»   » പ്രണവിലൂടെ ഹാട്രിക് നേട്ടം ലക്ഷ്യമാക്കി ടോമിച്ചന്‍ മുളകുപാടം, രണ്ടാമത്തെ സിനിമ അരുണ്‍ ഗോപിക്കൊപ്പം!

പ്രണവിലൂടെ ഹാട്രിക് നേട്ടം ലക്ഷ്യമാക്കി ടോമിച്ചന്‍ മുളകുപാടം, രണ്ടാമത്തെ സിനിമ അരുണ്‍ ഗോപിക്കൊപ്പം!

Written By:
Subscribe to Filmibeat Malayalam

ആദിയുടെ ഗംഭീര വിജയത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രത്തെക്കുറിച്ച് അറിയാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. പ്രണവിന്റെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ച് നിരവധി തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.

അന്‍വര്‍ റഷീദ്, വൈശാഖ് തുടങ്ങിയ സംവിധായകരുടെ പേരുകളായിരുന്നു ആദ്യം ഉയര്‍ന്നുവന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രണവിന്റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ ഗോപിയാണ്. രാമലീലയിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച നവാഗത സംവിധായകനൊപ്പമാണ് പ്രണവ് ഇനി എത്തുന്നത്. ടോമിച്ചന്‍ മുളകുപാടമാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.

ബാലതാരത്തില്‍ നിന്നും നായകനിലേക്ക്

ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്നതിനായുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് മോഹന്‍ലാല്‍ ആദിയെക്കുറിച്ച് പ്രഖ്യാപിച്ചത്. ജീത്തു ജോസഫ് ചിത്രത്തിലൂടെ മകന്‍ നായകനാവുന്നുവെന്ന് പ്രഖ്യാപിച്ചത് മോഹന്‍ലാലായിരുന്നു.

നീണ്ട കാത്തിരിപ്പിനൊടുവില്‍ ആദിയെത്തി

നീണ്ട കാത്തിരിപ്പിനൊടുവില്‍ ജനുവരി 26നായിരുന്നു ആദി തിയേറ്ററുകളിലേക്ക് എത്തിയത്. തുടക്കത്തില്‍ തന്നെ മികച്ച സ്വീകാര്യത നേടിയ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ആദിക്ക് ശേഷം

പ്രണവ് അഭിനയം തുടങ്ങിയെന്ന് കേട്ടപ്പോള്‍ മുതല്‍ നിരവധി പ്രമുഖ സംവിധായകര്‍ ഈ താരപുത്രനെ തേടിയെത്തിയിരുന്നു. എന്നാല്‍ അനുകൂലമായ തീരുമാനമായിരുന്നില്ല ആര്‍ക്കും ലഭിച്ചത്.

അഭിനയം തുടരുമോ?

ആദിയുടെ പ്രതികരണം അറിഞ്ഞതിന് ശേഷമാണ് താന്‍ അടുത്ത സിനിമയെക്കുറിച്ച് ചിന്തിക്കുള്ളൂവെന്നായിരുന്നു അന്ന് താരപുത്രന്‍ വ്യക്തമാക്കിയത്. അടുത്ത ചിത്രം ഏറ്റെടുക്കുന്നതിന് വേണ്ടി ആരും തന്നെ നിര്‍ബന്ധിക്കരുതെന്നും പ്രണവ് ആവശ്യപ്പെട്ടിരുന്നു.

റിലീസിങ്ങ് സമയത്തെ യാത്ര

ആദി തിയേറ്ററുകളിലേക്കെത്തുന്ന സമയത്ത് പ്രണവ് മോഹന്‍ലാല്‍ സ്ഥലത്തില്ലായിരുന്നു. നായകനായി അഭിനയിച്ച ആദ്യ സിനിമ തിയേറ്ററുകളിലേക്കെത്തുന്നതിന്റെ പരിഭ്രമവും അങ്കലാപ്പുമൊന്നും പ്രണവിനില്ലായിരുന്നു.

റെക്കോര്‍ഡുകള്‍ വഴി മാറി

മലയാള സിനിമയിലെ പല റെക്കോര്‍ഡുകളും ഈ താരപുത്രന് മുന്നില്‍ വഴി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടികളിലൊന്നും പങ്കെടുക്കുന്നില്ലെന്ന് പ്രണവ് വ്യക്തമാക്കിയിരുന്നു.

