അമര്‍ അക്ബര്‍ അന്തോണി ദിലീപിന് ചേര്‍ന്ന ചിത്രമല്ല: നാദിര്‍ഷ
25 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നാദിര്‍ തന്റെ ആഗ്രഹ സാഫല്യത്തിലേക്ക് എത്തുകയാണ്. ഒത്തിരി ഗള്‍ഫ് ഷോകള്‍ സംഘടിപ്പിച്ച പരിചയവുമായാണ് നാദിര്‍ഷ തന്റെ ആദ്യ സംവിധാന സംരംഭത്തിലേക്ക് കടക്കുന്നത്.
അമര്‍ അക്ബര്‍ അന്തോണി എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തുമാണ് ടൈറ്റില്‍ റോളിലെത്തുന്നത്. നമിത പ്രമോദ് നായികയാകുന്നു. പലരും നാദിര്‍ഷയോട് ചോദിച്ചു, അടുത്ത സുഹൃത്തായിട്ടും എന്തുകൊണ്ട് ആദ്യ ചിത്രത്തില്‍ ദിലീപിനെ നായകനാക്കിയില്ല?

മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നാദിര്‍ഷ ഈ ചോദ്യത്തിനുള്ള മറുപടി നല്‍കി. അമര്‍ അക്ബര്‍ ആന്തോണി എന്ന ചിത്രത്തിന്റെ കഥ ദിലീപിന് ചേര്‍ന്നതല്ല. ഈ സിനിമ വിജയ്ച്ചാല്‍ തീര്‍ച്ചയായും അടുത്ത ചിത്രം ദിലീപിനെ വച്ചായിരിക്കും എന്ന ഉറപ്പും യുവ സംവിധായകന്‍ നല്‍കുന്നു.
ഒന്നും പറയാന്‍ പറ്റില്ല. എല്ലാം പ്രേക്ഷകരുടെ കൈയ്യിലാണ്. പ്രേക്ഷകര്‍ ആദ്യ സിനിമ സ്വീകരിച്ചാല്‍ ദിലീപിനെവെച്ചൊരു സിനിമ ഉണ്ടാകു- നാദിര്‍ഷ വ്യക്തമാക്കി. തനിക്കൊരു ആത്മവിശ്വാസം വേണമെന്നുള്ളതുകൊണ്ടാണ് ഒരു സിനിമ സംവിധാനം ചെയ്യുന്നതിന് വേണ്ടി ഇത്രയും നാള്‍ കാത്തിരുന്നതെന്നും നാദിര്‍ഷ പറഞ്ഞു.

തിരക്കുള്ള താരങ്ങളെവെച്ചാണ് എന്നും ഗള്‍ഫ് ഷോകള്‍ സംഘടിപ്പിച്ചിരുന്നത്. ഇതുവരെ അതില്‍ യാതൊരു പിഴവും സംഭവിച്ചിട്ടില്ല. ആ ഒരു ആത്മവിശ്വാസത്തിന്റെ പുറത്താണ് സംവിധായകന്‍ ആകുന്നത്. ഇത്രയും കാലം സിനിമാമേഖലയില്‍ നിന്ന അനുഭവസമ്പത്താണ് എന്നെ സംവിധായകനാക്കിയത്- നാദിര്‍ഷ പറഞ്ഞു.


Click it and Unblock the Notifications











