For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  2000 ന് ശേഷം മമ്മൂട്ടിയ്ക്ക് വിജയചിത്രങ്ങള്‍ ചിങ്ങത്തിലെ മഴപോലെ ചിനുങ്ങി ചിനുങ്ങി

  By Rohini
  |

  മൂന്ന് പതിറ്റാണ്ടിലേറെയായി മമ്മൂട്ടി മലയാള സിനിമയിലെ രണ്ട് നെടുന്തൂണുകളില്‍ ഒന്നായി നിലനില്‍ക്കുന്നു. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റമെങ്കിലും, കരിയറില്‍ മമ്മൂട്ടിയ്ക്ക് പാളിച്ചകള്‍ സംഭവിച്ചിട്ടില്ല. അതുകൊണ്ടാണല്ലോ ആധുനിക മലയാള ചലച്ചിത്ര രംഗം താരകേന്ദ്രീകൃതമായപ്പോള്‍ അതിലൊരു മുഖ്യപങ്ക് വഹിക്കാന്‍ മമ്മൂട്ടിയ്ക്ക് സാധിച്ചത്.

  ചരിത്ര കഥയിലെ കഥാപാത്രങ്ങളാവാന്‍ മമ്മൂട്ടിയോളം കഴിവുള്ള മറ്റൊരു നടന്‍ മലയാള സിനിമയിലില്ല എന്നു തന്നെ പറയാം. വടക്കന്‍ വീരഗാഥയിലെ ചന്തുവും കേരള വര്‍മ്മ പഴശ്ശീരാജയും മുതല്‍ കുടുംബത്തിലെ വല്യേട്ടന്‍ വരെയായി മമ്മൂട്ടിയങ്ങനെ മലയാളി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

  പക്ഷെ രണ്ടായിരം ആണ്ടിലേക്ക് കടന്നപ്പോള്‍ പരാജയങ്ങളുടെ തുടര്‍ച്ചയായിരുന്നു മമ്മൂട്ടിയ്ക്ക് നേരിടേണ്ടി വന്നത്. അരയന്നങ്ങളുടെ വീട്, വല്യേട്ടന്‍, ദാദ സാഹിബ് തുടങ്ങിയ കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളില്‍ ചിലത് ലഭിച്ചത് രണ്ടായിരത്തിന്റെ തുടക്കത്തിലാണെന്നത് നിരസിക്കുകയല്ല. പഴശ്ശിരാജയും, പോക്കിരി രാജയും പോലുള്ള ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളും കുട്ടിസ്രങ്ക്, കയ്യൊപ്പ്, ഒരേ കടല്‍, മുന്നറിയിപ്പ് പോലുള്ള കലാമൂല്യമുള്ള ചിത്രങ്ങളിലും മമ്മൂട്ടി അഭിനയിച്ചതും ഈ കാലയളവിലാണ്

  എന്നാല്‍ ഈ വിജയങ്ങളൊക്കെ വന്നത് ചിങ്ങത്തിലെ മഴപോലെയായിരുന്നു. തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടുമ്പോള്‍ ഒരു വിജയം എന്ന കണക്കെ. 2008 ല്‍ അണ്ണന്‍ തമ്പി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി പിന്നെയൊരു വിജയം കണ്ടത് എട്ട് ചിത്രങ്ങള്‍ക്ക് ശേഷം പഴശ്ശിരാജയിലാണ്. അതൊരു ഒന്നൊന്നര ഹിറ്റുമായി. അതുപോലെ ഉദാഹരണങ്ങള്‍ ഏറെ. 2013 നും 2014 നും ഇടയില്‍ തുടര്‍ച്ചയായി 11 ഓളം പരാജയങ്ങള്‍ മമ്മൂട്ടി നേരിട്ടു. നോക്കാം മമ്മൂട്ടിയുടെ പരാജയ ചിത്രങ്ങള്‍,

  അച്ഛാ ദിന്‍

  അച്ഛാ ദിന്‍

  പേരില്‍ മാത്രമേ 'അച്ഛാ' ഉണ്ടായിരുന്നുള്ളൂ. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത് മമ്മൂട്ടിയുടേതായ് ഒടുവില്‍ പുറത്തിറങ്ങിയ (ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന ഉട്ടോപ്യയിലെ രാജാവിന് മുമ്പ്) ചിത്രമായ അച്ഛാ ദിന്‍ വന്‍ പരാജയമായി

