മമ്മൂട്ടി ന്യൂജനറേഷനൊപ്പം
അടൂരും മേനോനും ന്യൂജനറേഷന്‍ സിനിമകളെ നിശിതമായി വിമര്‍ശിയ്ക്കുമ്പോള്‍ അതിന് നില്‍ക്കുന്ന നിലപാടാണ് മമ്മൂട്ടി സ്വീകരിയ്ക്കുന്നത്. കാലഘട്ടങ്ങള്‍ ഉള്‍ക്കൊള്ളാത്തതുകൊണ്ടാണ് ചിലര്‍ പുതിയ ന്യൂ ജനറേഷന്‍ സിനിമകളെ എതിര്‍ക്കുന്നതെന്നാണ് മമ്മൂട്ടി പറയുന്നത്. പുതിയ തലമുറയുടെ കാഴ്ചപ്പാടും അവരുടെ സംരംഭങ്ങളെയും അംഗീകരിക്കാതെ പോകുന്നതും ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

മറൈന്‍െ്രെഡവില്‍ നടക്കുന്ന ഡിസി പുസ്തക മേളയില്‍ കെ.ജി. ജോര്‍ജിന്റെ ആത്മകഥ 'ഫ്‌ളാഷ് ബാക്ക്: എന്റെയും സിനിമയുടെയും' തിരക്കഥാകൃത്ത് ജോണ്‍പോളിന് നല്‍കി പ്രകാശനം ചെയ്യവെയാണ് മമ്മൂട്ടി നവതരംഗ സിനിമയോടുള്ള കൂറ് മമ്മൂട്ടി തുറന്നുപറഞ്ഞത്.
ഓരോ കാലഘട്ടത്തിന്റെയും പ്രതീകങ്ങളാണ് സിനിമയില്‍ വരുന്നത്. വഴിതെറ്റിപോയെന്നു പറയുന്ന പലരേയും പിന്നീട് അംഗീകരിക്കുകയാണ് പതിവെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി. ന്യൂജനറേഷന്‍ സിനിമകളെ എതിര്‍ക്കുന്ന അടൂര്‍ ഗോപാലകൃഷ്ണനും ബാലചന്ദ്ര മേനോനുമൊക്കെ മാറ്റം ഉള്‍ക്കൊള്ളാഞ്ഞാവാത്ത പഴഞ്ചന്‍മാരാണെന്ന് പറയാതെ പറഞ്ഞുവെയ്ക്കുകയാണ് മമ്മൂട്ടി.
സിനിമാ സ്വപ്നങ്ങളുമായി നടന്ന കാലത്ത് സിനിമയിലേക്ക് രണ്ട് കൈയും പിടിച്ച് ഉയര്‍ത്തിയ ആളാണ് കെ.ജി. ജോര്‍ജെന്നും മമ്മൂട്ടി ചടങ്ങില്‍
അനുസ്മരിച്ചു. പുസ്തകോത്സവം നടക്കുന്ന മറൈന്‍ െ്രെഡവ് തന്നെയായിരുന്നു അദ്ദേഹം സംവിധാനം ചെയ്ത മേളയുടെ ഷൂട്ടിങ് നടന്ന സ്ഥലം. 30 വര്‍ഷം മുന്‍പായിരുന്നു ഇത്.
ജോര്‍ജ് സാറിന് നര കയറി. ഞാന്‍ എന്റെ നര ഒളിപ്പിച്ചുവെച്ചതായും അദ്ദേഹം പറഞ്ഞു. മലയാള സിനിമയില്‍ ഒരുപാട് സാങ്കേതികവിദ്യകൊണ്ടുവന്ന അദ്ദേഹത്തിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തം ഞാനാണ്. മേളയിലാണ് പ്രധാന വേഷത്തില്‍ താന്‍ ആദ്യമായെത്തിയത്. അതിനുശേഷമാണ് പല ഓഫറുകളും വന്നതെന്നും മമ്മൂട്ടി ഓര്‍മിച്ചു.
ആദ്യ പേജില്‍
നവതരംഗം: അടൂരും മേനോനും മതിപ്പില്ല; മമ്മൂട്ടി വാഴ്ത്തുന്നു


Click it and Unblock the Notifications











