അഡ്വ ആളൂർ സിനിമ നിർമ്മാണത്തിലേയ്ക്ക്!! അണിയറയിൽ ഒരുങ്ങുന്നത് ത്രില്ലർ ചിത്രം, ദിലീപിനെ സമീപിച്ചു

നടന്‍ ദിലീപും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ സാധ്യത ഉണ്ട്.

Recommended Video

അഡ്വ ആളൂർ സിനിമ നിർമ്മാണത്തിലേയ്ക്ക്!! ദിലീപിനെ സമീപിച്ചു | filmibeat Malayalam

കേരളം ഒന്നടങ്കം ചർച്ച ചെയ്ത ഒരു പേരാണ് ക്രിമിനൽ അഭിഭാഷകൻ അഡ്വ ആളൂർ. വിവാദമായ പല കേസുകളിൽ പ്രതിഭാഗത്തിനു വേണ്ടി ഹാജരായി മാധ്യമ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിത ആളൂരിനെ ചുറ്റിപ്പറ്റി പുതിയ വാർത്ത പുറത്തു വരുകയാണ്. ആളൂർ സിനിമ നിർമ്മാണ മേഖലയിലേയ്ക്ക് ചുവട് വയ്ക്കുന്നത്രേ. കൂടാതെ 10 കോടി മുതൽ മുടക്കി ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നുമുണ്ട്.

dileep-aloor

സലീം ഇന്ത്യയാണ് ചിത്രത്തിലെ കഥയും സംവിധാനവും നിർവഹിച്ചിക്കുന്നത്. അഡ്വ ആളൂർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ചിത്രത്തിൽ സ്വന്തം പേരിൽ തന്നെ ആളൂർ എത്തുന്നുമുണ്ട്. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ നടൻ ദിലീപും ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാകുന്നു എന്നുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വാർത്തയുടെ നിജസ്ഥിതി ഇതിവരെ വ്യക്തമല്ല. ഇതു സംബന്ധമായ ഔദ്യോഗിക പ്രഖ്യാപനവും ഇതുവരെ ഉണ്ടായിട്ടില്ല.

 ത്രില്ലർ  സിനിമ

ത്രില്ലർ സിനിമ

ഒരു കൊലപാതക പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ത്രില്ലർ ചിത്രമായിരിക്കും ഇതെന്ന് ആളൂർ തന്നെ വ്യക്തമാക്കി. മാത്യഭൂമി ഡോട് കോമിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യംഅറിയിച്ചത്. കൂടാതെ താൻ മാനേജിങ് ഡയറക്ടറാകുന്ന നിർമ്മാണ കമ്പനിയുടെ പേരിൽ അഞ്ചു കോടി രൂപ സമാഹരിച്ചിട്ടുണ്ടെന്നും ബാക്കി 5 കോടി രൂപ ദിലീപിന്റെ പങ്കാളിത്തത്തിൽ നിന്ന് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ആദ്ദേഹം പറഞ്ഞു. കൂടാതെ
സൗമ്യ വധക്കേസും ജിഷ വധക്കേസും ചിത്രത്തിൽ പശ്ചാത്തലമായി വരുന്നുണ്ട്.

പ്രമുഖ താരങ്ങൾ

പ്രമുഖ താരങ്ങൾ

ആളൂരിന്റെ പുതിയ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ എത്തുമെന്നാണ് സൂചന. ചിത്രത്തിനായി മമ്മൂട്ടിയെ സമീപിച്ചിട്ടുണ്ടെന്നും അളൂർ പുറഞ്ഞു. കൂടാതെ ദിലീപ് അതിഥി വേഷത്തിൽ എത്തുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോളിവുഡ് താരങ്ങളായ വിദ്യാ ബാലൻ, അനുഷ്ക ഷെട്ടി എന്നിവരേയും ചിത്രത്തിനായി സമീപിച്ചിട്ടുണ്ട്. തമിഴ് താരം വരലക്ഷ്മി ശരത് കുമാറും പരിഗണനയില്‍ ഉളളതായും അദ്ദേഹം വെളിപ്പെടുത്തി.

 കോളിളക്കം സൃഷ്ടിച്ച കേസുകൾ

കോളിളക്കം സൃഷ്ടിച്ച കേസുകൾ

രാജ്യത്തെ ഞെട്ടിച്ച പല വിവാദമായ കേസുകളിലും പ്രതിഭാഗത്തിനു വേണ്ടി ഹാജരായത് ഇദ്ദേഹമായിരുന്നു.. തീവണ്ടി ക്രൂരമായി കൊല്ലപ്പെട്ട സൗമ്യ വധക്കേസിൽ പ്രതിയായ ഗോവിന്ദച്ചാമിയ്ക്ക് വേണ്ടിയും ജിഷ വധക്കേസിൽ അമീർ ഉൾ ഇസ്ലാമിനു വേണ്ടി വാദിക്കുന്നതും ഇദ്ദേഹമാണ്. അഡ്വ. ബിജു ആന്റണി ആളൂർ എന്നാണ് ഇദ്ദേഹത്തിന്റെ പൂർണ്ണമായ പേര്. മുംബൈയ് ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. തൃശ്ശൂർ സ്വദേശിയാണ് .

 പൾസർ സുനിയുടെ അഭിഭാഷൻ

പൾസർ സുനിയുടെ അഭിഭാഷൻ

മലയാള സിനിമയിൽ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായികരുന്നു യുവ നടിയ്ക്ക് വേണ്ടിയുള്ള ആക്രമണം. കേസിൽ മുഖ്യപ്രതിയായ പൾസർ സുനിയ്ക്ക് വേണ്ടി ഹാജരായത് ആളൂരായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇദ്ദേഹം സുനിയുടെ വക്കാലത്ത് ഒഴിഞ്ഞിരുന്നു. ഇതിനു ശേഷമാണ് പുതിയ സിനിമ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X