  ഗ്യാങ്‌സ്റ്റര്‍

  ഗ്യാങ്‌സ്റ്റര്‍

  മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമെന്നാണ് ഗ്യാങ്സ്റ്ററിനെ ചിലര്‍ വിശേഷിപ്പിത്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ തുടക്കത്തില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും പ്രേക്ഷകരില്‍ ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. ചിത്രം റിലീസായതോടെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. മമ്മൂട്ടിയെക്കാള്‍ ഈ പരാജയം ബാധിച്ചത് ആഷിക് അബുവിനെയായിരുന്നു

  ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്

  ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്

  അച്ചാദിന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജി മാര്‍ത്താണ്ഡന്റെ ആദ്യ ചിത്രമാണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്. എന്നാല്‍ ചിത്രം പരാജയപ്പെട്ടു

  പ്രൈസ് ദ ലോര്‍ഡ്

  പ്രൈസ് ദ ലോര്‍ഡ്

  മമ്മൂട്ടി വീണ്ടും കോട്ടയത്തെ അച്ചായനാകുന്നു എന്നതുകൊണ്ടായിരുന്നു പ്രൈസ് ദി ലോര്‍ഡ് തുടക്കം മുതല്‍ ശ്രദ്ധ നേടിയത്. റീനു മാത്യൂസുമായുള്ള മമ്മൂട്ടി കോമ്പിനേഷനും പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ ചിത്രം പരാജയമയി

   ബാല്യകാല സഖി

  ബാല്യകാല സഖി

  വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ കഥാപാത്രമാവാന്‍ മമ്മൂട്ടിയോളം മെയ് വഴക്കവും കഴിവുമുള്ള മറ്റൊരു നടനില്ല എന്നുണ്ടായിരുന്നു. എന്നാല്‍ ബാല്യകാലസഖിയ്ക്ക് ശേഷം ആ വിശേഷണത്തിന് ചെറുതായി മങ്ങലേറ്റു. ബഷീറിന്റെ മികച്ചതില്‍ മികച്ച കഥയായ ബാല്യകാല സഖി അബ്രപാളിയിലെത്തിയപ്പോള്‍ പൊട്ടിതരിപ്പണമായി

  സയലന്റ്‌സ്

  സയലന്റ്‌സ്

  വികെ പ്രകാശ് സംവിധാനം ചെയ്ത സയലന്റ്‌സ് എന്ന ചിത്രം റിലീസായപ്പോള്‍ പേരുപോലെതന്നെയായിരുന്നു പ്രേക്ഷകരുടെ പ്രതികരണം. സയലന്‍സ്! ചിത്രത്തെ കുറിച്ച് മമ്മൂട്ടി ഫാന്‍സ് പോലും ഒരക്ഷരം മിണ്ടിയില്ല

   കടല്‍ കടന്നൊരു മാത്തുക്കുട്ടി

  കടല്‍ കടന്നൊരു മാത്തുക്കുട്ടി

  മമ്മൂട്ടിയെ നായകനാക്കി ഒത്തിരി വിജയ ചിത്രങ്ങളൊരുക്കിയ രഞ്ജിത്ത് വീണ്ടും മെഗാസ്റ്റാറുമായി കൈകോര്‍ക്കുന്നു. കടല്‍ കടന്നു മാത്തുകുട്ടി എത്തുന്നതും നോക്കി പ്രേക്ഷകര്‍ കാത്തിരുന്നു. ഒടുവില്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ മാത്തുക്കുട്ടി ഇത്രയും കഷ്ടപ്പെട്ട് കടല്‍ കടന്നു വരേണ്ടായിരുന്നു എന്ന് പറഞ്ഞവര്‍ വരെയുണ്ട്

