»   » ആദി ഷൂട്ടിങിനിടെ പ്രണവ് കാര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ജീത്തു പറയുന്നു

ആദി ഷൂട്ടിങിനിടെ പ്രണവ് കാര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ജീത്തു പറയുന്നു

Written By:
Subscribe to Filmibeat Malayalam

ആദി ആരവം കെട്ടടങ്ങുന്നില്ല. പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി അഭിനയിച്ച ചിത്രത്തെ പ്രശംസിച്ച് അന്യഭാഷ താരങ്ങള്‍ പോലും രംഗത്തെത്തിക്കഴിഞ്ഞു. ഗംഭീര തുടക്കമാണ് പ്രണവിന്റേത്, ഒരു തുടക്കകാരന്റെ യാതൊരു പതര്‍ച്ചയും ഉണ്ടായിരുന്നില്ല എന്ന് തമിഴ് നടന്‍ വിശാല്‍ പറഞ്ഞു.

വെറും 20 സിനിമ!! അതിനുള്ളില്‍ ദിവ്യ ഉണ്ണി നേടിയ പേരും പ്രശസ്തിയും, പിന്നെ സംഭവിച്ചത് എന്ത്?


അച്ഛനെ പോലെ സാഹസികത കാണിച്ചതാണ് മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത്. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ പ്രണവ് ചെയ്തത് എന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഷൂട്ടിങിനിടെ പ്രണവിന് പരിക്കേറ്റ സംഭവങ്ങളെ കുറിച്ച് സംവിധായകന്‍ പറയുന്നു.


കൈയ്യടി നേടിയ ആക്ഷന്‍

ആദി കണ്ടിറങ്ങിയ എല്ലാവര്‍ക്കും പറയാനുള്ളത് ചിത്രത്തിലെ ആദിയുടെ ആക്ഷന്‍ രംഗങ്ങളെ കുറിച്ചാണ്. മലയാളത്തിന് അത്ര പരിചിതമല്ലാത്ത പാര്‍ക്കോര്‍ എന്ന ആക്ഷന്‍ ടെക്‌നിക്ക് അസാമാന്യമായി പ്രയോഗിച്ച് പ്രണവ് കൈയ്യടി നേടി.


ഫ്രാന്‍സിന്റെ കണ്ടെത്തല്‍

ഓട്ടം, ചാട്ടം, വലിഞ്ഞുകയറ്റം, നുഴഞ്ഞു കയറ്റം, ഉരുളല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ സ്വന്തം ശരീരം ക്രമീകരിച്ച് അപകടങ്ങള്‍ മറികടക്കുക എന്നതാണ് പാര്‍ക്കോറിന്റെ തിയറി. കൃത്യമായ മെയ് വഴക്കവും പരിശീലനവും ഇല്ലെങ്കില്‍ മരണം വരെ സംഭവിയ്ക്കാം. ഫ്രാന്‍സാണ് ഈ തന്ത്രത്തിന്റെ പിറവി കേന്ദ്രം. ആദിയ്ക്ക് പിന്നിലുള്ളതും ഫ്രാന്‍സില്‍ നിന്നുള്ള സ്റ്റണ്ട് മാസ്റ്ററാണ്.


പ്രണവിന്റെ ചങ്കൂറ്റം

ഡ്യൂപ്പില്ലാതെ പാര്‍ക്കോര്‍ രംഗങ്ങള്‍ ആദിയില്‍ സ്വയം ഏറ്റെടുത്ത് ചെയ്ത പ്രണവിന്റെ ചങ്കൂറ്റത്തെ ജീത്തു ജോസഫ് പ്രശംസിച്ചു. ഷൂട്ടിങിനിടെ ഒട്ടേറെ തവണ പ്രണവിന് ചെറിയ ചെറിയ പരുക്കുകള്‍ പറ്റിയിരുന്നു.


തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവം

ഒരിക്കല്‍ വാഹനം ഇടിയ്ക്കാന്‍ വന്നപ്പോള്‍ പ്രണവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഒരു വാഹനത്തെ മറികടക്കുന്ന സീനാണ് ചിത്രീകരിയ്ക്കുന്നത്. ആക്ഷന്‍ പറഞ്ഞെങ്കിലും വാഹനം മുന്നോട്ട് വരാന്‍ വൈകി. ജീത്തു കട്ട് പറഞ്ഞത് സ്റ്റണ്ട് മാസ്റ്റര്‍ കേട്ടില്ല. അദ്ദേഹം പ്രണവിനെ ബന്ധിപ്പിച്ചിരുന്ന റോപ്പ് അഴിച്ച് താഴേക്ക് ഇട്ടുകൊണ്ടിരുന്നു. അപകടം തോന്നി റോപ്പ് വലിച്ചതും കാര്‍ മുന്നില്‍ വന്ന് നിന്നതും ഒരുമിച്ചായിരുന്നു. ഒരിഞ്ച് വൈകിയിരുന്നെങ്കില്‍ പ്രണവ് കാറിനടിയില്‍ ആകുമായിരുന്നുവത്രെ.


സാഹസികതയ്ക്ക് കൈയ്യടി

എന്തായാലും ആദിയ്ക്ക് വേണ്ടി പ്രണവ് സഹിച്ച വേദനകളൊന്നും വെറുതെയായില്ല. ആദി വന്‍ വരവേല്‍പോടെ ആരാധകര്‍ വരവേറ്റു, കേരള ജനത സ്വീകരിച്ചു. മികച്ച പ്രതികരണവും കലക്ഷനും നേടി പ്രദര്‍ശനം തുടരുകയാണ് ചിത്രം.


സാഹസികത ഇഷ്ടം

സാഹസികതയുടെ കാര്യത്തില്‍ അച്ഛന്റെ മകന്‍ തന്നെയാണ് പ്രണവ്. കഥാപാത്രത്തിന് വേണ്ടി ഇത്തരം എന്തെങ്കിലും സാഹസങ്ങളുണ്ടെങ്കില്‍ കഥ കേള്‍ക്കുന്നതിന് മുന്‍പേ പ്രണവ് ഓകെ പറയും എന്നാണ് അടുത്തറിയുന്നവര്‍ പറയുന്നത്.
English summary
Adventures acting of Pranav Mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam