മമ്മൂക്കയെ കണ്ടുപഠിക്കണം ചില നടന്‍മാര്‍! മാമാങ്കം സൂപ്പര്‍ ഹിറ്റായി മാറട്ടെയെന്നും ആദിത്യന്‍!

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായ ആദിത്യന്‍ ജയന്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. അദ്ദേഹം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. അമ്പിളി ദേവിയുമായുള്ള വിവാഹവും തുടര്‍ന്നങ്ങോട്ടുള്ള വിശേഷങ്ങളെക്കുറിച്ചുമൊക്കെ വാചാലനായി അദ്ദേഹം എത്താറുണ്ട്. അടുത്തിടെയായിരുന്നു ഇവരുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വിവാഹത്തിന് പിന്നാലെയായി ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആദിത്യന്‍ തന്നെയാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

താരങ്ങളില്‍ പലരുമായും അടുത്ത ബന്ധമാണ് അദ്ദേഹത്തിന്. മമ്മൂട്ടിയേയും ദിലീപിനേയുമൊക്കെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് അദ്ദേഹം മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ കണ്ട അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. ഒരു നടന്‍, മനുഷ്യന്‍ എങ്ങനെയാവണമെന്നതിനുള്ള ഉദാഹരണമാണ് മമ്മൂക്ക. ചില താരങ്ങള്‍ക്ക് സ്‌ക്രീനില്‍ മാത്രമേ സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയൂ, നേരില്‍ കണ്ടാല്‍ ചിരിക്കാന്‍ പോലും മടിക്കുന്ന താരങ്ങളുണ്ട്. അവരെ സപ്പോര്‍ട്ട് ചെയ്യുന്നവരെക്കുറിച്ചും സ്‌നേഹരിക്കുന്നവരെക്കുറിച്ചുമൊക്കെ പലപ്പോഴും അവരോര്‍ക്കാറില്ല. മമ്മൂട്ടി എന്ന മനുഷ്യനെ ചില താരങ്ങള്‍ കണ്ടുപഠിക്കണം. സ്‌നേഹത്തിന്റെ അഹങ്കാര മുഖമുള്ള സുന്ദരക്കുട്ടന്‍. മാമാങ്കം സൂപ്പര്‍ഹിറ്റ് സിനിമയായി മാറട്ടെയെന്നും ആദിത്യന്‍ ജയന്‍ കുറിച്ചിട്ടുണ്ട്.

Adithyan Jayan
A

എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമായ മാമാങ്കം ഡിസംബര്‍ 12ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. മാമാങ്കത്തെക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവെക്കുന്ന മമ്മൂട്ടിയുടെ വീഡിയോയും ആദിത്യന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചരിത്രമാവാന്‍ പോവുന്ന സിനിമ ഡിസംബര്‍ 12ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ജര്‍മ്മനിയിലും ഈ ചിത്രം എത്തുന്നുണ്ട്. എല്ലാവരും ഈ സിനിമ തിയേറ്ററില്‍ തന്നെ പോയി കാണണമെന്നും മമ്മൂട്ടി പറയുന്നു. ആദിത്യന്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Recommended Video

Mamangam movie expectation, people's reaction | FilmiBeat Malayala...

പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ സിനിമയാണ് മാമാങ്കം. ഇടവേളയ്ക്ക് ശേഷം വീണ്ടും ചരിത്രപുരുഷനായി മെഗാസ്റ്റാര്‍ എത്തുമ്പോള്‍ ആ വരവ് എങ്ങനെയായിരിക്കുമെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്. വന്‍താരനിര അണിനിരക്കുന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ചരിത്രം തന്നെ മാറി മറിഞ്ഞേക്കുമെന്ന തരത്തിലുള്ള വിലയിരിത്തലുകളും പുറത്തുവന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X