  കമ്മത്ത് ആന്റ് കമത്ത്

  കമ്മത്ത് ആന്റ് കമത്ത്

  ഭാഷാ ഭേദങ്ങള്‍ പരീക്ഷിക്കാന്‍ മമ്മൂട്ടി എന്നും മുന്നിലാണ്. തിരുവനന്തപുരം ഭാഷയും കൊച്ചി ഭാഷയും കോട്ടയം ഭാഷയുമൊക്കെ അനായാസമായി അവതരിപ്പിച്ച മമ്മൂട്ടി കമ്മത്ത് ആന്റ് കമത്ത് എന്ന ചിത്രത്തില്‍ കൊങ്കിണി കലര്‍ന്ന മലയാളവും തകര്‍ത്തു. പക്ഷെ ആ ഭാഷാ പ്രയോഗം ചിത്രത്തെ രക്ഷിച്ചില്ല

  ഫെയ്‌സ് ടു ഫെയ്‌സ്

  ഫെയ്‌സ് ടു ഫെയ്‌സ്

  ചിത്രം കണ്ട പ്രേക്ഷകരും മുഖത്തോട് മുഖം നോക്കിയിരുന്നു. എന്തിനായിരുനുന്നൂ ഈ ചിത്രമെന്നായിപ്പോയി. വിഎം വിനു സംവിധാനം ചെയ്ത ചിത്രം 2012 ലാണ് റിലീസ് ചെയ്തത്

   ജവാന്‍ ഓഫ് വെള്ളിമലയില്‍

  ജവാന്‍ ഓഫ് വെള്ളിമലയില്‍

  അനൂപ് കണ്ണന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ജവാന്‍ ഓഫ് വെള്ളിയമലയില്‍. മമ്മൂട്ടിയാണ് ചിത്രം നിര്‍മിച്ചത്. പക്ഷെ സിനിമ പരാജയമായിരുന്നു

  ശിക്കാരി

  ശിക്കാരി

  മമ്മൂട്ടിയെയും തെന്നിന്ത്യന്‍ താരം പൂനം ബജ്വയെയും താരജോഡികളായിക്കി അഭയ സിംഹ സംവിധാനം ചെയ്ത ചിത്രമാണ് ശിക്കാരി

  താപ്പാന

  താപ്പാന

  താപ്പാനയില്‍ എന്ത് തപ്പാന? ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനെ തൊട്ട് കളിക്കാന്‍ പാടില്ല എന്ന രീതി തന്നെയാണ് പിന്തുടര്‍ന്ന് പോന്നത്.

  കോബ്ര

  കോബ്ര

  തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ ശ്രേണി പിടിച്ച് ലാലും മമ്മൂട്ടിയും സഹോദരങ്ങളായി എത്തിയ ചിത്രമാണ് കോബ്ര. രാജന്‍ പി ദേവ് തൊമ്മനും മക്കളും എന്ന ചിത്രത്തിലെത്തിയതുപോല ലാലു അലക്‌സാണ് ഇവര്‍ക്കിടയില്‍ എത്തുന്ന മൂന്നാമത്തെയാള്‍. എന്നാല്‍ കോബ്രയ്ക്ക് തൊമ്മനും മക്കളും എന്ന ചിത്രത്തില്‍ നിന്ന് ആനയും അമ്പഴവും എന്ന പോലെ വ്യത്യാസവുമുണ്ട്. ആ വ്യതായസമാണല്ലോ കോബ്ര പരാജയപ്പെടാനുള്ള കാരണവും

   ദി കിങ് ആന്റ് ദി കമ്മീഷ്ണര്‍

  ദി കിങ് ആന്റ് ദി കമ്മീഷ്ണര്‍

  ഷാജി കൈലാസിന്റെ കിങിനെയും കമ്മീഷ്ണറെയും ഒന്നിച്ച് ഒരു സിനിമയില്‍ കൊണ്ടുവന്നതാണ് ദി കിങ് ആന്റ് ദി കമ്മീഷ്ണര്‍. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരുന്നു കിങിലേത്. സുരേഷ് ഗോപിയുടെ കരിയറിലെ മികച്ച വേഷമാണ് കമ്മീഷ്ണറിലേത്. എന്നാല്‍ ഈ രണ്ട് കഥാപാത്രങ്ങളെയും പേര് കളഞ്ഞു കുളിച്ച ചിത്രമാണ് ദി കിങ് ആന്റ് ദി കമ്മീഷ്ണര്‍

