»   » ഒടുവില്‍ പ്രണവിന് നല്ലബുദ്ധി തെളിഞ്ഞു? കാര്യങ്ങള്‍ മോഹന്‍ലാലിന്‍റെ വഴിയെ, സിനിമയില്‍ സജീവമാവുന്നു?

ഒടുവില്‍ പ്രണവിന് നല്ലബുദ്ധി തെളിഞ്ഞു? കാര്യങ്ങള്‍ മോഹന്‍ലാലിന്‍റെ വഴിയെ, സിനിമയില്‍ സജീവമാവുന്നു?

Written By:
Subscribe to Filmibeat Malayalam

ബാലതാരത്തില്‍ നിന്നും നായകനായി മാറിയ പ്രണവ് മോഹന്‍ലാലിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാഗര്‍ ഏലിയാസ് ജാക്കിയിലെ ഗാനരംഗത്തിലായിരുന്നു പ്രണവിനെ ആദ്യം കണ്ടത്. അന്നുമുതല്‍ ആരാധകര്‍ താരപുത്രന്‍ നായകനായെത്തുന്ന സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് മോഹന്‍ലാല്‍ ആദിയെക്കുറിച്ച് പ്രഖ്യാപിച്ചത്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയിരുന്നു. പ്രണവിന്റെ അരങ്ങേറ്റം തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന സവിശേഷത. സിനിമ റിലീസ് ചെയ്തപ്പോള്‍ ആരാധകര്‍ ശ്കമായ പിന്തുണയാണ് നല്‍കിയത്. മികച്ച പ്രതികരണവുമായി മുന്നേറുന്ന സിനിമ കലക്ഷനിലും ഏറെ മുന്നിലാണ്.

പ്രണവിന്റെ നിലപാടുകളും ശൈലിയും

തന്റേതായ നിലപാടുകളും ജീവിതരീതിയുമാണ് പ്രണവ് പിന്തുടരുന്നത്. മകന്റെ ജീവിതത്തിലേക്ക് അനാവശ്യ നിയന്ത്രണങ്ങളൊന്നും വെക്കാത്ത മാതാപിതാക്കളാണ് തങ്ങളെന്ന് മോഹന്‍ലാലും സുചിത്രയും വ്യക്തമാക്കിയിരുന്നു.

സ്വാധീനിക്കാന്‍ എളുപ്പമല്ല

സ്വന്തം തീരുമാനത്തില്‍ നിന്നും പ്രണവിനെ വ്യതിചലിപ്പിക്കാന്‍ അത്ര എളുപ്പമല്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. ആഡംബര ജീവിതത്തോടും സുഖസൗകര്യങ്ങളോടും താല്‍പര്യമില്ലാത്ത വ്യക്തിയാണ് താനെന്ന് പ്രണവ് തെളിയിച്ചിരുന്നു.

നിലപാട് മാറ്റുന്നു

ആദിക്ക് ശേഷം സിനിമ സ്വീകരിക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല. അടുത്ത സിനിമ ചെയ്യുന്നതിനായി ആരും തന്നെ നിര്‍ബന്ധിക്കരുതെന്നും ഈ താരപുത്രന്‍ ആവശ്യപ്പെട്ടിരുന്നു. ആ തീരുമാനം പ്രണവ് മാറ്റുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ആദിക്ക് ശേഷം അടുത്ത സിനിമ

പ്രണവ് സിനിമയില്‍ തുടക്കം കുറിച്ചുവെന്ന് കേട്ടപ്പോള്‍ മുതല്‍ നിരവധി സംവിധായകരാണ് താരകുടുംബത്തെ സമീപിച്ചത്. അവരിലാര്‍ക്കും മുഖം കൊടുക്കാതെ നീങ്ങുകയായിരുന്നു പ്രണവ്.

ആദിയില്‍ അഭിനയിക്കുന്നതിനുള്ള നിബന്ധന

ആദി കഴിഞ്ഞതിന് ശേഷം അടുത്ത ചിത്രത്തിനായി ആരും നിര്‍ബന്ധിക്കരുതെന്ന ആവശ്യം പ്രണവ് നേരത്തെ തന്നെ മുന്നോട്ട് വെച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രണവിന്റെ തീരുമാനം മാറിയെന്നറിഞ്ഞതില്‍ സന്തോഷിക്കുകയാണ് സിനിമാലോകം.

