For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതൊന്നും താങ്ങാന്‍ അമ്പിളിക്കാവില്ല! അവളെ വെറുതെ വിടൂ! വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവരോട് ആദിത്യന്‍!

  |

  സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അമ്പിളി ദേവി. മികച്ചൊരു നര്‍ത്തകി കൂടിയായ താരം നൃത്തത്തേയും ചേര്‍ത്തുപിടിച്ചാണ് മുന്നേറുന്നത്. അടുത്തിടെയായിരുന്നു അമ്പിളിയുടേയും അപ്പുവിന്റേയും ജീവിതത്തിലേക്ക് ആദിത്യന്‍ ജയന്‍ എത്തിയത്. സീരിയലില്‍ ഭാര്യഭര്‍ത്താക്കന്‍മാരായി അഭിനയിച്ചതിന് പിന്നാലെയായി ജീവിതത്തിലും ഇരുവരും ഒരുമിച്ചത്. ഇവരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരമിപ്പോള്‍. കുഞ്ഞതിഥി എത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് താരകുടുംബം.

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമ്പിളിയും ആദിത്യനും. വിവാഹത്തിന് പിന്നാലെയായി ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അത്തരത്തിലുള്ള സംഭവങ്ങള്‍ ഇപ്പോഴും ഇവരെ വിടാതെ പിന്തുടരുകയാണ്. അമ്പിളി ദേവി ഗുരുതരാവസ്ഥയിലാണെന്ന തരത്തിലുള്ള വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് ചുട്ടമറുപടിയുമായെത്തിയിരിക്കുകയാണ് ആദിത്യന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

  തന്തയ്ക്കു പിറക്കാത്തരം ചെയ്‌തോ, പക്ഷെ അതിൽ ഒരു മര്യാദ ഒക്കെ വേണം. നിങ്ങള്‍ എനിക്ക് എതിരെ എന്തു വേണേലും പറഞ്ഞോളൂ എനിക്ക് വിഷയമല്ല. പക്ഷെ ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന ഒരു സ്ത്രീക്ക് എതിരെ ഇങ്ങനെ എഴുതി മെനഞ്ഞുവിടുബോൾ അല്‍പ്പം ശ്രദ്ധിക്കണം, അതല്ലാ നിങ്ങളുടെ ഒക്കെ ആഗ്രഹo എന്നെ വീണ്ടും വാര്‍ത്തയില്‍ നിര്‍ത്തി ഇല്ലായ്മ ചെയ്യാന്‍ വേണ്ടി അമ്പിളിയെ എഴുതി കൊല്ലാനാണോ നിങ്ങളുടെ ഒക്കെ ഉദ്ദേശം,എല്ലാം എന്റെ നെഞ്ചതൊട്ടു ഇട്ടോളൂ .

  അവളെ വെറുതെ വിടു, കുഞ്ഞുങ്ങളെയും തിരുവനന്തപുരത്ത് നിൽക്കുന്ന എന്നെ വിളിച്ച് അമ്പിളി സീരിയസാണോ എന്ന് എന്റെ റിലേഷനിൽ പെട്ടവർ ചോദിക്കുമ്പോൾ ഞാൻ ഒരു മനുഷ്യൻ അല്ലെ ഒരു പരിധി വരെ എന്നെ ഉപദ്രവിച്ച് നിങ്ങൾ ജയിച്ചല്ലോ അവരെ അങ്ങ് വെറുതെ വിട്ടേക്ക് പേടിച്ചിട്ടല്ലാ എനിക്ക് ഒരുത്തനെയും പേടിയുമില്ലാ ഇതൊന്നും ഈശ്വരൻ പൊറുക്കുന്നതല്ലാ.

  ഞങ്ങൾ ഞങ്ങളുടെ ബുദ്ധിമുട്ട് ഈശ്വരനോട് പറഞ്ഞു ജീവിക്കുന്നു. ഞങ്ങളെ സഹായിക്കാൻ ഞങ്ങൾ മാത്രമേ ഉള്ളു. ഉപദ്രവിക്കാനും ജോലി ഇല്ലാതാക്കാനും ഒരായിരം പേരാണ് ഉള്ളത് പലതും കണ്ടിട്ടും കണ്ണടയ്ക്കുവാണ് പക്ഷെ ഇതൊക്കെ തന്തയില്ലാത്തരമായി പോയി സഹോദരാ. ബ്രേക്കിംഗ് ന്യൂസ്‌ നിന്റെ അമ്മേ കുറിച്ച് എഴുതി വിടടാ, കുറച്ചു കൂടി ബ്രേക്കിംഗ് ആയിരിക്കും. ഓരോ നിമിഷവും ഞങ്ങൾ ഈശ്വരനെ വിളിച്ച് ജീവിക്കുവാ, മോശമാണ് ഒരാളെ ദ്രോഹിക്കുന്നത്. പക്ഷെ അതിനൊക്കെ ഒരു പരിധി ഉണ്ട് കേട്ടോ, നല്ല മാധ്യമപ്രവർത്തകർ നമ്മുടെ ഈ നാട്ടിൽ ഉണ്ട്. അവർക്കു ഇടയിൽ ഇങ്ങനെ ഒക്കെ ചെയ്യുന്നവരും കഷ്ടം ഞാൻ അറിയാത്ത ഒരുപാടു വാർത്തകൾ വെറുതെ എടുത്തു നിങ്ങളുടെ താല്പര്യത്തിനു പോസ്റ്റുചെയ്യുന്നുണ്ട്, ഇതായിരുന്നു ആദിത്യന്‍ ജയന്‍റെ കുറിപ്പ്.

  മാനസികമായി നിങ്ങളെ തകർക്കുക എന്നുള്ളതാണ് ഇതിന് പിന്നിൽ പ്രവൃത്തിക്കുന്നവരുടെ ഉദ്ദേശം. നിങ്ങൾ അവരുടെ മുന്നിൽ തല കുനിക്കുന്നില്ല എന്ന് കാണുമ്പോൾ താനെ നിർത്തിക്കൊള്ളും. അമ്പിളിക്ക് എന്നും തണൽ മരമായി നിൽക്കുക ഒപ്പം അപ്പുനും ആർക്കും ഒരു ചുക്കും നിങ്ങളെ ചെയ്യാനാവില്ല. നാണം കെട്ട് താനെ പൊക്കോളും പിന്നിൽ നിന്ന് കുത്തുന്നവർ. നിങ്ങൾ നിങ്ങളുടെ കണ്മണിക്കായി കാത്തിരിക്കുക. ദൈവം എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും ഒപ്പം നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങളും, ഇതായിരുന്നു ഒരാളുടെ കമന്‍റ്.

  ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും മൈന്‍ഡ് ചെയ്യേണ്ടെന്നും അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളയുന്നതാണ് നല്ലതെന്നും ആരാധകര്‍ കുറിച്ചിട്ടുണ്ട്. ആര് ചെയ്തതായാലും ഇത്തരക്കാരെ കൃത്യമായി നേരിടണമെന്ന തരത്തിലുള്ള കമന്‍റുകളിം പോസ്റ്റിന് കീഴിലുണ്ട്. വിവാഹം മുതല്‍ത്തുടങ്ങിയ വിവാദവും വിമര്‍ശനവും ഇപ്പോഴും അതേ പോലെ തുടരുകയാണല്ലോയെന്ന കമന്‍റുകളുമുണ്ട്.

  English summary
  Adithyan Jayan's reaction on fake news.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X