  വെനിസിലെ വ്യാപാരി

  വെനിസിലെ വ്യാപാരി

  ഷാഫി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ വെനിസി വ്യാപാരിയുടെ കച്ചവടവും പൊട്ടി

   ബോംബെ മാര്‍ച്ച് 12

  ബോംബെ മാര്‍ച്ച് 12

  ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത ചിത്രമാണ് ബോംബെ മാര്‍ച്ച് 12. ഉണ്ണി മുകുന്ദന്‍ എന്ന നടന്റെ അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ ഈ ചിത്രം ഒരു പക്ഷെ നാളെ ഓര്‍മിക്കപ്പെട്ടേക്കാം. മമ്മൂട്ടിയുടെ പരാജയ ചിത്രങ്ങള്‍ എന്നപേരിലും

   ദി ട്രെയിന്‍

  ദി ട്രെയിന്‍

  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദി ട്രെയിന്‍. 2011 ല്‍ റിലീസ് ചെയ്ത ഈ ചിത്രവും മമ്മൂട്ടിയുടെ പരാജയങ്ങളിലൊന്നാണ്

  ഡബിള്‍സ്

  ഡബിള്‍സ്

  ആദ്യകാല നടി നദിയ മൊയ്തു വും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു എന്നതുകൊണ്ടാണ് ഡബിള്‍സ് തുടക്കം മുതല്‍ ശ്രദ്ധ പിടിച്ചപറ്റിയത്. എന്നാല്‍ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത ചിത്രം പരാജയമായി

  ആഗസ്റ്റ് 15

  ആഗസ്റ്റ് 15

  ഷാജി കൈലാസ് ദി കിങ് പോലുള്ള നല്ല ചിത്രങ്ങള്‍ മമ്മൂട്ടിയ്ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ സമീപ കാലത്ത് നല്‍കിയ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു എന്നതിന് തെളിവാണ് ആഗസ്റ്റ് 15 ഉം

  വന്ദേമാതരം

  വന്ദേമാതരം

  മമ്മൂട്ടിയും കോളിവുഡ് താരം അര്‍ജുന്‍ സര്‍ജയും മുഖ്യവേഷത്തിലെത്തിയ ചിത്രമാണ് വന്ദേമാതരം. 2010 ല്‍ ടി അരവിന്ദാണ് ചിത്രം സംവിധാനം ചെയ്തത്

  ബസ് കണ്ടക്ടര്‍

  ബസ് കണ്ടക്ടര്‍

  ശക്കീര്‍ ഹുസൈന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രമാണ് ബസ് കണ്ടക്ടര്‍. ടിഎ റസാക്കിന്റെ തിരക്കഥയില്‍ വിഎം വിനു സംവിധാനം ചെയ്ത ചിത്രം ആവറേജില്‍ ഒതുങ്ങി.

  പ്രമാണി

  പ്രമാണി

  ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ 2010 ല്‍ മമ്മൂട്ടി നായകനായെത്തിയ ചിത്രമാണ് പ്രമാണി. നസ്‌റിയ നസീം, ഫഹദ് ഫാസില്‍, സ്‌നേഹ തുടങ്ങിയവര്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു

   ലൗഡ്‌സ്പീക്കര്‍

  ലൗഡ്‌സ്പീക്കര്‍

  ലൗഡ് സ്പീക്കറിനെ കുറിച്ചും അത്ര ലൗഡായി ഒന്നും പറയാനില്ല. ജയരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഫിലിപ്പോസ് എന്ന മൈക്കായിട്ടാണ് മമ്മൂട്ടിയെത്തിയത്. മമ്മൂട്ടിയ്‌ക്കൊപ്പം ശശികുമാര്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ചു.

  ഡാഡി കൂള്‍

  ഡാഡി കൂള്‍

  ആഷിക് അബുവിന്റെ ആദ്യത്തെ ചിത്രമാണ് ഡാഡി കൂള്‍. എന്നാല്‍ ചിത്രം ആവറേജായിരുന്നു. ഈ ആഷിഖ് അബുവില്‍ നിന്ന് സാള്‍ട്ട് ആന്റ് പെപ്പര്‍, 22 ഫിമെയില്‍ കോട്ടയം പോലുള്ള മികച്ച ചിത്രങ്ങള്‍ വരും എന്നാരും അന്ന് പ്രതീക്ഷിച്ചു കാണില്ല.

