ആ‍ടുജീവിതത്തിന് ശേഷം മോഹൻലാൽ ചിത്രമോ, പുതിയ സിനിമയെ കുറിച്ച് ബ്ലെസി

പ്രണയത്തിന് ശേഷം മോഹൻലാൽ ബ്ലെസി ടീം വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. നിര്‍മ്മാതാവ് രാജു മല്ലിയത്ത് ആണ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ചിത്രത്തിനെ കുറിച്ച് വെളിപ്പെടുത്തിയത്. എന്നാൽ ചിത്രത്തിനെ കുറിച്ചുള്ള മറ്റു വിവരം പുറത്തു വന്നിട്ടില്ല.

mohanlal

അതേസമയം പുറത്തു വന്ന റിപ്പോർട്ടിനെ കുറിച്ച് പ്രതികരിച്ച് സംവിധായകൻ ബ്ലെസി രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ ചിത്രം പ്രഖ്യാപിക്കാനായി മാത്രം ഒന്നും തീരുമാനിച്ചിട്ടില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്.
മോഹന്‍ലാലുമായി നിരവധി പ്രൊജക്ടുകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രഖ്യാപിക്കാനായി ഒന്നും തീരുമാനിച്ചിട്ടില്ല എന്ന് ബ്ലെസി അഭിമുഖത്തിൽ പറയുന്നു.

പദ്മരാജന്‍, ലോഹിതദാസ്, ജയരാജ് എന്നീ സംവിധായകരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ബ്ലെസി മമ്മൂട്ടി ചിത്രമായ കാഴ്ചയിലൂടെയാണ് സ്വതന്ത്രസംവിധായകനാവുന്നത്. ആദ്യത്തെ ചിത്രം വൻ വിജയമായിരുന്നു. പുരസ്കാരങ്ങളും ചിത്രത്തെ തേടി എത്തിയിരുന്നു.മികച്ച സിനിമ, മികച്ച നടന്‍ തുടങ്ങി മൂന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയിരുന്നു. 2005ല്‍ ഒരുക്കിയ തന്‍മാത്രയും നിരവധി അവാര്‍ഡുകള്‍ നേടി.

Recommended Video

2020ൽ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ മലയാള സിനിമയിലെ പ്രധാനതാരങ്ങൾ

മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡും മികച്ച സിനിമ, സംവിധായകന്‍, തിരക്കഥ, നടന്‍-മോഹന്‍ലാല്‍ എന്നീ സംസ്ഥാന അവാര്‍ഡുകളും ചിത്രം നേടി. 2011ല്‍ പുറത്തിറങ്ങിയ പ്രണയം ചിത്രം മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും സ്വന്തമാക്കിയിരുന്നു. പൃഥ്വിരാജിനെ നായകനായി എത്തുന്ന ആടുജീവിതമാണ് ബ്ലെസിയുടെ പുതിയ ചിത്രം. ലോക്ക് ഡൗൺ കാലത്തായിരുന്നു സിനിമയുടെ ചിത്രീകരണം ജോർദാനിൽ നടന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X