ഷാരൂഖ് ഖാന്റെ മകനും സിനിമയിലേക്ക്
അങ്ങനെ മക്കള്‍ യുഗത്തില്‍, ബോളിവുഡില്‍ കിങ് ഖാന്റെ പുത്രി സുഹാന ഖാന്‍ ബോളിവുഡ് ചിത്രത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നു എന്ന് കേട്ടിരുന്നു. അഭിനയിക്കാന്‍ സാധ്യതയുണ്ടെന്നല്ലാതെ ഏത് സിനിമില്‍ എപ്പോള്‍ അഭിനയിക്കുന്നു എന്നൊന്നും ഉണ്ടായിരുന്നില്ല. സുഹാന ഖാന്‍ അവിടെ നില്‍ക്കട്ടെ, ഷാരൂഖിന്റെ മകന്‍ സിനിമയിലേക്ക് വരുന്ന കാര്യത്തില്‍ ഏറെ കുറേ കാര്യങ്ങള്‍ തീരുമാനമായി.
ധൂം ചിത്രത്തിന്റെ തുടര്‍ച്ചയിലൂടെ ആര്യന്‍ ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നാണ് വാര്‍ത്തകള്‍. ആദിത്യ ചോപ്രയായിരിക്കുമത്രെ താരപുത്രനെ ഇന്‍ഡ്രഡ്യൂസ് ചെയ്യുന്നത്. യാഷ് രാജ് ഫിലീംസുമായി ഷാരൂഖിന് വര്‍ഷങ്ങളായി നല്ല ബന്ധമാണുള്ളത്. അതിനാല്‍ തന്നെ ആദിത്യ ചോപ്രയുടെ ചിത്രത്തിലൂടെ തന്റെ മകന്‍ വെള്ളിത്തിരയിലേക്ക് വരുമ്പോള്‍ ഷാരൂഖ് എതിര്‍പ്പുണ്ടാവില്ലെന്നാണ് കേള്‍ക്കുന്നത്.

എന്നാല്‍ പഠനത്തെ പാതിവഴിയിലിട്ട് ഒരു സിനിമാഭിനയവും വേണ്ടെന്ന നിലപാടിലാണത്രെ ഷാരൂഖിന്. ആര്യന് 21 വയസ്സ് ആവുമ്പോഴേക്കും പഠനം പൂര്‍ത്തിയാവും. അപ്പോഴേക്കും ധൂം 4 ലൂടെ കിങ് ഖാന്റെ മകനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്താമെന്നാണ് അദിത്യ ചോപ്ര കണക്കുകൂട്ടുന്നത്. അതിനോട് ഷാരൂഖിന് എതിര്‍പ്പില്ല. ചിത്രത്തിന്റെ നിര്‍മാണത്തിലും ഷാരൂഖ് ഖാന്‍ പങ്കാളിയാകുമത്രെ.


Click it and Unblock the Notifications