സന്തോഷ് ശിവന്‍ ചിത്രത്തില്‍ താനില്ലെന്ന് അദിഥി ബാലന്‍! ജാക്ക് ആന്‍ഡ് ജില്ലിനെക്കുറിച്ച് പറഞ്ഞത് കാണൂ

By Midhun Raj

അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അദിഥി ബാലന്‍. ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധേയ പ്രകടനം നടത്തിയായിരുന്നു നടി സിനിമയിലേക്കുളള വരവറിയിച്ചിരുന്നത്. പ്രമേയപരമായി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടൊരു ചിത്രം കൂടിയായിരുന്നു അരുവി. സിനിമയിലെ പ്രകടനത്തിന് നിരവധി അവാര്ഡുകളും നടിക്ക് ലഭിച്ചിരുന്നു.

അടുത്തിടെയായിരുന്നു സന്തോഷ് ശിവന്റെ ജാക്ക് ആന്‍ഡ് ജില്ലില്‍ നടിയും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. മഞ്ജു വാര്യരും കാളിദാസ് ജയറാമും ആണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അദിഥി ബാലനും എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്.

santhosh shivan-adithi balan

എന്നാല്‍ ചിത്രത്തില്‍ താനില്ലെന്നാണ് സിനിമ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞത്. രണ്ടാമത്തെ ചിത്രം ഇതുവരെ തീരുമാനിച്ചില്ലെന്നും നല്ല തിരക്കഥകള്‍ക്കായി കാത്തിരിക്കുകയാണെന്നും അദിഥി വ്യക്തമാക്കി.

സന്തോഷ് ശിവന്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്ന ജാക്ക് ആന്‍ഡ് ജില്‍ ഒരു ത്രില്ലറാണ്. സിനിമയുടെ അവസാന ഘട്ട വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യര്ക്കും കാളിദാസിനും പുറമെ നെടുമുടി വേണു, അജു വര്‍ഗീസ്, സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, രമേഷ് പിഷാരടി,സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X