കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ നിത്യ മേനോന്‍ ഇല്ല, പകരം അദിതി ബാലന്‍ എത്തുന്നു!!
അരുവി എന്ന ഒറ്റ തമിഴ് ചിത്രം കൊണ്ട് അഭിനയിച്ച് തകര്‍ത്ത നടിയാണ് അദിതി ബാലന്‍. ഒരു പെണ്‍കുട്ടിയ്ക്ക് എയ്ഡ്‌സ് രോഗം വന്നതിനെ കുറിച്ച് പറയുന്ന ചിത്രത്തില്‍ പുതുമുഖ നടിയുടെ ഒരു ജാള്യതയുമില്ലാതെയാണ് അദിതി അഭിനയിച്ചത്. നിവിന്‍ പോളി നായകനാകുന്ന പടവെട്ട് എന്ന ചിത്രത്തിലൂടെ അദിതി മലയാള സിനിമയിലേക്കും എത്തുകയാണ്. ആ സിനിമ പുറത്തിറങ്ങുന്നതിനെ മുന്നേ ഇതാ അടുത്ത മലയാള ചിത്രത്തിലും നടി കരാറ് ഒപ്പുവച്ചു.
ഷഹീദ് ഖാദര്‍ സംവിധാനം ചെയ്യുന്ന ചിത്ത്രതില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ഇനി അദിതി അഭിനയിക്കുന്നത്. നേരത്തെ നിത്യ മേനോനെയായിരുന്നു ഈ റോളിന് വേണ്ടി പരിഗണിച്ചത്. അദിതിയാണ് ചിത്രത്തിലെ നായിക എന്ന് സംവിധായകന്‍ സ്ഥിരീകരിച്ചു.

ട്രാഫിക് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുക്കിയ സംവിധായകനാണ് ഷഹീദ്. സ്‌പോട്‌സിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഭാര്യാ - ഭര്‍തൃ ബന്ധത്തെ കുറിച്ചാണ് സിനിമയില്‍ പറയുന്നത് എന്ന് സംവിധായകന്‍ പറയുന്നു. കൊല്‍ക്കത്തയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ലൊക്കേഷന്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി കൊല്‍ക്കത്തയിലാണ് സംവിധായകന്‍ ഇപ്പോള്‍.
ഷഹീദ് തന്നെ തിരക്കഥ ഒരുക്കിയിരിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നവംബര്‍ 26 ന് ആരംഭിയ്ക്കും. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം രണ്ട് ഷെഡ്യൂളുകളിലായി പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ തീരുമാനിച്ചുവരികയാണ്.


Click it and Unblock the Notifications