രണ്ടാമത്തെ സിനിമയെക്കുറിച്ച്

ആദ്യ സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ പ്രണവിന്റെ രണ്ടാമത്തെ സിനിമയെക്കുറിച്ച് അറിയാനായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്നത്. മോഹന്‍ലാലും സുചിത്രയും കൂടുതല്‍ തവണ നേരിട്ട ചോദ്യവും ഇതായിരുന്നു.

ഇനി അരുണ്‍ ഗോപിക്കൊപ്പം

ദിലീപിന് കരിയറിലെ എക്കാലത്തെയും മികച്ച വിജയചിത്രം സമ്മാനിച്ച അരുണ്‍ ഗോപിയുടെ സിനിമയിലാണ് പ്രണവ് മോഹന്‍ലാല്‍ അടുത്തതായി അഭിനയിക്കുന്നത്. ഫേസ്ബുക്കിലൂടെ അരുണ്‍ ഗോപിയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

മുന്‍പ് നടത്തിയ ചര്‍ച്ച

അഞ്ച് വര്‍ഷത്തെ കഠിനപ്രയത്‌നത്തിനൊടുവിലാണ് അരുണ്‍ ഗോപി രാമലീലയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. നിരവധി പ്രതിസന്ധികളായിരുന്നു ഈ നവാഗത സംവിധായകനെ കാത്തിരുന്നത്.

മോഹന്‍ലാലിനൊപ്പം

രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയും മോഹന്‍ലാലും ഒരുമിച്ചെത്തുന്നുവെന്ന തരത്തിലായിരുന്നു ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചത്. ടോമിച്ചന്‍ മുളകുപാടം തന്നെ അരുണ്‍ ഗോപിയുടെ രണ്ടാമത്തെ സിനിമയും നിര്‍മ്മിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സംവിധായകന്‍ തന്നെ പ്രഖ്യാപിച്ചു

ഫേസ്ബുക്കിലൂടെ അരുണ്‍ ഗോപി തന്നെയാണ് പ്രണവുമായുള്ള ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

തിരക്കഥയും സംവിധാനവും

പ്രണവിനെ നായകനാക്കിയൊരുക്കുന്ന സിനിമയുടെ തിരക്കഥയും താന്‍ തന്നെയാണ് ഒരുക്കുന്നതെന്നും അരുണ്‍ ഗോപി കുറിച്ചിട്ടുണ്ട്. ഇരുവരുടേയും കരിയറിലെ രണ്ടാമത്തെ സിനിമയാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.

പ്രതിസന്ധികളെ അതിജീവിച്ച രാമലീല

നവാഗത സംവിധായകനെന്ന നിലയില്‍ വളരെയധികം വെല്ലുവിളികള്‍ അതിജീവിച്ചാണ് അരുണ്‍ ഗോപി രാമലീലയെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിച്ചത്. പ്രതിസന്ധി ഘട്ടത്തില്‍ തന്നെ പിന്തുണച്ച എല്ലാവരുടെയും പിന്തുണ ഇനിയും ആവശ്യമാണെന്നും സംവിധായകന്‍ കുറിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് കാണൂ

പ്രണവ് മോഹന്‍ലാലിനൊപ്പമുള്ള സിനിമയെക്കുറിച്ച് അരുണ്‍ ഗോപി പറയുന്നത് കാണൂ.

ഒടുവില്‍ പ്രണവിന് നല്ലബുദ്ധി തെളിഞ്ഞു? കാര്യങ്ങള്‍ മോഹന്‍ലാലിന്‍റെ വഴിയെ, സിനിമയില്‍ സജീവമാവുന്നു?

ഇടവേളയെക്കുറിച്ച് ദിലീപ് ചിന്തിച്ചിട്ടേയില്ല, സിനിമാജീവിതം തകര്‍ക്കാനുള്ള ശ്രമം വീണ്ടും തുടങ്ങിയോ?

ദുല്‍ഖറിന് ജാഡയാണെന്നാരും പറയില്ലല്ലോ, മകനെക്കുറിച്ചോര്‍ത്ത് ഇക്കയുടെ ആശ്വാസം ഇങ്ങനെയാണ്, കാണാം!

English summary
after Aadhi Pranav's joins with Arun Gopi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam