മഞ്ജിമ വളരെ സന്തോഷത്തിലാണ്
മഞ്ജിമ മോഹന്‍, അതെ പ്രിയത്തിലും സുന്ദരപുരഷനിലും മധുരനൊമ്പരക്കാറ്റിലുമൊക്കെ നിറഞ്ഞു നിന്ന മഞ്ജിമ മോഹന്‍ ഇന്ന് വലിയ കുട്ടിയായി. ബാലതാരമായെത്തി നടിമാരായ സനുഷ, ശാലിനി, നസ്‌റി തുടങ്ങിയവരുടെ പട്ടികയില്‍ ഇപ്പോള്‍ മഞ്ജമ മോഹനുമുണ്ട്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
വിനീത് ശ്രീനിനിവാസന്‍ തിരക്കഥയെഴുതി, പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായാണ് മഞ്ജിമ അഭിനയിക്കുന്നത്. അജു വര്‍ഗീസും നീരജ് മാധവുമൊക്കെയുള്ള ചിത്രത്തില്‍ ഡെയ്‌സി എന്ന കഥാപാത്രമായി മഞ്ജിമ എത്തുന്നു. ഒരു വടക്കന്‍ സെല്‍ഫി എന്നാണ് ചിത്രത്തിന്റെ പേര്. ഇനി മഞ്ജിമ പറയുന്നത് തുടര്‍ന്ന് വായിക്കൂ.

മഞ്ജിമ വളരെ സന്തോഷത്തിലാണ്
ചിത്രത്തിന്റെ ആദ്യദിവസത്തെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ തന്നെ മഞ്ജിമ വളരെ സന്തോഷവതിയാണ്. പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജിമ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

മഞ്ജിമ വളരെ സന്തോഷത്തിലാണ്
സ്വന്തം വീട്ടിലേക്ക് തിരിച്ചുവരുന്ന ഒരു അനുഭവമായിരുന്നു തനിക്കെന്നാണ് മഞ്ജിമ മടങ്ങിവരവിനെ കുറിച്ച് പറയുന്നത്.

മഞ്ജിമ വളരെ സന്തോഷത്തിലാണ്
ഇപ്പോള്‍ വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്നവര്‍ക്കൊപ്പം മടങ്ങിവരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മഞ്ജിമ പറഞ്ഞു. പുതിയതായി പലതും പഠിക്കാന്‍ കഴിയുന്നു.

മഞ്ജിമ വളരെ സന്തോഷത്തിലാണ്
പക്ഷെ ചെറുതായ ഒരു വിഷമമെന്താണെന്ന് ചോദിച്ചാല്‍, തന്നെ ഇപ്പോഴും ആ പഴയ ബാലതാരമായി തന്നെയാണ് എല്ലാവരും ട്രീറ്റ് ചെയ്യുന്നത് എന്നതാണെന്ന് മഞ്ജിമ പറയുന്നു.


Click it and Unblock the Notifications