അമല തിരിച്ചെത്തുന്നു

By Lakshmi

തെന്നിന്ത്യയുടെ ഇഷ്ടനായികയായിരുന്നു ഒരു കാലത്ത് അമല. കുസൃതിക്കാരിയായും അഹങ്കാരിയായും മോഡേണ്‍ പെണ്‍കുട്ടിയായുമെല്ലാം തെന്നിന്ത്യന്‍ ഭാഷകളില്‍ അമല അഭിനയിച്ചുതകര്‍ത്തു. എന്നാല്‍ പിന്നീട് വിവാഹത്തോടെ കുടുംബകാര്യങ്ങളും സാമൂഹികപ്രവര്‍ത്തനവുമെല്ലാമായി സിനിമയില്‍ നിന്നും മാറിനിന്ന അമല തമിഴില്‍ അഭിനയിച്ചിട്ടിപ്പോള്‍ 23 വര്‍ഷമായി.

അമലയുടെ തമിഴകത്തുള്ള ആരാധകര്‍ക്കായി ഒരു സന്തോഷവാര്‍ത്തയുണ്ട്. 23 വര്‍ഷങ്ങള്‍ക്കുശേഷം അമല തമിഴകത്തേയ്ക്ക് മടങ്ങിയെത്തുകയാണ്. ഈ തിരിച്ചുവരവ് സിനിമയിലൂടെയെല്ല, മറ്റ് പല മുതിര്‍ന്ന താരങ്ങളും തിരിച്ചെത്തിയതുപോലെ മിനസ്‌ക്രീനിലൂടെയാണ് അമല തിരിച്ചെത്തുന്നത്. ഉയര്‍മൈ എന്ന് പേരിട്ടിരിക്കുന്ന ടെലി സീരിയലില്‍ നായികയായിട്ടാണ് അമലയെത്തുന്നത്.

സീരിയലിലെ കഥാപാത്രം

അമല തിരിച്ചെത്തുന്നു

12ഡോക്ടര്‍മാര്‍ക്കിടയില്‍ നടക്കുന്നൊരു കഥയാണ് ഉയര്‍മൈ. ഇക്കൂട്ടത്തിലെ മുതിര്‍ന്ന ഡോക്ടറുടെ വേഷമാണ് അമലയ്ക്ക്. തിരക്കഥ കേട്ടപ്പോള്‍ രസകരമായി തോന്നിയതുകൊണ്ടാണ് സീരിയല്‍ ചെയ്യാമെന്ന് തീരുമാനിച്ചതെന്ന് അമല പറയുന്നു.

അമല എക്‌സൈറ്റഡാണ്

അമല തിരിച്ചെത്തുന്നു

ഏറെക്കാലത്തിന് ശേഷം തമിഴില്‍ ഒരു പ്രൊജക്ട് ചെയ്യുമ്പോള്‍ അത് പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നോര്‍ത്ത് താന്‍ ആകെ എക്‌സൈറ്റഡാണെന്ന് അമല പറയുന്നു.

സിനിമ തല്‍ക്കാലമില്ല

അമല തിരിച്ചെത്തുന്നു

സീരിയലിലൂടെ സിനിമയിലേയ്ക്കും തിരിച്ചെത്തുമോയെന്ന് ചോദിയ്ക്കുമ്പോള്‍ സിനിമ കൂടുതല്‍ സമയമെടുക്കുമെന്നും മറ്റു പല ചുമതലകളുമുള്ളതിനാല്‍ തല്‍ക്കാലം സിനിമയ്ക്കായി നീക്കിവെയ്ക്കാന്‍ സമയമില്ലെന്നുമാണ് അമല പറയുന്നത്.

ആദ്യ ചിത്രം

അമല തിരിച്ചെത്തുന്നു

1986ല്‍ റിലീസ് ചെയ്ത ടി രാജേന്ദര്‍ സംവിധാനം ചെയ്ത മൈഥിലി എന്നൈ കാതലി എന്ന ചിത്രത്തിലൂടെയാണ് അമല സിനിമയിലെത്തുന്നത്. അരങ്ങേറ്റ വര്‍ഷം തന്നെ ഒന്‍പത് തമിഴ് ചിത്രങ്ങളിലാണ് അമല അഭിനയിച്ചത്.

മറ്റ് ഭാഷകളില്‍

അമല തിരിച്ചെത്തുന്നു

തൊട്ടടടുത്ത വര്‍ഷങ്ങളിലായി തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും അമല നായികയായെത്തി.

പാതി ബംഗാളിയും പാതി ഐറിഷും

അമല തിരിച്ചെത്തുന്നു

പശ്ചിമ ബംഗാളിലാണ് അമല ജനിച്ചത്. അമലയുടെ പിതാവ് ബംഗാളിയും അമ്മ ഐര്‍ലാന്‍ഡുകാരിയുമാണ്.

മുന്‍നിര നായകന്മാര്‍

അമല തിരിച്ചെത്തുന്നു

അക്കാലത്തെ മുന്‍നിര നായകന്മാരായ രജിനികാന്ത്, കമല്‍ ഹസ്സന്‍, ചിരഞ്ജീവി, മമ്മൂട്ടി, മോഹന്‍ലാല്‍, പ്രഭു, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പമെല്ലാം അമല ജോഡിയായി എത്തിയിട്ടുണ്ട്.

എന്റെ സൂര്യപുത്രിയ്ക്ക്

അമല തിരിച്ചെത്തുന്നു

1991ല്‍ പുറത്തിറങ്ങിയ ഫാസില്‍ സംവിധാനം ചെയ്ത എന്റെ സൂര്യപുത്രിയ്ക്ക് ആണ് അമലയുടെ ആദ്യ മലയാളചിത്രം. ശ്രീവിദ്യയും അമലയും സുരേഷ് ഗോപിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തത്. സൂപ്പര്‍ഹിറ്റായി മാറിയ ചിത്രം തമിഴില്‍ ഇറങ്ങിയത് കര്‍പ്പൂര മുല്ലൈ എന്ന പേരിലാണ്.

ഉള്ളടക്കം

അമല തിരിച്ചെത്തുന്നു

1991ല്‍ത്തന്നെ പുറത്തിറങ്ങിയ ഉള്ളടക്കം എന്ന ഹിറ്റ് ചിത്രത്തിലും അമലയായിരുന്നു നായിക. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തില്‍ അമല വളരെ മനോഹരമായ പ്രകടനമായിരുന്നു കാഴ്ചവച്ചത്.

വിവാഹം

അമല തിരിച്ചെത്തുന്നു

1992ലാണ് അമല നടന്‍ അക്കിനേനി നാര്‍ജനയെ വിവാഹം ചെയ്യുന്നത്. ഇവര്‍ക്ക് ഒരു മകനുണ്ട്.

സാമൂഹ്യ സേവനം

അമല തിരിച്ചെത്തുന്നു

വിവാഹത്തോടെ സജീവമായ അഭിനയം നിര്‍ത്തിയ അമല ബ്ലു ക്രോസ് ഓഫ് ഹൈദരാബാദ് എന്ന പേരില്‍ ഒരു എന്‍ജിഒ തുടങ്ങി. മൃഗങ്ങള്‍ക്ക ്‌സംരക്ഷണം നല്‍കുകയെന്നതാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യം. പരിസ്ഥിതി വാദികൂടിയാണ് അമല.

 ഇടവേളയ്ക്ക് ശേഷം തെലുങ്കിലും ഹിന്ദിയിലും

അമല തിരിച്ചെത്തുന്നു

സജീവമായി സിനിമ ചെയ്യുന്നതില്‍ നിന്നും മാറിനിന്ന അമല ഇടക്കാലത്ത് തെലുങ്കിലും ഹിന്ദിയിലും ചില ചിത്രങ്ങള്‍ ചെയ്തിരുന്നു. തെലുങ്കില്‍ 2012ല്‍ ഇറങ്ങിയ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലും 2014ല്‍ ഇറങ്ങിയ മാനം എന്ന ചിത്രത്തിലും അഭിനയിച്ചു. ഹന്ദിയില്‍ ലിസണ്‍ അമയ എന്ന ചിത്രത്തിലാണ് 2013ല്‍ അമല അഭിനയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X