ടൂർണ്ണമെന്റിനു പോകാൻ സർവത്തിന്റെ കണ്ണുവെട്ടിച്ചതിന്റെ കാരണം ഇതോ! ആട് 2 വിലെ ഡിലീറ്റഡ് സീൻ കാണാം
ഷാജിപാപ്പനും സർവത് ഷമീറും തമ്മിലുള്ള പോലീസ് സ്റ്റേഷനിലെ രംഗങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്
ജയസൂര്യയുടെ ആട്2 ബോക്സ് ഓഫീസിൽ വൻ വിജയം വാരിക്കൂട്ടുകയാണ്. ഇതിനിടെ ചിത്രത്തിലെ ഡിലീറ്റ് ചെയ്ത സീൻ വീണ്ടും ആണിയറ പ്രവർത്തകർ പുറത്തു വിട്ടു. ഷാജിപാപ്പനും സർവത്ത് ഷമീറും തമ്മിലുള്ള പോലീസ് സ്റ്റേഷനിലെ രംഗങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കൂടെ പാപ്പന്റെ രണ്ടു വാലുകളുമുണ്ട്. ഇതിനോടകം തന്നെ ചിത്രത്തിലെ ഡിലിറ്റ് സീൻ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. ഇതിനോടകം ഒരു ലക്ഷത്തോളം പേരാണ് കണ്ടത്.

ആദ്യഭാഗം വൻ പരാജയവും രണ്ടാഭാഗം സൂപ്പർ ഹിറ്റുമായ ഒരു ചിത്രമാണ് ആട് 2. പരാജയപ്പെട്ട സിനിമയുടെ രണ്ടാം ഭാഗം സൂപ്പർ ഹിറ്റായത് ഒരു പക്ഷേ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ചിലപ്പോൾ ആദ്യമായിരിക്കും. കൂടാതെ അട് ആദ്യഭാഗം പരാജയമായിരുന്നെങ്കിലും ഷാജി പാപ്പനെ കുട്ടി പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. എന്നാൽ രണ്ടാം ഭാഗത്തെ എല്ലാത്തരം പ്രേക്ഷരും ചിത്രത്തെ ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ നടൻ വിജയ്ബാബു നിർമ്മിച്ച ചിത്രമാണ് ആട്. ചിത്രം പോലെ തന്നെ ചിത്രത്തിലെ ട്രൈയിലറും ഗാനവും വൻ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു. ചിത്രം പുറത്തു വന്നതിനു ശേഷം അതിലെ ഡിലീറ്റ് സീനുകളും പുറത്തു വിട്ടിരുന്നു. ഇതിനു മികച്ച പ്രതികരണമാണ് ലഭിച്ചത്.


Click it and Unblock the Notifications











