»   » ഇതാണ് എലി, ഭാവി വധുവിനെ പരിചയപ്പെടുത്തി ബേസില്‍ ജോസഫ് , സംവിധായകന്‍റെ മനം കവര്‍ന്ന ആ സുന്ദരിയെ കാണാം

ഇതാണ് എലി, ഭാവി വധുവിനെ പരിചയപ്പെടുത്തി ബേസില്‍ ജോസഫ് , സംവിധായകന്‍റെ മനം കവര്‍ന്ന ആ സുന്ദരിയെ കാണാം

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലിത് വിവാഹക്കാലമാണ്. താരങ്ങളും അണിയറ പ്രവര്‍ത്തകരുമായി നിരവധി പേരാണ് വൈവാഹിക ജീവിതത്തിലേക്ക് കാലെടുത്തു വെക്കാന്‍ ഒരുങ്ങുന്നത്. കുഞ്ഞിരാമായണം, ഗോദ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സംവിധായകന്‍ ബേസില്‍ ജോസഫ് വിവാഹിതനാവുകയാണ്. ഫേസ് ബുക്കിലൂടെ സംവിധായകന്‍ തന്നെയാണ് വിവാഹക്കാര്യത്തെക്കുറിച്ച് അറിയിച്ചിട്ടുള്ളത്.

ശോഭനയ്ക്ക് വിവാഹത്തോടുള്ള കാഴ്ചപ്പാട് മാറിയോ? അടുത്ത ബന്ധുവിനെ വിവാഹം ചെയ്യാനൊരുങ്ങുന്നു ??

തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളെജില്‍ സഹപാഠിയായിരുന്ന എലിസബത്തിനെയാണ് സംവിധായകന്‍ ജീവിതസഖിയാക്കുന്നത്. ഫേസ് ബുക്കിലൂടെ ഭാവി വധുവിന്റെ ഫോട്ടോയും ബേസില്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി പേര്‍ താരത്തിന് ആശംസ നേര്‍ന്നിട്ടുണ്ട്.

ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ

പണ്ടാരോ പറഞ്ഞതു പോലെ ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ എന്നു പറഞ്ഞാണ് ബേസില്‍ ഭാവി വധുവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുള്ളത്. കോട്ടയം സ്വദേശിയായ എലിസബത്തിനെയാണ് സംവിധായകന്‍ ജീവിതസഖിയാക്കുന്നത്.

ജീവിതകാലം മുഴുവന്‍ സഹിച്ചോളാമെന്ന് വാക്കു തന്നു

തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജില്‍ വെച്ച് തുടങ്ങിയ സൗഹൃദമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് കടക്കുന്നത്. ഏഴുവര്‍ഷം നീണ്ട സൗഹൃദത്തിന് ശേഷം ജീവിതകാലം മുഴുവന്‍ കൂടെ നില്‍ക്കാമെന്ന് എലിസബത്ത് വാക്കു തന്നുവെന്നും സംവിധായകന്‍ പറയുന്നു.

ഏഴു വര്‍ഷത്തെ സൗഹൃദം

തിരുവന്തപുരം എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്നും തുടങ്ങിയ സൗഹൃദം ഏഴു വര്‍ഷത്തിനു ശേഷം എലിസബത്തും ബേസില്‍ ജോസഫും വിവാഹത്തിനൊരുങ്ങുകയാണ്. ഇതുവരെ സഹിച്ചതു പോരാഞ്ഞിട്ട് ജീവിതകാലം മുഴുവന്‍ സഹിച്ചോളാമെന്ന് എലിസബത്ത് വാക്കു തന്നുവെന്നും ബേസില്‍ പറയുന്നു. പിന്നീട് വീട്ടുകാരുമായി ആലോചിച്ചാണ് വിവാഹം തീരുമാനിച്ചത്.

സിനിമാറ്റിക്കല്ലാത്ത പ്രഖ്യാപനം

ബേസില്‍ ജോസഫിന്റെ പോസ്റ്റിനു താഴെ നിരവധി കമന്റുകളാണ് ആരാധകരും സുഹൃത്തുക്കളും പോസ്റ്റ് ചെയ്തിട്ടുള്ളത്. ഒട്ടും സിനിമാറ്റിക്കല്ലാത്ത പ്രഖ്യാപനം. ജീവിതവും സിനിമയും റിയലിസ്റ്റിക് ആവട്ടെ. സന്തോഷവും ദു:ഖവും ഒരുമിച്ച് ആസ്വദിക്കൂയെന്നാണ് പോസ്റ്റിനു താഴെ ഒരാള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

പ്രേക്ഷക ഹൃദയം കീഴടക്കിയ സംവിധായകന്‍

കുഞ്ഞിരാമായണം , ഗോദ ഈ രണ്ടു സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് ബേസില്‍ ജോസഫ്. സംവിധാനത്തില്‍ മാത്രമല്ല അഭിനയത്തിലും ബേസില്‍ കഴിവു തെളിയിച്ചിട്ടുണ്ട്. ഹോംലി മീല്‍സിലും കുഞ്ഞിരാമായണത്തിലും സംവിധായകന്‍ താരമായി എത്തിയിട്ടുണ്ട്.

ബേസില്‍ ജോസഫിന്റെ ഫേസ് ബുക്ക് പോസ്റ്റ് കാണാം

English summary
Basil Joseph introduncing his fiancee.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam