»   » 17 വര്‍ഷങ്ങള്‍ക്ക് ശേഷം സിത്താര മോഹന്‍ലാലിനെ കണ്ടു, കൂടെ അഭിനയിച്ചു!!

17 വര്‍ഷങ്ങള്‍ക്ക് ശേഷം സിത്താര മോഹന്‍ലാലിനെ കണ്ടു, കൂടെ അഭിനയിച്ചു!!

Written By:
Subscribe to Filmibeat Malayalam

ഒരുപിടി നല്ല മലയാള സിനിമകളുടെ ഭാഗമായ നടിയാണ് സിത്താര. സിത്താര എന്ന് കേള്‍ക്കുമ്പോള്‍ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ആദ്യം എത്തുന്നത് 'രാജഹംസമേ...' എന്ന പാട്ടമാണ്. മലയാളത്തില്‍ അധികം സജീവമല്ലെങ്കിലും തെലുങ്കിലും തമിഴിലുമൊക്കെ ഇപ്പോഴും സജീവമാണ് സിത്താര.

തെലുങ്കില്‍ മോഹന്‍ലാലിനൊപ്പമുള്ള ജനത ഗാരേജ് എന്ന ചിത്രത്തിലാണ് ഒടുവില്‍ സിത്താര അഭിനയിച്ചത്. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. പതിനേഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ വീണ്ടും കാണുന്നത് എന്ന് സിത്താര പറയുന്നു.

sithara-mohanlal

ഗുരു എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണത്രെ ലാലിനെ ഏറ്റവും ഒടുവില്‍ കണ്ടത്. അതിന് ശേഷം ജനത ഗരേജിന്റെ സെറ്റിലെത്തിയപ്പോഴാണ് വീണ്ടും കാണുന്നത്. ചിത്രത്തില്‍ സുരേഷ് ബാബുവിന്റെ പെയറായിട്ടാണ് സിത്താര അഭിനയിക്കുന്നത്.

ഞാന്‍ നടനായതുകൊണ്ട് എന്റെ മകനും നടനാകണം എന്നുണ്ടോ; മക്കളുടെ ഇഷ്ടങ്ങളെ കുറിച്ച് മോഹന്‍ലാല്‍

മലയാളത്തില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത് സിബി മലയില്‍ സംവിധാനം ചെയ്ത സൈഗാള്‍ പാടുകയാണ് എന്ന ചിത്രത്തിലാണ്. നല്ല വേഷങ്ങള്‍ വരാത്തത് കൊണ്ടാണ് മലയാള സിനിമയില്‍ അഭിനയിക്കാത്തത് എന്ന് സിത്താര പറഞ്ഞു.

English summary
After 17 years Sithara met Mohanlal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam