»   » ബാഹുബലി കോപ്പിയടി സിനിമയാണ്! അതിന് വേണ്ടി പത്ത് രൂപ പോലും കൊടുക്കില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍!!

ബാഹുബലി കോപ്പിയടി സിനിമയാണ്! അതിന് വേണ്ടി പത്ത് രൂപ പോലും കൊടുക്കില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍!!

By: Teresa John
Subscribe to Filmibeat Malayalam

രാജമൗലിയുടെ സംവിധാനത്തില്‍ ഇന്ത്യന്‍ സിനിമയില്‍ വിസ്മയമായി മാറിയ സിനിമയാണ് ബാഹുബലി. രണ്ടു ഭാഗങ്ങളായി നിര്‍മ്മിച്ച ചിത്രം വന്‍ ഹിറ്റായിരുന്നെങ്കിലും പലതരത്തില്‍ നിന്നും വിവാദങ്ങള്‍ തലയുയര്‍ത്തിയിരുന്നു.

ഗര്‍ഭകാലം ആഘോഷിച്ച് കരീന കപൂര്‍! മൂന്ന് മാസം കൊണ്ട് 16 കിലോ കുറച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി!!

ഇപ്പോള്‍ സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ രംഗത്തെത്തിയിരിക്കുകയാണ്. ബാഹുബലിക്കെതിരെ ഗുരുതര ആരോപണമാണ് അടൂര്‍ ആരോപിച്ചിരിക്കുന്നത്. ബാഹുബലി പഴയ പാതാളഭൈരവി എന്ന സിനിമ തന്നെയാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്.

അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്

ബാഹുബലി പഴയ പാതാളഭൈരവി എന്ന സിനിമയില്‍ നിന്നും കോപ്പിയടിച്ചതാണ്. അതിനാല്‍ താന്‍ ഒരിക്കലും സിനിമ കാണില്ലെന്നാണ് അടൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

പാതാള ഭൈരവി

തെലുങ്കില്‍ തന്നെ നിര്‍മ്മിച്ച ചിത്രമാണ് പാതാള ഭൈരവി. 1951 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നിന്നും ബാഹുബലി കോപ്പിയടിക്കുകയായിരുന്നെന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്.

ബാഹുബലി ഇന്ത്യന്‍ സിനിമയ്ക്ക് ഒന്നും നല്‍കിയിട്ടില്ല

ബാഹുബലി ഇന്ത്യന്‍ സിനിമക്ക് ഒരു സംഭാവനയും നല്‍കിയിട്ടില്ല. അതിനാല്‍ ബാഹുബലി പോലെയുള്ള സിനിമകള്‍ നിര്‍മ്മിച്ചാല്‍ സാംസ്‌ക്കാരികമായി നശിക്കുമെന്നാണ് അടൂരിന്റെ അഭിപ്രായം.

പത്തു രൂപ പോലും ബാഹുബലിക്ക് കൊടുക്കില്ല

തന്റെ കൈയില്‍ നിന്നും പത്ത് രൂപ പോലും ബാഹുബലിക്ക് വേണ്ടി കൊടുക്കില്ലെന്നാണ് അടൂരിന്റെ നിലപാട്. പത്ത് കോടിയുണ്ടെങ്കില്‍ പത്ത് സിനിമ ചെയ്യാം. അതുപോലെ 100 കോടിയുണ്ടെങ്കില്‍ 100 സിനിമ ചെയ്യാമെന്നും സംവിധായകന്‍ പറയുന്നു.

പണത്തിന്റെ പകിട്ട് ഉയര്‍ത്തി കാട്ടുന്ന സിനിമകള്‍

ബാഹുബലി പോലെയുള്ള സിനിമകളെല്ലാം പണത്തിന്റെ പകിട്ട് ഉയര്‍ത്തി കാണിക്കുന്നതിന് വേണ്ടിയാണ് ബജറ്റ് എടുത്ത് കാണിക്കുന്നതെന്നാണ് അടൂര്‍ പറയുന്നത്. കഴിവുള്ളവര്‍ക്ക് ബജറ്റ് കിട്ടാത്ത അവസ്ഥയാണെന്നും അദ്ദേഹം പറയുന്നു.

English summary
Adoor Gopalakrishnan Against Bahubali
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam