അമ്പിളി ദേവിയുടെ ആദിത്യന്‍! നിങ്ങള്‍ ഹീറോയാണെന്ന് ആരാധികയുടെ കമന്‍റ് താരത്തിന്‍റെ മറുപടി ഇങ്ങനെ!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ആദിത്യന്‍ ജയന്‍. സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ആദിത്യനും അമ്പിളി ദേവിയും വിവാഹിതരായത്. സീരിയലിലെ രംഗമായിരുന്നു ഇതെന്നായിരുന്നു ആരാധകര്‍ കരുതിയത്. തങ്ങള്‍ ഇരുവരും ജീവിതത്തിലും ഒരുമിച്ചുവെന്ന സന്തോഷം പങ്കുവെച്ച് ഇരുവരും എത്തിയതോടെയാണ് വിവാഹവാര്‍ത്ത എല്ലാവരും വിശ്വസിച്ചത്. വിവാഹശേഷവും അഭിനയരംഗത്ത് സജീവമായിരുന്നു അമ്പിളി ദേവി. കുഞ്ഞതിഥിയുടെ വരവിന് മുന്നോടിയായാണ് ഇടവേളയെടുത്തത്.

മക്കളുടെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് ആദിത്യന്‍ എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് ആരാധകര്‍ പോസ്റ്റുകള്‍ ഏറ്റെടുക്കാറുള്ളത്്. സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ താരങ്ങളെല്ലാം വീടുകളിലാണ്. കുടുംബത്തിനൊപ്പമുള്ള സന്തോഷനിമിഷം പങ്കുവെച്ചാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്. അര്‍ജുന്റേയും അപ്പുവിന്റെയും പുതിയ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Adithyan

അര്‍ജുനായി പാട്ടുപാടുന്ന ആദിത്യനെയാണ് പുതിയ വീഡിയോയില്‍ കാണുന്നത്. അച്ഛന്റെ പാട്ടിന് മകന്റെ പാല്‍പ്പുഞ്ചിരിയുമുണ്ട്. രണ്ടുചുന്ദരമണികൾ , എന്റെ പാട്ട്‌ കേട്ടിട്ടാണോ കുഞ്ഞു കളിയാക്കി ചിരിക്കുന്നതാണോയെന്നായിരുന്നു ആദിത്യൻറെ ചോദ്യം. മൂവരുടെയും സ്നേഹം കണ്ട ആരാധകർ കമന്റുകളുമായി രംഗത്തു വന്നു. അതിനിടയിലുള്ള ഒരു കമന്‍റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ആദിത്യന്‍ ജയന്‍. നേരത്തെയും ആരാധകരുടെ കമന്‍റിന് അദ്ദേഹം മറുപടി നല്‍കിയിരുന്നു.

ഇത്രേം സ്നേഹം ഉള്ള നിങ്ങളെയാണോ, മറ്റുള്ളവർ കുറ്റപ്പെടുത്താറുള്ളത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങളാണ് ഹീറോ"എന്നാണ് ആരാധിക കമന്റ്‌ ചെയ്തത്. ഇതിനു താരം നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ഒന്നും ഞാൻ മൈൻഡ് ചെയ്യാറില്ല. ഞാൻ എന്റെ മനസ്സ് പറയുന്നത് ചെയ്യുന്ന ഒരാളാണ് ഞാൻ. എന്നെ സ്നേഹിക്കുന്ന കുറച്ചുപേർ ഉണ്ട്. അവർ ഉണ്ടാകും എനിക്ക് ഒപ്പം. എന്നും അത് മതി. എനിക്ക് ശരി എന്ന് തോന്നുന്നത്, ഞാൻ ചെയ്യും. ഇപ്പോൾ മിണ്ടാതെ പോകുന്നു കുറച്ചു കാലമായിട്ട്. 2017 മുതൽ ഇപ്പോൾ ഇതാണ് ശരി. നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദിയെന്നുമായിരുന്നു ആദിത്യന്‍രെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X