പ്രമോഷനില്‍ പങ്കെടുക്കില്ല

സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കില്ലെന്നും പ്രണവ് വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ ആവശ്യപ്പെട്ടിട്ടും ഈ നിലപാടില് താരപുത്രന്‍ മാറ്റം വരുത്തിയിരുന്നില്ല.

സംവിധായകനും നിര്‍മ്മാതാവും അംഗീകരിച്ചു

പ്രണവ് നിരത്തിയ നിബന്ധനകളെല്ലാം ജീത്തു ജോസഫിനും ആന്റണി പെരുമ്പാവീരിനും സ്വീകാര്യമായിരുന്നു. ആദിയില്‍ പ്രണവ് അഭിനയിക്കണമെന്ന ആവശ്യത്തിനായിരുന്നു അവര്‍ പ്രാധാന്യം നല്‍കിയത്.

ആദിയോട് താല്‍പര്യം തോന്നിയത്

കുട്ടിക്കാലം മുതല്‍ തന്നെ അക്രോബാറ്റിക് ഐറ്റങ്ങളോട് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു പ്രണവിന്. ആ ഇഷ്ടമാണ് ആദിയില്‍ അഭിനയിക്കാന്‍ നിമിത്തമായത്. പാര്‍ക്കൗര്‍ രംഗങ്ങളില്‍ ആ മികവ് കാണാം.

സിനിമയില്‍ തുടരുമോ?

ആദ്യ സിനിമയ്ക്ക് ശേഷം താരകുടുംബവും സംവിധായകനും നിരന്തരം നേരിട്ടൊരു ചോദ്യമായിരുന്നു ഇത്. പ്രണവിന്റെ താല്‍പര്യത്തിനനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെന്നായിരുന്നു അവരുടെ മറുപടി.

സിനിമയില്‍ തുടരാന്‍ തീരുമാനിച്ചാല്‍

തുടക്കകാരന്റെ ചെറിയ പാകപ്പിഴ മാറ്റി നിര്‍ത്തിയാല്‍ മലയാള സിനിമയ്ക്ക് ഈ താരപുത്രന്‍ മുതല്‍ക്കൂട്ടാവുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നായിരുന്നു ജീത്തു ജോസഫ് അഭിപ്രായപ്പെട്ടത്.

അടുത്ത സിനിമയെക്കുറിച്ച് പ്രഖ്യാപിക്കുന്നു

ആദിക്ക് ശേഷം പ്രണവ് അഭിനയിക്കുന്ന സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച വൈകിട്ട് നടക്കുമെന്നുള്ള വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

രണ്ട് സിനിമകളാണ് പരിഗണനയിലുള്ളത്

നവാഗതനായ വൈശാഖ് സുധാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും താരപുത്രന്‍ ഇനി അഭിനയിക്കുന്നതെന്നതാണ് ഒരു വാദം. അന്‍വര്‍ റഷീദാണ് ഈ ചിത്രം നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുളകുപാടം ഫിലിംസിന്റെ സിനിമ

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് പ്രണവ് അടുത്തതായി അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏതായാലും സന്തോഷം

ആദിക്ക് ശേഷം സിനിമ സ്വീകരിക്കാന്‍ തയ്യാറായെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ സന്തോഷത്തിലാണ്. അതുകൊണ്ട് തന്നെ അതേത് സിനിമായായാലും ആരാധകര്‍ക്ക് സന്തോഷമാണ്.

സിനിമാലോകം കാത്തിരിക്കുന്ന പ്രഖ്യാപനം

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന അടുത്ത ചിത്രത്തിന്‍റെ ഒൗദ്യോഗിക പ്രഖ്യാപനത്തിനായി നമുക്കും കാത്തിരിക്കാം.

മോഹന്‍ലാലിന് വേണ്ടി മാറി നിന്നു? മമ്മൂട്ടി ദൃശ്യം നിരസിച്ചതിന് പിന്നിലെ യഥാര്‍ത്ഥകാരണം ഇതായിരുന്നോ?

മോഹന്‍ലാലും സുരഭിയും എസ്തറും, പുരസ്കാര രാവിനെ ആഘോഷമാക്കി മാറ്റി താരങ്ങള്‍, ചിത്രങ്ങള്‍ കാണൂ!

ഇടവേളയെക്കുറിച്ച് ദിലീപ് ചിന്തിച്ചിട്ടേയില്ല, സിനിമാജീവിതം തകര്‍ക്കാനുള്ള ശ്രമം വീണ്ടും തുടങ്ങിയോ?

English summary
Pranav's next project is on cards

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam