»   » അടൂരും മേനോനും മതിപ്പില്ല മമ്മൂട്ടി വാഴ്ത്തുന്നു

അടൂരും മേനോനും മതിപ്പില്ല മമ്മൂട്ടി വാഴ്ത്തുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/adoor-lashes-out-at-new-generation-movies-2-105677.html">Next »</a></li></ul>

മലയാള സിനിമയിലെ രണ്ട് വിരുദ്ധധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ് അടൂര്‍ ഗോപാലകൃഷ്ണനും ബാലചന്ദ്ര മേനോനും. വ്യത്യസത വഴികളിലൂടെ സഞ്ചരിയ്ക്കുന്നവരാണെങ്കിലും മോളിവുഡ് ഇപ്പോള്‍ കൊണ്ടാടുന്ന നവതരംഗ സിനിമയോട് ഇരുവര്‍ക്കും ഒരേ മനോഭാവം.

Adoor Gopalakrishnan-Mammootty-Balachandra Menon

പേരുപറയാന്‍പോലും കൊള്ളാത്ത പൊട്ട സിനിമകളെയാണ് ഇപ്പോള്‍ മലയാളികള്‍ കൊണ്ടാടുന്നതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്. വിജയകരമായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സിനിമ കാണാന്‍ ചെറുപ്പക്കാര്‍ തടിച്ചുകൂടുന്നതിന്റെ കാരണം പുരുഷന്മാര്‍പോലും പറയാന്‍ അറയ്ക്കുന്ന തെറിവാക്കുകള്‍ സ്ത്രീകഥാപാത്രങ്ങള്‍ വിളിച്ചുപറയുന്നത് കേട്ട് ഹരംകൊള്ളാനാണെന്നും അടൂര്‍ പറഞ്ഞിരുന്നു.

ട്രിവാന്‍ഡ്രം ലോഡ്ജിനെ ഉദ്ദേശിച്ചാണ് അടൂര്‍ ഇക്കാര്യം പറഞ്ഞതെന്ന് മനസ്സിലാക്കാന്‍ അധികം തല പുകയ്‌ക്കേണ്ട ആവശ്യമൊന്നുമില്ല. വിശ്വമലയാള മഹോത്സവത്തോടനുബന്ധിച്ച് 'നാം നമ്മുടെ സിനിമ' എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തവെയാണ് അടൂര്‍ ന്യൂജനറേഷന്‍ സിനിമകളെ രൂക്ഷമായ വാക്കുകളിലൂടെ അക്രമിച്ചത്.

മലയാള സിനിമയില്‍ നല്ലവനായ റൗഡി സ്ഥിരതാമസമാക്കിയിരിക്കുന്നു. ഇങ്ങനെയൊരു കഥാപാത്രം വിരോധാഭാസമാണെന്ന് എല്ലാവര്‍ക്കുമറിയാം. അടിപിടിയും കസര്‍ത്തും നടത്തി വിജയിക്കാന്‍ റൗഡി കൂടിയേ തീരൂ. അയാള്‍ വെറും റൗഡിയായാല്‍ പോരാ അഴകിയ പ്രണയ നായകനുമാവണം. അതിന് നന്മയുള്ള റൗഡിയായേ പറ്റൂ. ഇനി വരുന്ന കഥാപാത്രങ്ങള്‍ റൗഡിച്ചികളായിക്കൂടെന്നില്ല അടൂര്‍ പറഞ്ഞു.

വരുമാനം ഇടിയുന്നതിനാല്‍ തീയേറ്ററില്‍ തമിഴ്, ഹിന്ദി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് ഉടമകള്‍ ഒരുന്‌പെടുന്നത്. ലാഭം നിര്‍വചിക്കുന്ന മലയാള സ്‌നേഹമേ അവര്‍ക്കുള്ളൂ. ഈ അവസ്ഥയില്‍ തമിഴ് , ഹിന്ദി പടങ്ങള്‍ നോക്കി ഒരുക്കുന്ന മലയാള സിനിമയ്‌ക്കേ നിലനില്പ്പുളളൂ. അത്തരം സിനിമകള്‍ക്കേ നിര്‍മ്മാതാവിനെയും വിതരണക്കാരനെയും തീയേറ്ററുകാരനെയും എന്തിന് പ്രേക്ഷകനെപ്പോലും ലഭിക്കൂ. വ്യവസ്ഥിതിയുമായി രമ്യതയിലാവുകയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അടൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിലും കടുത്ത വാക്കുകളിലാണ് നടനും സംവിധായകനുമൊക്കെയായി മികവുതെളിയിച്ച ബാലചന്ദ്ര മേനോന്‍ നവതരംഗ സിനിമകളെ വിമര്‍ശിച്ചത്. കക്കൂസില്‍ ചെയ്യേണ്ട കാര്യങ്ങള്‍ സ്വീകരണ മുറിയില്‍ ചെയ്യുന്ന രീതിയാണ് നവതരംഗ സിനിമകള്‍ അവലംബിയ്ക്കുന്നതെന്ായിരുന്നു ഒകുടുംബസദസ്സുകളുടെ പ്രിയങ്കരനായിരുന്ന മേനോന്റെ അഭിപ്രായം. എന്നാല്‍ ഇവരുടെ കാലഘട്ടത്തില്‍ തന്നെ സിനിമകളിലെത്തി ഇപ്പോഴും സൂപ്പര്‍താരമായി തുടരുന്ന മമ്മൂട്ടി ഇവരുടെ നിലപാടുകളെയെല്ലാം അപ്പാടെ തള്ളുകയാണ്
അടുത്ത പേജില്‍
മമ്മൂട്ടി ന്യൂജനറേഷനൊപ്പം

<ul id="pagination-digg"><li class="next"><a href="/news/adoor-lashes-out-at-new-generation-movies-2-105677.html">Next »</a></li></ul>
English summary
The huge crowds for a current hit are there just to listen to the expletives used by the women in it, which are worse than what even men would dare to say.” These are words from Adoor Gopalakrishnan, one of the finest filmmakers in India

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam