twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒടുവില്‍ 'വാരിക്കുഴിയിലെ കൊലപാതകം' സിനിമയാകുന്നു! മണിയന്‍പിള്ള രാജു മമ്മൂട്ടിയോട് പറഞ്ഞ കഥ?

    By Jince K Benny
    |

    Recommended Video

    വാരിക്കുഴിയിലെ കൊലപാതകം സിനിമയാകുന്നു | filmibeat Malaylam

    വാരിക്കുഴിയിലെ കൊലപാതകം എന്ന പേര് മലയാള സിനിമ പ്രേമികള്‍ അത്ര പെട്ടന്നൊന്നും മറക്കാന്‍ സാധ്യതയില്ല, ഒപ്പം ഹിച്ച് കോക്ക് കഞ്ഞിക്കുഴി എന്ന നോവലിസ്റ്റിനേയും. വാരിക്കുഴിയിലെ കൊലപാതകം എന്ന തന്റെ ഡിക്ടറ്റീവ് നോവല്‍ സിനിമയാക്കന്‍ മദ്രീസിലേക്ക് ട്രെയിന്‍ കയറിയ ഹിച്ച് കോക്കിനെ പ്രേക്ഷകര്‍ ആദ്യമായി കാണുന്നത് നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന ജോഷി ചിത്രത്തിലാണ്.

    ഭദ്രന്‍-മോഹന്‍ലാല്‍ ചിത്രം അങ്കിള്‍ ബണ്‍ ഫ്‌ളോപ്പാകാന്‍ കാരണം ഈ സൂപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍ ചിത്രംഭദ്രന്‍-മോഹന്‍ലാല്‍ ചിത്രം അങ്കിള്‍ ബണ്‍ ഫ്‌ളോപ്പാകാന്‍ കാരണം ഈ സൂപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍ ചിത്രം

    മലയാള സിനിമയില്‍ തനിക്കൊരു ശത്രുവുണ്ട്, തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയത് അയാള്‍! തുറന്നടിച്ച് ഷംന കാസിംമലയാള സിനിമയില്‍ തനിക്കൊരു ശത്രുവുണ്ട്, തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയത് അയാള്‍! തുറന്നടിച്ച് ഷംന കാസിം

    27 വര്‍ഷത്തിനിപ്പുറം വാരിക്കുഴിയിലെ കൊലപാതകം സിനിമയാകുകയാണ്. എന്നാല്‍ നമ്പര്‍ 20 മദ്രാസ് മെയിലിലെ ഹിച്ച് കോക്കിന്റെ നോവലും വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രവും തമ്മിലുള്ള ബന്ധം പേരില്‍ ഒതുങ്ങുന്നു. മണിയന്‍പിള്ള രാജുവായിരുന്നു ഹിച്ച് കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രമായി എത്തിയത്.

    വാരിക്കുഴിയിലെ കൊലപാതകം

    വാരിക്കുഴിയിലെ കൊലപാതകം

    നവാഗതനായ രജിഷ് മിഥിലയാണ് വാരിക്കുഴിയിലെ കൊലപാതകം എന്ന പേരില്‍ സിനിമ സംവിധാനം ചെയ്യുന്നത്. രജിഷ് തന്നെ രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴയില്‍ ആരംഭിച്ചു കഴിഞ്ഞു. അമിത് ചക്കാലയ്ക്കലാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

    നമ്പര്‍ 20 മദ്രാസ് മെയിലുമായുള്ള ബന്ധം

    നമ്പര്‍ 20 മദ്രാസ് മെയിലുമായുള്ള ബന്ധം

    മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച നമ്പര്‍ 20 മദ്രാസ് മെയിലുമായി വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിന് ഒരു ബന്ധമുണ്ട്. മമ്മൂട്ടി എന്ന നടനായി അതിഥി വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. വാരിക്കുഴിയിലെ കൊലപാതം എന്ന ചിത്രത്തിലും ഒരു സൂപ്പര്‍ താരം അതിഥി വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

    മമ്മൂട്ടിയോട് പറഞ്ഞ കഥ

    മമ്മൂട്ടിയോട് പറഞ്ഞ കഥ

    ഹിച്ച്‌കോക്ക് കഞ്ഞിക്കുഴി എന്ന മണിയന്‍പിള്ള രാജുവിന്റെ നോവലിസ്റ്റ് കഥാപാത്രം മമ്മൂട്ടിയോട് പറയുന്ന കഥയാണ് വാരിക്കുഴിയിലെ കൊലപാതകം. ട്രെയിന്‍ യാത്രക്കിടെ തങ്ങളുടെ അടുത്ത കൂപ്പയില്‍ സഹയാത്രികനായി എത്തുന്ന മമ്മൂട്ടിയോട് കഥ പറയാനും പരിചയപ്പെടാനുമാണ് മണിയന്‍പിള്ള രാജുവും ജഗദീഷും എത്തുന്നത്.

    അര്‍ദ്ധരാത്രി പത്ത് മണി

    അര്‍ദ്ധരാത്രി പത്ത് മണി

    ഏറെ രസകരമായ ഈ രംഗത്തില്‍ മമ്മൂട്ടിയോട് മണിയന്‍പിള്ള രാജു കഥ പറയുന്നതും ഏറെ രസകരമാണ്. അര്‍ദ്ധരാത്രി പത്ത് മണി എന്ന് പറഞ്ഞാണ് ഹിച്ച് കോക്ക് കഥ ആരംഭിക്കുന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ മമ്മൂട്ടി ഹിച്ച് കോക്കിനെ ഒഴിവാക്കുകയും ചെയ്യുന്നു.

    കഥയില്ല പേര് മാത്രം

    കഥയില്ല പേര് മാത്രം

    നമ്പര്‍ 20 മദ്രാസ് മെയിലില്‍ ഹിച്ച് കോക്ക് കഥ പറയുന്നില്ല. എന്നാല്‍ വാരിക്കുഴിയിലെ കൊലപാതകം എന്ന പേര് ക്ലിക്കായി. അതുകൊണ്ട് തന്നെ ഇത് ഹിച്ച്‌കോക്ക് കഞ്ഞിക്കുഴിയുടെ കഥയല്ല. ആ പേര് മാത്രമായിരിക്കും ചിത്രത്തിലുണ്ടാകുക.

    ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം

    ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം

    മമ്മൂട്ടി-ശ്രീനിവാസന്‍ കോമ്പിനേഷനില്‍ കമല്‍ സംവിധാനം ചെയ്ത സിനിമയാണ് അഴകിയ രാവണന്‍. മമ്മൂട്ടിയുടെ ശങ്കര്‍ ദാസ് എന്ന നിര്‍മാതാവിനോട് കഥ പറയാന്‍ എത്തുന്ന ശ്രീനിവസന്‍ കഥാപാത്രം അംബുജാക്ഷന്‍ പറയുന്ന ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന കഥ പിന്നീട് അതേ പേരില്‍ ഒരു സിനിമ സ്പൂഫ് ചിത്രമായി എത്തിയിരുന്നു.

    English summary
    After 27 years 'Varikkuzhiyile Kolapathakam' went on floors.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X