ഒരു പാവം സ്ത്രീയാണ് താരചേച്ചി, അവരെ വെറുതെ വിടൂ...! ഞങ്ങള്‍ ഒകെ ഇല്ലേ നിങ്ങള്‍ക്ക്‌...

By Midhun Raj

കഴിഞ്ഞ ദിവസം നടി താര കല്യാണിന്റെതായി വന്ന ഫേസ്ബുക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തനിക്കെതിരെ നടക്കുന്ന മോശം പ്രചാരണത്തിനെതിരെ പ്രതികരിച്ചുകൊണ്ടാണ് നടി എത്തിയിരുന്നത്. മകള്‍ സൗഭാഗ്യയുടെ വിവാഹ വേളയില്‍ പകര്‍ത്തിയ ഒരു വീഡിയോ അശ്ലീലമായ രീതിയില്‍ പ്രചരിപ്പിച്ച ആള്‍ക്കെതിരെ ആയിരുന്നു നടി തുറന്നടിച്ചത്. വികാരഭരിതയായി പ്രതികരിച്ച താരാ കല്യാണിന്റെ വീഡിയോ വാര്‍ത്തയാവുകയും ചെയ്തിരുന്നു. പിന്നാലെ നടിക്ക് പിന്തുണയുമായി ആദിത്യന്‍ ജയന്‍ രംഗത്തെത്തിയിരുന്നു.

thara kalyan-adithyan jayan

ആദിത്യന്‍ ജയന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഒരു ഭര്‍ത്താവിന്റെ കൂട്ടില്ലാതെ ഒരു പെണ്‍കുട്ടിയുടെ കല്യാണം നടത്തിയ ഒരു അമ്മയെ ഞാനും കണ്ടിട്ടുണ്ട്. വേറെ ആരുമല്ല എന്റെ അമ്മ. പക്ഷേ അന്ന് എന്റെ അമ്മയ്‌ക്കൊപ്പം ഞാന്‍ ഉണ്ടായിരുന്നു. ഒറ്റയ്ക്ക് നിന്ന് ഒരു മകളുടെ കല്യാണം നടത്തിയ ഒരു അമ്മയാണ് താര ചേച്ചി. ദിവസങ്ങള്‍ ആകും മുന്‍പേ അവരുടെ കണ്ണുനീര്‍ കാണാന്‍ ആര്‍ക്കാണ് സുഹൃത്തെ ഇത്ര ആഗ്രഹം. അത്രയും പാവം സ്ത്രീയാണ് താരചേച്ചി. സമൂഹ മാധ്യമം നല്ലതാണ്, നല്ല കാര്യത്തിന്. അവര്‍ ജീവിക്കട്ടെ.

അവരെ ഒക്കെ വിടൂ, ഞങ്ങള്‍ ഒകെ ഇല്ലേ നിങ്ങള്‍ക്ക്. അവരെ വിടൂ. ഒരു പാവം സ്ത്രീ, ഒരു പാവം അമ്മ. അന്തസായി മകളെയും നോക്കി ജീവിക്കുന്ന ഒരു സ്ത്രീയെ നിങ്ങള്‍ വേണ്ടേ ഈ സമൂഹത്തില്‍ പിന്തുണയ്ക്കാന്‍. ഓരോ ദിവസവും പുതിയ ഇരകള്‍ക്ക് വേണ്ടി ഓട്ടം നിര്‍ത്തൂ സുഹൃത്തുക്കളെ, ജീവിക്കട്ടെ ആ അമ്മയും മകളും. ആര് ചെയ്താലും അവരുടെ കണ്ണുനീരിന് വിലനല്‍കേണ്ടി വരും. ഉറപ്പാണ്. ആദിത്യന്‍ ജയന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

Read more about: thara kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X