  ഈ പട്ടണത്തില്‍ ഭൂതം

  ഈ പട്ടണത്തില്‍ ഭൂതം

  മമ്മൂട്ടിയെ ഒരു കോമാളിയായി ചിത്രീകരിക്കുന്നതിന് തുല്യമായിരുന്നു പട്ടണത്തില്‍ ഭൂതം എന്ന ചിത്രം. തീര്‍ത്തും യുക്തിരഹിതമായത്.

  ലവ് ഇന്‍സ് സിഗപ്പൂര്‍

  ലവ് ഇന്‍സ് സിഗപ്പൂര്‍

  ഈ ലവ് സിങ്കപ്പൂരിലായിരുന്നെങ്കിലും അമേരിക്കയിലായിരുന്നെങ്കിലും പരാജയപ്പെടുക തന്നെ ചെയ്യുമായിരുന്നു എന്ന് തോന്നുന്നു.

  മായാ ബസാര്‍

  മായാ ബസാര്‍

  2009 ലെ മമ്മൂട്ടിയുടെ തുടര്‍ പാജയങ്ങള്‍ ഇങ്ങനെ നീളുന്നു. അതിലൊന്നാണ് തോമസ് സെബാസ്റ്റിന്‍ സംവിധാനം ചെയ്ത മായ ബസാറും

   രൗദ്രം

  രൗദ്രം

  രൗദ്രം കണ്ട് മമ്മൂട്ടി ഫാന്‍സ് ഒന്ന് കരഞ്ഞു കാണും. പേടിച്ചിട്ടല്ല, മറിച്ച്.... രണ്‍ജി പണിക്കറാണ് ചിത്രം സംവിധാനം ചെയ്തത്

   മിഷന്‍ 90 ഡെയ്‌സ്

  മിഷന്‍ 90 ഡെയ്‌സ്

  90 ദിവസത്തെ ദൗത്ത്യമായിരുന്നെങ്കിലും ഈ ചിത്രം ഒരാഴ്ച തിയേറ്ററിലിരുന്നോ എന്ന് സംശയം. മേജര്‍ രവിയാണ് ചിത്രം സംവിധാനം ചെയ്തത്

  പളുങ്ക്

  പളുങ്ക്

  യഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന ചിത്രമായിരുന്നു ബ്ലെസി സംവിധാനം ചെയ്ത പളുങ്ക്. എന്നാല്‍ തിയേറ്ററില്‍ വിജയിക്കാനോ, പ്രേക്ഷക ശ്രദ്ധ നേടാനോ പളുങ്കിന് കഴിഞ്ഞില്ല

   പോത്തന്‍ വാവ

  പോത്തന്‍ വാവ

  മമ്മൂട്ടിയെ കോമാളിയാക്കിയ മറ്റൊരു ചിത്രമെന്ന് വേണമെങ്കില്‍ പറയാം. പോപ്പ് ഗായിക ഉഷ ഉതുപ്പ് ആദ്യമായി ഒരു മുഴുനീള വേഷം ചെയ്ത ചിത്രമാണ് പോത്തന്‍ വാവ. ജോഷിയാണ് ചിത്രത്തിന്റെ സംവിധായകന്‍

  ഭാര്‍ഗവചരിതം മൂന്നാം കണ്ഡം

  ഭാര്‍ഗവചരിതം മൂന്നാം കണ്ഡം

  ശ്രീനിവാസന്റെ തിരക്കഥയില്‍ ജോമോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭാര്‍ഗവചരിതം. മമ്മൂട്ടിയുടെ അട്ടര്‍ ഫ്‌ളോപ്പില്‍ ഒന്ന്

