അന്ന് അതിന് വഴങ്ങിയില്ല, ഇനി സിനിമ ഇല്ലെന്നു കരുതി; #metoo വെളിപ്പെടുത്തലുമായി അദിതി

നായികമാരുടെ പീഡനകാലം കഴിഞ്ഞു. സിനിമാ ലോകത്ത് നേരിടേണ്ടി വന്ന ലൈംഗിക ചുഷണങ്ങളെ കുറിച്ച് നായികമാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ കേട്ട് അന്താളിച്ചു നില്‍ക്കുകയാണ് കാണികള്‍. തമിഴില്‍ ഗായിക ചിന്മയ് തുടങ്ങി വച്ച metoo ഹാഷ് ടാഗ് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിയ്ക്കുന്നു.

വൈറലാകുന്ന മീ ടൂ ഹാഷി ടാഗിനെ കുറിച്ച് സംസാരിക്കവെ സിനിമാ ലോകത്ത് തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക ചൂഷണത്തെ കുറിച്ച് നടി അദിതി റാവു ഹൈദാരിയാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിയ്ക്കുന്നത്. സിനിമയില്‍ ഇനി ഭാവി ഇല്ല എന്ന് ചിന്തിച്ചുപോയ സമയമായിരുന്നുവത്രെ അത്.

തുടക്കകാലം

തുടക്കകാലം

വളരെ അധികം സുരക്ഷിതത്വത്തോടെ വളര്‍ന്ന ചുറ്റുപാടായിരുന്നു എന്റേത്. അതുകൊണ്ട് തന്നെ നിഷ്‌കളങ്കതയോടെയാണ് ഞാന്‍ സിനിമാ ലോകത്ത് എത്തിയത്. സിനിമ മേഖലയെ കുറിച്ച് കേട്ട കിംവദന്തികളെല്ലാം സത്യമായിരുന്നു എന്നെനിക്കറിയില്ലായിരുന്നു.

രണ്ട് ചോയിസ്

രണ്ട് ചോയിസ്

സത്യസന്ധമായി പറഞ്ഞാല്‍ ഒരുപാട് അനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല. എന്നാലും ഒരു അനുഭവമുണ്ടായി. ഇതാണോ അതാണോ എന്ന രണ്ട് ചോയിസ് എനിക്കുണ്ടായിരുന്നു. ഇത് വേണ്ട എന്ന് തീരുമാനിച്ച് ഞാന്‍ ആ സിനിമ ഉപേക്ഷിച്ചു.

സിനിമയ ഇല്ലാത്ത മാസങ്ങള്‍

സിനിമയ ഇല്ലാത്ത മാസങ്ങള്‍

ആ സംഭവത്തിന് ശേഷം എനിക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചില്ല. ഒന്‍പത് മാസത്തോളം ഒരു സിനിമയും ഇല്ലാതെ ഞാന്‍ വീട്ടിലിരുന്നു. വളരെ അധികം സങ്കടം തോന്നിയ മാസങ്ങളായിരുന്നു അത്.

എല്ലാം കഴിഞ്ഞെന്നു കരുതി

എല്ലാം കഴിഞ്ഞെന്നു കരുതി

ഇനി സിനിമ എന്ന ലോകമെനിക്കില്ല, സിനിമ ഇത്രയേ ഉള്ളൂ എന്ന് ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ മാനേജരാണ് നെഗറ്റീവ് ചിന്തകളില്‍ നിന്ന് പിന്തിരിപ്പിച്ചുവിട്ടത്.

ഒന്‍പത് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍

ഒന്‍പത് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍

എന്നാല്‍ ഒന്‍പത് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് പതിയെ അവസരങ്ങള്‍ വന്നു തുടങ്ങി. ഇപ്പോള്‍ ഞാന്‍ കംഫര്‍ട്ടബിളായവര്‍ക്കൊപ്പം എനിക്കിഷ്ടപ്പെട്ട സിനിമകള്‍ മാത്രമാണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്. അതില്‍ സന്തോഷവുമുണ്ട്- അദിതി റാവു ഹൈദാരി പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X