നിവിന്‍ പോളിയുടെ നായികയായി അദിഥി ബാലന്‍ മലയാളത്തിലേക്ക്
ലവ് ആക്ഷന്‍ ഡ്രാമയുടെ വിജയത്തോടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് നിവിന്‍ പോളി. ഓണം റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രം ഇപ്പോഴും മികച്ച സ്വീകാര്യത നേടിക്കൊണ്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്. ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം പടവെട്ട് എന്നൊരു ചിത്രം നിവിന്‍ പോളിയുടെതായി വരുന്നുണ്ട്.

സണ്ണി വെയ്‌നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയുടെ ഷൂട്ടിംഗ് അടുത്തമാസമാണ് ആരംഭിക്കുന്നത്. അതേസമയം ചിത്രത്തില്‍ നായികയായി അരുവി താരം അദിഥി ബാലനാണ് എത്തുകയെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. അദിഥി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.
നവാഗതനായ ലിജു കൃഷ്ണയാണ് സിനിമ സംവിധാനം ചെയ്യുന്നത്. കണ്ണൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നേരത്തെ ലിജു സംവിധാനം ചെയ്‌തൊരു നാടകവും സണ്ണി വെയ്ന്‍ നിര്‍മ്മിച്ചിരുന്നു. 96ലൂടെ തെന്നിന്ത്യയില്‍ തരംഗമായ ഗോവിന്ദ് വസന്തയാണ് സിനിമയുടെ സംഗീതം നിര്‍വ്വഹിക്കുന്നത്.
ഡാനിയേല്‍ സായൂജും ലിജുവും ചേര്‍ന്ന് സിനിമയുടെ രചന നിര്‍വ്വഹിക്കുന്നു. ദീപിക് ഡി മേനോന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷഫീഖ് മുഹമ്മദാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്.


Click it and Unblock the Notifications