  പ്രജാപതി

  പ്രജാപതി

  ദേവര്‍മഠം നാരായണന്‍ എന്ന മമ്മൂട്ടിയുടെ കഥാപാത്രം ഭാവിയില്‍ ഒരു തമ്പുരാന്‍ പരിവേഷത്തോടെ അടയാളപ്പെടുത്തപ്പെടും എന്ന് പലരും പ്രതീക്ഷിച്ചു. എന്നാര്‍ രഞ്ജിത്ത് സംവിധാനം ചെയ്ത പ്രജാപതിയിലെ ഈ കഥാപാത്രം സിനിമയ്‌ക്കൊപ്പം മുങ്ങിപ്പോയി

  ബല്‍റാം വേസ് താരാദാസ്

  ബല്‍റാം വേസ് താരാദാസ്

  മമ്മൂട്ടി ഇരട്ടവേഷത്തിലെത്തിയ ചിത്രം, ബോളിവുഡ് താരം കത്രീന കൈഫിന്റെ ആദ്യത്തെ മലയാള സിനിമ.... അങ്ങനെ തുടക്കം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ബല്‍റാം വേസ് താരാദാസ് റിലീസായപ്പോള്‍ പൊട്ടി

  തസ്‌കര വീരന്‍

  തസ്‌കര വീരന്‍

  രാപ്പകല്‍ എന്ന ചിത്രത്തിന് ശേഷം നയന്‍താരയും മമ്മൂട്ടിയും താരജോഡികളായെത്തിയ ചിത്രത്തില്‍ ആദ്യകാല നടി ഷീല ഒരു മര്‍മ്മപ്രധാനമായ കഥാപാത്രത്തെയും അവതരിപ്പിച്ചു. ഐവി ശശിയാണ് ചിത്രം സംവിധാനം ചെയ്തത്

   അപരിചിതന്‍

  അപരിചിതന്‍

  കാവ്യമാധവന്‍, മന്യ, കാര്‍ത്തിക എന്നിവര്‍ മുഖ്യവേഷത്തിലെത്തിയ അപരിചിതന്‍ എന്ന ചിത്രത്തിലെ അപരിചിതന്‍ മമ്മൂട്ടിയാണ്. എകെ സാജന്‍ (ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി പുതിയ നിയമം എന്ന ചിത്രം സംവിധാനം ചെയ്യുന്നു) തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് സഞ്ജീവ് ശിവനാണ്

  ബ്ലാക്ക്

  ബ്ലാക്ക്

  വര്‍ഷങ്ങള്‍ക്ക് ശേഷം റഹ്മാനും മമ്മൂട്ടിയും മുഖ്യവേഷത്തിലെത്തിയ ചിത്രമാണ് ബ്ലാക്ക്. രഞ്ജിത്ത് സംവിധാനം ചെയ്ത ഈ ചിത്രവും പരാജയപ്പെട്ടു.

   പട്ടാളം

  പട്ടാളം

  ഇപ്പോള്‍ ടിവിയില്‍ വരുമ്പോള്‍ ഏറെ റേറ്റിങുള്ള ചിത്രങ്ങളിലൊന്നാണ് പട്ടാളം. എന്നാല്‍ ഇതിറങ്ങിയ കാലത്ത് പരാജയമായിരുന്നു. ഇതിന്റെ പേരില്‍ തനിക്ക് മമ്മൂട്ടി ഫാന്‍സില്‍ നിന്ന് വധഭീഷണി വരെ ഉണ്ടായെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ ലാല്‍ജോസ് പറഞ്ഞിരുന്നു.

  ഡാനി

  ഡാനി

  ടിവി ചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡാനി. ഡാനിയല്‍ തോംസണ്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രം പരാജയമായിരുന്നു.

  ഫാന്റം

  ഫാന്റം

  ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ബിജു വര്‍ക്കി സംവിധാനം ചെയ്ത ചിത്രമാണ് ഫാന്റം. 2002 ലാണ് ചിത്രം റിലീസായത്

   ദുബായി

  ദുബായി

  രഞ്ജി പണിക്കറുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ദുബായി

  രാക്ഷസ രാജാവ്

  രാക്ഷസ രാജാവ്

  2000 ആണ്ടില്‍ മമ്മൂട്ടിയുടെ പരാജയങ്ങള്‍ക്ക് തുടക്കം കുറിച്ചത് വിനയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത രാക്ഷസ രാജാവ് എന്ന ചിത്രമാണ്.

  English summary
  After 2000, Mammootty's flop films
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X