twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞു നോക്കാത്തവര്‍ അനുശോചന പോസ്റ്റുകളിടുന്നു! വിമര്‍ശനവുമായി ആദിത്യന്‍

    By Midhun Raj
    |

    മലയാള സിനിമയില്‍ നായകനടനായും വില്ലനായും തിളങ്ങിയ സത്താര്‍ വിടവാങ്ങിയത് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17നായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അദ്ദേഹത്തിന്റെ മരണം എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരുന്നു. നാല് പതിറ്റാണ്ടിലധികം സിനിമകളില്‍ അഭിനയിച്ച താരത്തിന് ആദാരഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാ ലോകം ഒന്നടങ്കം രംഗത്തെത്തി. നടന്‍ മമ്മൂട്ടി ഉള്‍പ്പെടെയുളളവരെല്ലാം പ്രിയപ്പെട്ട സുഹൃത്തിനെ കാണാനായി എത്തിയിരുന്നു.

    മലയാളത്തില്‍ നായകനടനില്‍ നിന്നും

    മലയാളത്തില്‍ നായകനടനില്‍ നിന്നും വില്ലന്‍ വേഷങ്ങളിലേക്ക് എത്തിയ നടന്‍ കൂടിയായിരുന്നു അദ്ദേഹം. ആദ്യ ഭാര്യ ജയഭാരതി, മകന്‍ ക്രിഷ് ജെ സത്താര്‍ തുടങ്ങിയവരെല്ലാം സത്താറിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി എത്തിയിരുന്നു. സത്താറിന്റെ മരണത്തില്‍ അനുശോചന പോസ്റ്റുമായി നിരവധി ആളുകളായിരുന്നു നേരത്തെ സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നത്. എറ്റവുമൊടുവിലായി ഇതിനെ വിമര്‍ശിച്ച് നടന്‍ ആദിത്യന്‍ ജയന്‍ രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആദിത്യന്റെ വിമര്‍ശനം.

    ജീവിച്ചു ഇരുന്നപ്പോള്‍

    ജീവിച്ചു ഇരുന്നപ്പോള്‍ അദ്ദേഹത്തെ തിരിഞ്ഞു നോക്കാത്തവര്‍ മരിച്ചപ്പോള്‍ അനുശോചന പോസ്റ്റിടുന്നതിനെതിരെയാണ് ആദിത്യന്‍ രംഗത്തുവന്നത്. മരിച്ചുപോയ അദ്ദേഹത്തിന്റെ ചെകിട്ടത്ത് അടിക്കുന്നതിന് തുല്യമാണ് ഇതെന്ന് ആദിത്യന്‍ ജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്തു വന്നാലും അവിടെ ആദ്യം എത്തുന്ന ഒരാള്‍ മമ്മൂട്ടി മാത്രമാണെന്നും ആദിത്യന്‍ ജയന്‍ പറയുന്നു.

    ആദിത്യന്‍ ജയന്റെ ഫേസ്ബുക്ക് പോസ്റ്റ്

    ആദിത്യന്‍ ജയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: "ജീവിച്ചു ഇരുന്നപ്പോള്‍ തിരിഞ്ഞുനോക്കാത്തവര്‍ ഇന്ന് സങ്കടം കാണിക്കുന്നു. കഷ്ടം ഈ നടന്‍ എവിടെ എന്നുപോലും മരണവാര്‍ത്ത അറിയുന്നതിന് തൊട്ടു മുന്നേ പോലും ഓര്‍ക്കാത്തവര്‍ ഇന്ന് കണ്ണു നനയ്ക്കുന്നു. ആത്മാവിനു പോലും നാണക്കേട് തോന്നിക്കാണും. എന്തു ഉണ്ടായാലും ഒരാള്‍ മാത്രം വരും മമ്മൂക്ക. ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹിക്കു, സഹായിക്കു എന്നിട്ട് പോസ്റ്റ് ഇടൂ.

    അല്ലാതെ മരിച്ചിട്ടു വരുന്ന

    അല്ലാതെ മരിച്ചിട്ടു വരുന്ന പോസ്റ്റ് ആ മരിച്ചു പോയ മനുഷ്യനുള്ള ചെകിടത്തടിയാണ്. ചിലര്‍ക്ക് സാധിക്കും ചില സഹായം. അതു ചെയ് ആദ്യം. അല്ലാതെ ജീവിച്ചു ഇരിക്കുമ്പോള്‍ കുറെ കുറ്റം കണ്ടുപിടിച്ചു ഉപദ്രവിച്ചിട്ട്. ഇതുപോലും ഉണ്ടാകില്ല എന്റെ കാര്യത്തില്‍. ആദിത്യന്‍ ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

    ജോസഫ് സ്റ്റാലിന്‍ ആയി മമ്മൂട്ടി! തരംഗമായി പുതിയ പോസ്റ്റര്‍! ഏറ്റെടുത്ത് സോഷ്യല്‍ മീഡിയജോസഫ് സ്റ്റാലിന്‍ ആയി മമ്മൂട്ടി! തരംഗമായി പുതിയ പോസ്റ്റര്‍! ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

    1975 ല്‍ പുറത്തിറങ്ങിയ

    1975 ല്‍ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ടെന്നുള്ള ചിത്രത്തിലൂടെയാണ് സത്താര്‍ വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് 1976 ല്‍ വിന്‍സന്റ് മാഷ് സംവിധാനം ചെയ്ത അനാവരണത്തിലൂടെ സത്താര്‍ നായകനായും തുടക്കം കുറിച്ചു. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക് ഭാഷകള്‍ ഉള്‍പ്പെടെ മൂന്നുറിലധികം സിനിമകളിലാണ് സത്താര്‍ അഭിനയിച്ചിരുന്നത്. ഒരിടവേളയ്ക്ക് ശേഷം 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നത്. 2014ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ മംഗ്ലീഷ് എന്ന ചിത്രത്തില്‍ ഒടുവില്‍ അഭിനയിച്ചു.

    പ്രേക്ഷകരെ ഞെട്ടിച്ച പത്ത് ലോക സിനിമകളില്‍ ജല്ലിക്കെട്ടും,റൊട്ടന്‍ ടൊമാറ്റോ ലിസ്റ്റില്‍ ചിത്രവുംപ്രേക്ഷകരെ ഞെട്ടിച്ച പത്ത് ലോക സിനിമകളില്‍ ജല്ലിക്കെട്ടും,റൊട്ടന്‍ ടൊമാറ്റോ ലിസ്റ്റില്‍ ചിത്രവും

    Read more about: sathar സത്താര്‍
    English summary
    Adithyan Jayan's Post About Actor Sathar's Death
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X