തൂവാനത്തുമ്പികളിലെ ജയകൃഷ്ണനു ശേഷം ലാലേട്ടൻ വീണ്ടും തൃശൂർക്കാരനാകുന്നു...
മോഹൻലാൽ തന്നെയാണ് ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
Recommended Video

മലയാള സിനിമ പ്രേമികൾ ഒരിക്കലും മറക്കാത്ത ചിത്രമാണ് പത്മരാജന്റെ തൂവാനത്തുമ്പികൾ. 1987 ൽ പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. മോഹൻലാൽ, സുമലത, പാർവതി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ പുറത്തിറങ്ങി മൂപ്പത്തിയെന്ന് വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തിലാണ് തൂവാനത്തുമ്പികൾ.
ടെലിവിഷന്‍ അവതാരക ദുര്‍ഗ മേനോന്‍ അന്തരിച്ചു!! മരണം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച്
തൃശൂർ ഭാഷ സംസാരിക്കുന്ന ജയകൃഷ്ണനായിരുന്നു ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്. തൂവാനത്തുമ്പികൾക്ക് ശേഷം വീണ്ടും തൃശൂർ ഭാഷയുമായി മോഹൻലാൽ എത്തുകയാണ്. ഏറ്റവും പുതിയ ചിത്രമായ ഇട്ടമാണി മേയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിലാണ് ലാലേട്ടൻ വീണ്ടും തൃശ്ശൂർ ഗഡിയാകുന്നത്. ലാലേട്ടൻ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്.


Click it and Unblock the Notifications