twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അങ്കമാലി ഡയറീസിനു ശേഷം ചെമ്പന്‍ വിനോദ് തിരക്കഥയൊരുക്കുന്നു! ഇത് തന്റെ കഥ...

    |

    അഭിനേതാവ്, തിരക്കഥകൃത്ത് എന്നിങ്ങനെ ചുരങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സാന്നിധ്യം തെളിയിച്ച നടനാണ് ചെമ്പൻ വിനോദ്. 2010 മുതൽ സിനിമയിൽ സജീവമായ താരം വളരെ പെട്ടെന്ന് തന്നെ സിനിമയിൽ സജീവമാകുകയായിരുന്നു. നടൻ മാത്രമല്ല മികച്ച തിരക്കഥകൃത്തും കൂടിയാണ്. അങ്കമാലി ഡയറീസിനു ശേഷം ചെമ്പൻ വിനോദ് വീണ്ടും തിരക്കഥ യുടെ പണിപ്പുരയിലാണ്. രേഖ മേനോനുമായിട്ടുള്ള അഭിമുഖത്തിലാണ് പുതിയ ചിത്രത്തിനെ കുറിച്ച് വെളിപ്പെടുത്തിയത്.

    ഷൂട്ടിങ്ങിന് ശേഷം മുരളി തന്നെ കാണാനെത്തി! കരയുകയായിരുന്നു, അനുഭവം പങ്കുവെച്ച് മോഹൻലാൽഷൂട്ടിങ്ങിന് ശേഷം മുരളി തന്നെ കാണാനെത്തി! കരയുകയായിരുന്നു, അനുഭവം പങ്കുവെച്ച് മോഹൻലാൽ

    angamali daires

     ബാംഗ്ലൂർ ഡയറീസ്

    പ്രേക്ഷക നിരൂപക ശ്രദ്ധനേടിയ ചിത്രമായിരുന്നു അങ്കമാലി ഡ‍യറീസ്. ബോക്സോഫീസിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു ചിത്രം. അങ്കമാലി ഡയറീസിനു ശേഷം ചെമ്പൻ വിനോദ് തിരക്കഥ എഴുതുന്ന ചിത്രമാണ് ബാംഗ്ലൂർ ഡയറീസ്. ചിത്രത്തിലെ പേര് പോലെ തന്നെ ബാംഗ്ലൂർ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

    തന്റെ ജീവിതം

    തന്റെ ജിവിതത്തെ ആധാരമാക്കി ഒരുക്കുന്ന തിരക്കഥയായിരിക്കും ബംഗ്ലൂർ ഡയറീസ് എന്ന് ചെമ്പൻ വിനോദ് തന്നെ പറഞ്ഞു. സിനിമയിൽ എത്തുന്നതിനും മുൻപ് ചെമ്പൻ വിനോദ് ബംഗ്ലൂരിലായിരുന്നു . തന്റെ ബാംഗ്ലൂർ ജീവിതത്തിൽ നിന്നും ഉരുത്തിരിഞ്ഞ സംഭവങ്ങളായിരിക്കും ചിത്രത്തിലുണ്ടാവുക . തിരക്കഥ തയ്യാറാക്കുന്നതിന്റെ പ്രാരംഭഘട്ടത്തിലാണ് .

      സംവിധായകൻ

    ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ ഒരുങ്ങിയ ആദ്യ ചിത്രമായ അങ്കമാലി ഡയറീസ് സംവിധാനം ചെയ്തത് ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു. ലിജോ - ചെമ്പൻ വിനോദ് കൂട്ട്ക്കെട്ട് സിനിമയിൽ മികച്ച രീതിയിൽ പ്രതിഫലിച്ചിരുന്നു. എന്നാൽ പുതിയ ചിത്രത്തിന്റെ സംവിധായകനെ സംബന്ധിച്ച് അവസാന ഘട്ടത്തിലെ തീരുമാനമാകുകയുളളൂ .റിയലിസ്റ്റിക് സ്റ്റോറിയാകുമെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു.

     അങ്കമാലിയിലെ  കഥകൾ

    തന്റെ ജീവിതവുമായി ചുറ്റിപ്പറ്റി നടന്ന സംഭവങ്ങളും കഥകളുമായിരുന്നു അങ്കമാലി ഡയറീസിൽ. ജീവിതത്തിൽ നടന്ന പല സംഭവങ്ങളുമായിരുന്നു അങ്കമാലി ഡയറീസിന്റെ പശ്ചാത്തലം. കൂടാതെ പല രസകരമായ സംഭവങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും രേഖാ മോനോനുമായുള്ള അഭിമുഖത്തിൽ പറഞ്ഞിരുന്നു.

     ഗുഹാമനുഷ്യൻ

    ലിജോ- ചെമ്പൻ വിനോദ് കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ജെല്ലിക്കെട്ട് . ചിത്രത്തിൽ ഒരു ഗുഹാമനുഷ്യനായ നിയാണ്ടര്‍ത്താലായി ചെമ്പൻ വിനോദ് എത്തുന്നു. ജെല്ലിക്കെട്ട് ഒരുങ്ങുന്നത് എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയാണ് . അറവുശാലയില്‍നിന്ന് കയര്‍പൊട്ടിച്ചോടിയ ഒരു പോത്തിന്റേയും എരുമയുടേയും പരാക്രമങ്ങള്‍ പശ്ചാത്തലമാക്കി മനുഷ്യാവസ്ഥയുടെ വര്‍ത്തമാന ജീര്‍ണ്ണതയെ വിചാരണ ചെയ്യുന്ന ലക്ഷണമൊത്ത കഥയായിരുന്നു മാവോയിസ്റ്റ്.

     രക്ഷപ്പെട്ടത് അത്ഭുകരമായി! തട്ടിക്കൊണ്ടുപോയ യുവസംവിധായകനെ കണ്ടെത്തി, സംഭവിച്ചത് ഇങ്ങനെ... രക്ഷപ്പെട്ടത് അത്ഭുകരമായി! തട്ടിക്കൊണ്ടുപോയ യുവസംവിധായകനെ കണ്ടെത്തി, സംഭവിച്ചത് ഇങ്ങനെ...

    പൊറുഞ്ചു മറിയം  ജോസ്

    പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചെമ്പൻ വിനോദ് ചിത്രമാണ് പൊറുഞ്ചു മറിയ ജോസ്. നാലു വർഷങ്ങൾക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചെമ്പൻ വിനോദിനോടൊപ്പം ജോജു ജോർജ്, നൈല ഉഷ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആഗസ്റ്റ് 15 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

    English summary
    aneesh upasana share incident of mohanlal interview
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X