം ആദിത്യന്‍ ജയന്റെ മറ്റു പോസ്റ്റുകളും സമൂഹ മാധ്യമങ്ങളില്‍ തരംഗമാവാറുണ്ട്. ഇപ്പോള്‍ തന്റെ സൗഹൃദത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത്.

20ല്‍ കൂടുതല്‍

20ല്‍ കൂടുതല്‍ വര്‍ഷങ്ങളായി തുടരുന്ന സൗഹൃദത്തെക്കുറിച്ച് നടന്‍ തന്റെ പുതിയ പോസ്റ്റില്‍ പറയുന്നു. എന്റെ അമ്മക്ക് എന്നോടുളളത് പോലെ തന്നെ സ്‌നേഹവും വാല്‍സല്യവും ആയിരുന്നു അംജിത്ത് എന്ന സുഹൃത്തിനോടും ഉണ്ടായിരുന്നതെന്ന് ആദിത്യന്‍ പറയുന്നു. പുതിയ കുറിപ്പിനൊപ്പം അംജിത്തും അമ്പിളിയും ഉള്‍പ്പെടെയുളളവര്‍ക്കൊപ്പം എടുത്ത ഒരു പഴയകാല ലൊക്കേഷന്‍ ചിത്രവും ആദിത്യന്‍ ജയന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ആദിത്യന്‍ ജയന്റെ വാക്കുകളിലേക്ക്

ആദിത്യന്‍ ജയന്റെ വാക്കുകളിലേക്ക്. വര്‍ഷങ്ങള്‍ കഴിയും തോറും സൗഹൃദങ്ങള്‍ക്ക് മാറ്റ് കൂടും. ബന്ധങ്ങള്‍ അങ്ങനെയാണ്. വിശ്വാസവും നിസ്വാര്‍ത്ഥ സ്‌നേഹവും അടിത്തറയായി നില്‍ക്കുന്ന ബന്ധങ്ങള്‍ക്ക് ഒരു മനുഷ്യന്റെ ജീവിതത്തില്‍ എന്തിനേക്കാളും ആരെക്കാളും വിലയേറിയതാണ്. അങ്ങനെയൊരു ബന്ധം ഞാന്‍ ഇന്നും കാത്തു സൂക്ഷിക്കുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് എന്റെ സുഹൃത്ത് അംജിത്. 20 ഇല്‍ കൂടുതല്‍ വര്‍ഷങ്ങളായി തുടരുന്നു ഞങ്ങളുടെ ഈ സൗഹൃദം. എന്റെ അമ്മക്ക് എന്നോടുള്ളത് പോലെ തന്നെ സ്‌നേഹവും വാത്സല്യവും ആയിരുന്നു അവനോട്. അംജിത്തിനെക്കുറിച്ച് ആദിത്യന്‍ ജയന്റെ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ആദിത്യന്റെ പുതിയ പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍

Read more about: ambili devi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X